നടന്‍ പ്രേം കുമാര്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍. മൂന്ന് വര്‍ഷ കാലയളവിലേക്കാണ് നിയമനം. ബീനാ പോളിനു പകരമാണ് നിയമനം. നേരത്തേ, ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകന്‍ രഞ്ജിത്തിനെ നിയമിച്ചിരുന്നു. സംവിധായകന്‍ കമല്‍ കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവിലേക്കായിരുന്നു രഞ്ജിത്തിന്റെ നിയമനം.

ഇടതുപക്ഷ സഹയാത്രികന്‍ കൂടിയായ പ്രേംകുമാറിന് മികച്ച ടെലിവിഷന്‍ നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *