ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരുക്കുന്ന ബോളിവുഡ് ചിത്രം ജവാൻ ടീസര്‍ എത്തി. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രമാണ് ആറ്റ്ലീ ഒരുക്കുന്നത് എന്ന് ടീസറിൽ നിന്ന് തന്നെ വ്യക്തമാണ്.ഷാരൂഖിന്റെ ഇതുവരെ കാണാത്ത ലുക്കാണ് ജവാൻ വെളിപ്പെടുത്തുന്നത്. ചിത്രത്തിൽ നയൻതാരയാണ് ഷാരൂഖിന്റെ നായികയായി എത്തുന്നത് നയന്‍താര ഒരു അന്വേഷണ ഉദ്യോഗസ്ഥയായി എത്തുന്ന ചിത്രത്തില്‍ ഷാരൂഖ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. ഷാരൂഖ് ഖാന്റെ ആദ്യ കഥാപാത്രം ഗ്യാങ്സ്റ്ററായ മകന്റെ വേഷത്തിലാണെന്നും മറ്റൊന്ന് സീനിയര്‍ റോ ഓഫീസറായി അഭിനയിക്കുന്ന പിതാവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപനം. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
ചിത്രത്തിനായി സംഗീത സംവിധാനം ചെയ്യാന്‍ ഏറെ സന്തോഷമുണ്ടെന്ന് അനിരുദ്ധ് ട്വിറ്ററില്‍ കുറിച്ചു.
ചിത്രം 2023 ജൂണ് 2 ന് തിയേറ്ററുകളില്‍ എത്തും.

Leave a Reply

Your email address will not be published. Required fields are marked *