തെന്നിന്ത്യൻ താരം ഹൻസിക മൊട്‍വാനിയുടെ വിവാഹ വിശേഷങ്ങള്‍ കഴിഞ്ഞ ദിവസം മുതലാണ് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ സ്‍ട്രീം ചെയ്യാൻ ആരംഭിച്ചത്.ഹൻസികാസ് ലവ് ശാദി ഡ്രാമ’ എന്ന പേരില്‍ സ്‍ട്രീമിംഗ് ചെയ്യുന്ന ഷോയില്‍ താരം നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.സൊഹേൽ മുമ്പ് ഹൻസികയുടെ ഉറ്റസുഹൃത്ത് റിങ്കിയെ വിവാഹം കഴിച്ചിരുന്നുവെന്നും ഹൻസിക അവരുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നുവെന്നും വാർത്തകൾ വന്നു. പിന്നാലെ, ഹൻസിക തന്റെ ഉറ്റസുഹൃത്തിന്റെ ഭർത്താവിനെ തട്ടിയെടുത്തതായും ആരോപിക്കപ്പെട്ടു.

എന്നാല്‍ താൻ നേരത്തെ വിവാഹിതനാണെന്ന വാര്‍ത്ത തെറ്റായ രീതിയിലാണ് പുറത്തുവന്നത് എന്നായിരുന്നു ഷോയില്‍ സുഹൈലിന്റെ പ്രതികരണം. ഹൻസികയാണ് ഞങ്ങളുടെ വേർപിരിയലിന് കാരണമെന്നായിരുന്നു വാർത്ത. ഇത് അടിസ്ഥാന രഹിതമാണ്. ആ സമയത്ത് തനിക്ക് അദ്ദേഹത്തെ അറിയാമെന്നതുകൊണ്ട് വേര്‍പിരിയലിനു കാരണം താനാകുന്നില്ലെന്ന് ഹൻസികയും പ്രതികരിച്ചു. എനിക്ക് അതില്‍ ഒന്നും ചെയ്യാനില്ല. ഞാൻ ഒരു പബ്ലിക് ഫിഗര്‍ ആയതിനാല്‍ വില്ലത്തിയായി എന്നെ ചൂണ്ടിക്കാണിക്കാൻ എളുപ്പമാണ് എന്നും സെലിബ്രറ്റിയായതിന് ഞാൻ കൊടുക്കേണ്ടിവന്ന വിലയാണ് അതെന്നും ഹൻസിക പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *