തെലുങ്ക് നടൻ നന്ദമുരി ബാലകൃഷ്ണയ്ക്ക് കൊവിഡ്.ഇത് രണ്ടാം തവണയാണ് നടന് കൊവിഡ് സ്ഥിരീകരിക്കുന്നത്. നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചിരിക്കുന്നത്. നിലവിൽ ഹോം ഐസൊലേഷനിൽ കഴിയുകയാണ് നടൻ.
ചില ശാരീരിക അസ്വസ്ഥതകൾ പ്രകടമായതിനെ തുടർന്ന് ടെസ്റ്റ് ചെയ്തപ്പോഴാണ് നന്ദമുരിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സഹകരിച്ചവർ കൊവിഡ് ടെസ്റ്റ് ചെയ്യണമെന്ന് താരം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *