പന്ത്രണ്ടാം മൈലിൽ നിന്നും മൃഗഡോക്ടറുടെ ബുള്ളെറ്റ് മോഷണം പോയ സംഭവത്തിൽ പ്രതി പിടിയിൽ.വയനാട് ലക്കിടിയിൽ നിന്നും ട്രൈനിങ്ങിനായി എത്തിയ ഡോക്ടർ താമസ സഥലത്ത് നിർത്തിയിടവെയാണ് വാഹനം മോഷണം പോയത്.കേസിൽ മലപ്പുറം സ്വദേശി മുർഷിദ് (28 )കോട്ടക്കുന്നിനെയാണ് കുന്ദമംഗലം പോലീസ് പിടിച്ചത്.
കഴിഞ്ഞ മാസം 24 നാണ് താമസസ്ഥലത്ത് നിന്നും മൃഗഡോക്ടറുടെ വാഹനം മോഷണം പോയത്.വാടകയ്ക്ക് താമസിക്കുന്ന ബിൽഡിങ്ങിന്റെ സമീപത്ത് നിർത്തിയിട്ട വാഹനം രാവിലെയാണ് മോഷണം പോയതായി അറിയുന്നത്.തുടർന്ന് ഒരാൾ വഴിയാണ് കുറഞ്ഞ വിലക്ക് ഒരു ബുള്ളറ്റ് കൊടുക്കാൻ ഉണ്ടെന്നും മൊറയൂർ എന്ന സ്ഥലത്ത് നിന്നും വാഹനം എടുക്കാനായി പോകുകയും ചെയ്യുന്നത്.25000 രൂപയ്ക്കാണ് മുർഷിദ് ഈ വണ്ടി വാങ്ങിയത് മോഷണ മുതൽ എന്ന് അറിഞ്ഞുകൊണ്ട് പൊളിച്ചുവിൽക്കാനായാണ് ഇയാൾ ഈ വാഹനം സ്വന്തമാക്കിയത്.പ്രതിയെ റിമാൻഡ് ചെയ്തു.എസ് എച്ച് ഒ യൂസഫ്,എസ് ഐ അബ്ബാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
