പത്തനംതിട്ട ഊന്നുകല്ലിൽ ഗ്യാസ് ചോർന്ന് വീടിന് തീപിടിച്ചു. കല്ലായിൽ രതീഷിന്റെ വീടിനാണ് തീ പിടിച്ചത്.

ഗ്യാസ് ലീക്കായി വീടിന്റെ പുറത്തെ വിറകടുപ്പിൽ നിന്നാണ് തീ പടർന്നത്. അടുക്കള പൂർണമായും കത്തി നശിച്ചു. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഇല്ലായിരുന്നു. പുക ഉയരുന്നത് കണ്ട അയൽവാസികളാണ് ഫയർ ഫോഴ്‌സിനെ വിവരമറിയിച്ചത്. ഫയർ ഫോഴ്സ് എത്തി തീ അണച്ചു .

വീടിന്റെ അടുക്കളയിൽ ഉണ്ടായിരുന്ന ഫ്രിഡ്ജ്, പാത്രങ്ങളടക്കമുള്ള ഉപകരണങ്ങൾ പൂർണ്ണമായും കത്തി നശിച്ചു.ഇന്ന് രാവിലെ വീട്ടിലുള്ളവർ അടുത്ത ക്ഷേത്രത്തിൽ പോയപ്പോളായിരുന്നു സംഭവം.

ഗ്യാസ് ലീക്ക് സംഭവിച്ച സമയം, പുറത്തുണ്ടായിരുന്ന വിറകടുപ്പിൽ നിന്നാണ് തീ പടർന്ന് പിടിച്ചത്. വിറകടുപ്പിലെ തീ പൂർണ്ണമായും അണഞ്ഞിരുന്നില്ല. ഫയർ ഫോഴ്സ് എത്തിയെങ്കിലും വീട്ടിൽ ആളില്ലാത്തതിനാൽ അകത്തേക്ക് കടക്കാൻ സാധിച്ചില്ല. വീടിന്റെ പുറത്ത് നിന്ന് കൊണ്ടാണ് തീ അണച്ചത്. വീടിന്റെ ഭിത്തിയടക്കം പൊട്ടി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *