കൊച്ചി: ഇടപ്പള്ളിയിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പരാതി. ഹോൺ മുഴക്കി കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ ബസ് ഇരുചക്ര വാഹന യാത്രക്കാരെ ഇടിച്ചെന്നാണ് പരാതി.
സംഭവത്തെ ചോദ്യം ചെയ്ത യുവാവിന്റെ വാഹനത്തിൽ ബസ് വീണ്ടും മൂന്ന് തവണ ഇടിച്ചതായും പരാതിയുണ്ട്. ഇതോടെ യുവതി വാഹനം തടഞ്ഞു.
സംഭവത്തിൽ വഹ്ബിയ ബസ് ഡ്രൈവർ മുഹമ്മദ് റിയാസിനെതിരെ കേസെടുത്തു. അതേസമയം, ഡ്രൈവറുടെ പരാതിയിൽ കൊച്ചി സ്വദേശികളായ മുഹമ്മദ് റിസ്വാൻ, ആശ എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
