രഞ്ജൻ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഒ.ബേബി’യുടെ ടീസർ പുറത്ത് വിട്ടു. നടൻ മമ്മൂട്ടി പുറത്തിറക്കിയ ടീസർ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമാവുകയാണ്. നായകനാകുന്നതിന് ഒപ്പം ദിലീഷ് പോത്തൻ നിർമാതാവാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

രഞ്ജൻ പ്രമോദ്- ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ എത്തുന്ന ആദ്യചിത്രമെന്ന നിലയിൽ സിനിമ ഏറെ ചർച്ചയായിരുന്നു. ഒരു ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണ് ‘ഒ ബേബി’ എന്നാണ് ടീസർ നൽകുന്ന സൂചന. മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച രഞ്ജൻ പ്രമോദ് ഒരിടവേളക്ക് ശേഷം എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ്. ദിലീഷ് പോത്തനൊപ്പം രഘുനാഥ്‌ പലേരി, ഹാനിയ നസീഫ, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്ണൻ, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അരുൺ ചാലിൽ ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സംജിത്ത് മുഹമ്മദാണ്.

Leave a Reply

Your email address will not be published. Required fields are marked *