അരങ്ങിലും അഭ്രപാളികളിലും കരുത്തുറ്റ കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടന്‍ തിലകന്‍ ഓര്‍മയായിട്ട് 14 വര്‍ഷം. അഭിനയ ജീവിതത്തിന്റെ അവസാനം ഒറ്റപ്പെട്ടുപോയെങ്കിലും വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചു തിലകന്‍.

അഭിനയിക്കുകയാണെന്ന് തോന്നിപ്പിച്ചാല്‍ അഭിനയം പരാജയപ്പെട്ടു എന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തിയ നടനായിരുന്നു തിലകന്‍. കഥാപാത്രമേതായാലും തിലകന്‍ ഫ്രെയിമില്‍ നിറഞ്ഞുനില്‍ക്കും. പ്രേക്ഷകരുടെ മനസ്സില്‍ പതിയും. അത് ആ നടനു മാത്രം അവകാശപ്പെട്ട നടനവൈഭവമായിരുന്നു. ഏതു കഥാപാത്രത്തിലേക്കും അയത്ന ലളിതമായി പ്രവേശിക്കാന്‍ കഴിയുമെന്നതാണ് തിലകന്റെ പ്രത്യേകത. പൂര്‍വമാതൃകകളില്ലാതെ തിലകനിലെ നടന്‍ അത് ഊതിക്കാച്ചിയ പൊന്നുപോലെ മനോഹരമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *