ജനിച്ച് 2 ദിവസം പ്രായമായ കുഞ്ഞിന് അടിയന്തര താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് സ്റ്റാർകെയർ ഹോസ്പിറ്റൽ. ഗർഭകാലത്ത് തന്നെ തിരിച്ചറിഞ്ഞിരുന്ന “ഡയഫ്രമാറ്റിക് ഹെർണിയ” എന്ന അവസ്ഥയോടെ ജനിച്ച കുഞ്ഞിന് ജനനാനന്തരം ശ്വാസതടസ്സം അനുഭവപ്പെട്ട് NICU വിൽ പ്രവേശിപ്പിക്കുകയായിരുന്നു. നെഞ്ചിനെയും വയറിനെയും തമ്മിൽ വേർതിരിച്ചു നിർത്തുന്ന നേർത്ത പാളിയായ ഡയഫ്രത്തിൽ ഉണ്ടാകുന്ന ദ്വാരത്തിലൂടെ ആന്തരികാവയവങ്ങളായ ചെറുകുടലും കരളും ശ്വാസകോശ ഭാഗത്തേക്ക് കയറി വരുന്ന അവസ്ഥയാണ് ഡയഫ്രമാറ്റിക് ഹെർണിയ. സ്റ്റാർകെയറിലെ സീനിയർ കൺസൽട്ടന്റ് പീഡിയാട്രിക് സർജൻ ഡോ. രാമകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ഡയഫ്രത്തിന്റെ ദ്വാരമടച്ചു ആന്തരികാവയവങ്ങൾ പൂർവ്വസ്ഥിതിയിലാക്കി. സ്റ്റാർകെയർ പീഡിയാട്രിക്ക് സർജറി വിഭാഗത്തോടൊപ്പം ഡോ. ഷബീർ എം.പി (നിയോനേറ്റലോളജി), ഡോ. അസർ മുബാറക്, ഡോ. ജവാദ് ഇബ്ൻ മുഹമ്മദ്, ഡോ. അപർണ പ്രേമരാജൻ (അനസ്തേഷ്യ, ക്രിട്ടിക്കൽ കെയർ വിഭാഗം), ഓപ്പറേഷൻ തിയേറ്റർ വിഭാഗം, റേഡിയോളജി എന്നിവരുടെ അഭിനന്ദനാർഹമായ സഹകരണം ഈ ഉദ്യമത്തിന് പുറകിൽ ഉണ്ടായിരുന്നു. സർജറിക്ക് ശേഷം കുഞ്ഞ് സുഖം പ്രാപിച്ചു ആരോഗ്യവാനായി ആശുപത്രി വിട്ടു. ഇത്തരത്തിലുള്ള ശസ്ത്രക്രിയകൾ അത്യപൂർവ്വമാണെന്നും വടക്കൻ മലബാറിൽ തന്നെ ആദ്യത്തെതുമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
