ധാരണകളും വ്യവസ്ഥകളും ലംഘിച്ച് ദുല്‍ഖറിന്റെ പുതിയ ചിത്രം സല്യൂട്ട് ഒടിടിയില്‍ നേരിട്ട് റിലീസ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന് തിയേറ്റര്‍ സംഘടനകളുടെ വിലക്ക്.ജനുവരി 14ന് സല്യൂട്ട് തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നായിരുന്നു എഗ്രിമെന്റുണ്ടായിരുന്നത്. എന്നാല്‍ ഈ ധാരണ ലംഘിച്ചാണ് സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതെന്ന് തിയേറ്റര്‍ സംഘടന ഫിയോക് ആരോപിച്ചു.ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞതിന് പിന്നാലെ പോസ്റ്ററുകള്‍ ഉള്‍പ്പടെ തയ്യാറാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് സിനിമ ഒ.ടി.ടിയിലേക്ക് നല്‍കിയതെന്നാണ്‌ ഫിയോക് അംഗങ്ങള്‍ പറയുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ക്കും നിര്‍മിക്കുന്ന ചിത്രങ്ങള്‍ക്കും തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്താനാവില്ല.വെള്ളിയാഴ്ച്ചയാണ് സല്യൂട്ട് സോണിലിവില്‍ റിലീസ് ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വെയ് ഫാറര്‍ ഫിലിംസാണ് സല്യൂട്ട് നിര്‍മ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *