പരിയേറും പെരുമാൾ നടൻ നെല്ലൈ തങ്കരാജ് അന്തരിച്ചു.വാർധക്യസഹജമായ അസുഖങ്ങളേ തുടർന്ന് സ്വവസതിയിലായിരുന്നു അന്ത്യം.പരിയേറും പെരുമാളിന്റെ അണിയറപ്രവർത്തകരും ആരാധകരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ‘നിങ്ങളുടെ കാലടിപ്പാടുകൾ എന്റെ അവസാനചിത്രം വരെ നിലനിൽക്കും’ എന്നാണ് സംവിധായകൻ മാരി സെൽവരാജ് ട്വീറ്റ് ചെയ്തത്. പരിയേറും പെരുമാളിന്റെ സെറ്റിൽ തങ്കരാജിനൊപ്പം നിൽക്കുന്ന ഒരു ചിത്രവും അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
തിരുന്നൽവേലി ജില്ലയിലെ പാളയങ്കോട്ടൈ ആണ് തങ്കരാജിന്റെ ജന്മസ്ഥലം. വൈദ്യുതിയില്ലാതെ കുടിലിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് പരിയേറും പെരുമാളിന് ശേഷം സർക്കാർ വീട് വച്ച് നൽകിയിരുന്നു.
