പ്രശസ്ത കൊമേഡിയൻ രാജു ശ്രീവാസ്തവ (58)അന്തരിച്ചു.ഓഗസ്റ്റ് പത്തിന് ജിമ്മിൽ വർക്ക്ഔട്ടിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ആശുപത്രിയിലായിരുന്നു.2005ല്‍ ‘ദ ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച്’ എന്ന ആദ്യ തന്റെ സ്റ്റാന്‍ഡ്അപ്പ് കോമഡി ടാലന്റ് ഹണ്ട് ഷോയിലൂടെയാണ് അദ്ദേഹം പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.ഗുരുതരമായ മസ്തിഷ്ക തകരാറും ഉണ്ടായതിനെ തുടർന്ന് നില ഗുരുതരമായി തുടരുകയായിരുന്നു. രാജു ശ്രീവാസ്തവയുടെ ചികിത്സയ്ക്കുള്ള എല്ലാ സഹായവും നൽകുമെന്ന് ഭാര്യ ശിഖ ശ്രീവാസ്തവയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉറപ്പ് നൽകിയിരുന്നു.ഹിന്ദി ചിത്രങ്ങളില്‍ ക്യാരക്റ്റര്‍ റോളുകളിലും അദ്ദേഹം അഭിനയിച്ചു. മൈനേ മൈനേ പ്യാര്‍ കിയാ, ബാസീ​ഗര്‍, ബോംബെ ടു ​ഗോവ, ആംദാനി അത്താനി ഖര്‍ച്ച റുപ്പൈയ, ടോയ്ലറ്റ് ഏക് പ്രേം കഥ തുടങ്ങിയ ചിത്രങ്ങളാണ് പ്രധാനം. പതിനാറ് ചിത്രങ്ങളില്‍ അഭിനയിച്ചു. 2010 നു ശേഷം രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കും എത്തിയിരുന്നു. സമാജ്‍വാദി പാര്‍ട്ടി ടിക്കറ്റില്‍ 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാണ്‍പൂരില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് പിന്‍തിരിഞ്ഞു. ദിവസസങ്ങള്‍ക്കു ശേഷം ബിജെപിയില്‍ ചേര്‍ന്നു. സ്വച്ഛ് ഭാരത് അഭിയാന്‍റെ പ്രചരന പരിപാടികളില്‍ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *