ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മലയന്‍കുഞ്ഞിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി.സര്‍വൈവര്‍ ത്രില്ലറാണ് ചിത്രമെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറഞ്ഞു പോകുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന രണ്ടാമത്തെ ട്രെയ്‌ലറാണിത്. ജൂലൈ 22നാണ് ചിത്രം റിലീസ് ചെയ്യുന്നത്.മഹേഷ് നാരായണന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോനാണ്. മഹേഷ് നാരായണന്‍, വൈശാഖ്, വി കെ പ്രകാശ് എന്നിവരുടെ അസോസിയേറ്റായിരുന്നു സജിമോന്‍. തിരക്കഥയ്്ക്ക് പുറമെ മഹേഷ് നാരായണന്‍ ആദ്യമായി ഛായാഗ്രകനാവുന്ന ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പങ്കുവെച്ചുകൊണ്ട് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് കമല്‍ഹാസന്‍.‘ഫാസിലിന്റെ കുഞ്ഞ് എന്റെയുമാണ്’ എന്ന വാചകത്തോടെയാണ് കമല്‍ഹാസന്‍ ആശംസ കുറിപ്പ് തുടങ്ങുന്നത്. ‘എന്റെ എല്ലാ എജന്റുകളും വിജയിക്കണം, തോല്‍വിയൊരു തെരഞ്ഞെടുപ്പല്ല’ എന്നും ആശംസകള്‍ അറിയിച്ചുകൊണ്ട് കമല്‍ ട്വീറ്റ് ചെയ്തു. എന്തായാലും കമല്‍ഹാസന്റെ ട്വീറ്റ് ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഇരുവരും വിക്രത്തില്‍ ഒന്നിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *