ഉള്ളിയേരിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം.ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. മരിച്ച രണ്ട് പേരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ്.അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. കൊയിലാണ്ടി സ്വദേശി വിന്‍രൂപ് (28), ഉള്ളിയേരി സ്വദേശി വിപിന്‍ സുരേഷ് എന്നിവരാണ് മരിച്ചത്.അപകടത്തില്‍ ബൈക്കും കാറും പൂര്‍ണ്ണമായി തകര്‍ന്നു. കാറിലുണ്ടായിരുന്ന കൊടുവള്ളി പാലക്കുറ്റി സ്വദേശികളായ ഉവൈസ്, അസ്ലം, ഗഫാന്‍ മുഹമ്മദ്, സാലിഹ് എന്നിവരെ പരിക്കുകളോടെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.സ്‌കൂട്ടര്‍ ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *