കൗണ്‍സലിങ് സൈക്കോളജി സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം: തീയതി ദീര്‍ഘിപ്പിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിങ് സൈക്കോളജി കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു. കോഴ്‌സ് കാലാവധി ആറുമാസം. പഠനപരിപാടിയുടെ ഭാഗമായി ഇന്റേണ്‍ഷിപ്പ്, പ്രോജക്ട് വര്‍ക്ക് എന്നിവ ഉണ്ടാകും. 18 വയസ്സിനു മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 2022 ജൂലൈ 30. താത്പര്യമുള്ളവര്‍ ബാലുശ്ശേരി ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 9846634678. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

പശുപരിപാലനത്തില്‍ ദ്വിദിന പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വെച്ച് പശുപരിപാലന വിഷയത്തില്‍ ദ്വിദിന പരിശീലനം നല്‍കുന്നു. ജൂലൈ 22, 23 തീയതികളിലാണ് പരിശീലനം. ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂലൈ 21ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0497 2763473.

കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

അഭ്യസ്ഥവിദ്യരായ യുവജനങ്ങള്‍ക്ക് കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് അവസരമൊരുക്കുന്നു. വി.എച്ച്.എസി (അഗ്രി) പൂര്‍ത്തിയാക്കിയവര്‍ക്കും അഗ്രികള്‍ച്ചര്‍/ ഓര്‍ഗാനിക്ക് ഫാമിംഗ് എന്നിവയില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി: 18നും 41നും മധ്യേ. ജൂലൈ 20 വരെ www.keralaagriculture.gov.in എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂലൈ 25 മുതല്‍ 29 വരെ ബ്ലോക്കുതല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളില്‍ വച്ച് അഭിമുഖം നടത്തും. വിശദവിവരങ്ങള്‍ക്ക് അതതു കൃഷി ഭവനുമായി ബന്ധപ്പെടാം.

രോഗപ്രതിരോധ സഹായങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂം ആരംഭിച്ചു

ജില്ലയില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി പ്രത്യേക കണ്‍ട്രോള്‍ റൂം തുടങ്ങിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നമ്പറിലേക്ക് ദുരന്ത നിവാരണ, രോഗപ്രതിരോധ സഹായങ്ങള്‍ക്ക് വിളിക്കാം. ഫോണ്‍: 0495 2373903 (രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ), 0495 2370494 (രാത്രി 8 മണി മുതല്‍ രാവിലെ 8 മണി വരെ)

പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് പ്രീമെട്രിക് ഹോസ്റ്റലുകളിലെ (ഇരിങ്ങല്ലൂര്‍ – ബോയ്സ്, മാവൂര്‍- ബോയ്സ്, അവിടനല്ലൂര്‍ – ബോയ്സ്, അഴിയൂര്‍ – ബോയ്സ്, എലത്തൂര്‍- ഗേള്‍സ്, കക്കോടി – ഗേള്‍സ്,) ഒഴിവുകളിലേക്ക് 2022-23 അധ്യയന വര്‍ഷം അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 10 ശതമാനം മറ്റ് വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി മാറ്റി വച്ചിട്ടുള്ളതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യതാമസം, നോട്ട്ബുക്ക്, കംപ്യൂട്ടര്‍ പഠനം, ട്യൂഷന്‍, യൂണിഫോം, ഭക്ഷണം, പോക്കറ്റ്മണി തുടങ്ങിയവ ലഭിക്കും. താത്പര്യമുള്ളവര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, അവസാന വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 30ന് മുമ്പായി അതത് ബ്ലോക്ക്/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബ്ലോക്ക്/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.

ഇംഗ്ലീഷ് അധ്യാപക ഒഴിവ്

കോഴിക്കോട് മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്നിക്ക് കോളേജിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഒഴിവുള്ള ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ജൂലൈ 23ന് രാവിലെ 10 മണിക്ക് നടത്തുന്ന അഭിമുഖത്തില്‍ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2370714.

ആയുഷ് മിഷന്‍ എഴുത്തു പരീക്ഷ 30ന്

നാഷണ്‍ ആയുഷ് മിഷന്‍ കോഴിക്കോട് മെഡിക്കല്‍ ഓഫീസര്‍, പി.ജി മെഡിക്കല്‍ തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷ ജൂലൈ 30ന് മാനാഞ്ചിറ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അപ്ലിക്കേഷന്‍ നമ്പര്‍, കോള്‍ലെറ്റര്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി എത്തണം. ഫോണ്‍: 0495 2371748.

ക്ഷേമനിധി ക്ഷേത്ര വിഹിതം കുടിശ്ശിക പിരിവ് 22ന്

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മലബാര്‍ ക്ഷേത്ര ജീവനക്കാരുടേയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടേയും ക്ഷേമനിധി ക്ഷേത്ര വിഹിതം, കുടിശ്ശിക പിരിവ് ജൂലൈ 22 വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ ജില്ലയിലെ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തില്‍ നടത്തും. ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യും. കൊയിലാണ്ടി, വടകര താലൂക്കുകളിലെ ക്ഷേത്ര ഭാരവാഹികള്‍ ക്ഷേമനിധിയില്‍ അടയ്ക്കാനുള്ള ക്ഷേത്രവിഹിതം നിര്‍ബന്ധമായും അടക്കേണ്ടതാണ്. ക്ഷേത്ര ജീവനക്കാര്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിനായി അംഗത്വ അപേക്ഷയും ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജനനതീയതി തെളിയിക്കുന്നതിനുള്ള രേഖയും ശമ്പള പട്ടികയുടെ പകര്‍പ്പും സഹിതം സമര്‍പ്പിക്കാം. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടയ്ക്കുന്നതിന് ശമ്പളപട്ടികയുടെ പകര്‍പ്പ് ഹാജരാക്കണം. ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച് ഒരു വര്‍ഷത്തിനകം ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാര്‍ക്ക് അംഗത്വം അനുവദിക്കില്ലായെന്ന് സെക്രട്ടറി അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് തലശ്ശേരി സെന്ററില്‍ IELTS കോഴ്സിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പരിശീലകരുടെ അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ശമ്പളം 30,000 രൂപ. ബിരുദം, IELTS പരീക്ഷയില്‍ 7.5 ഉം അതിനു മുകളിലും സ്‌കോര്‍, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ജൂലൈ 27 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org, 0490 2344419.

Leave a Reply

Your email address will not be published. Required fields are marked *