മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിനായി കാത്തിരിക്കുന്നവരാണ് ഓരോ സിനിമ പ്രേമിയും.മാസ്സ് പിരീഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി പതിനെട്ടിന് രാജസ്ഥാനിലെ ജയ് സാല്‍മീറില്‍ ആരംഭിക്കും.മലൈക്കോട്ടൈ വാലിബന് ശേഷം ലിജോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ സംബന്ധിച്ച വിവരങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധപിടിച്ചു പറ്റുന്നത്.
സൂര്യ നായകനായി എത്തുന്ന തമിഴ് ചിത്രമായിരിക്കും ലിജോ അടുത്തതായി ചെയ്യാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ. സംഘട്ടന സംവിധായകനായ സുപ്രീം സുന്ദർ അടുത്തിടെ ഇതേപറ്റി തമിഴ് മാധ്യമമായ ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ വീഡിയോ ഷോട്ടുകൾ പങ്കുവച്ചാണ് പ്രചാരണം. പ്രശസ്ത സംഘട്ടന സംവിധായകനായ സുപ്രീം സുന്ദർ അടുത്തിടെ നൽകിയ അഭിമുഖത്തിൽ ആണ് ഇക്കാര്യം പറയുന്നത്. ലിജോ സൂര്യയോട് ഒരു കഥ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും, അല്പം വൈകിയാലും സിനിമ നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സുന്ദർ പറയുന്നു. ഗലാട്ട എന്ന തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *