മലപ്പുറം തിരൂരില്‍ പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് പതിനാറുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിനിന് മുന്നില്‍ ചാടിയാണ് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ആത്മഹത്യാശ്രമം സിസിടിവില്‍ കണ്ട ആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഷെല്‍ട്ടറിലേക്ക് മാറ്റി. പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്ന് പിന്‍മാറിയതാണ് ജീവനെടുക്കാനുള്ള ശ്രമത്തിന് കാരണമെന്ന് കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞു.

പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പെണ്‍കുട്ടിയെ വിവാഹത്തിന് പ്രേരിപ്പിച്ചതിന് ഇരുവീട്ടുകാര്‍ക്കെതിരേയും യുവാവിനെതിരേ പോക്‌സോ വകുപ്പ് ചുമത്തിയും കേസെടുക്കണമെന്നാണ് ചൈല്‍ഡ് ലൈന്‍ നിര്‍ദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *