ന്യൂ ഡൽഹി: ഡൽഹിയിൽ വിദ്യാർഥികളെ പൊലീസ് മർദിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പ്രധാനമന്ത്രിക്ക് മുട്ടുമടക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമര വിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെ എന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഏതെങ്കിലും ഒരു പ്ലാറ്റ്ഫോമിൻ്റെ വിജയമായി കാണുന്നില്ല. യുവജനങ്ങളുടെ വിജയം എന്ന നിലയിലാണ് കോൺഗ്രസ് സമര വിജയത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജന്തർ മന്തർ സമരത്തിൽ പരസ്യമായി രംഗത്തു വരണ്ടതില്ല എന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നു. കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നു. കോൺഗ്രസ് ആദ്യഘട്ടത്തിൽ മുന്നിൽ വന്നിരുന്നെങ്കിൽ സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് ബിജെപി പ്രചാരണം നടത്തിയേനെ. വിദ്യാർത്ഥികൾക്ക് പിന്നിൽ എല്ലാ പിന്തുണയും കോൺഗ്രസ് നൽകിയിരുന്നു. നിയമസഹായം ഉൾപ്പെടെ കോൺഗ്രസ് വിദ്യാർത്ഥികൾക്ക് നൽകിയെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.
