ബോക്സ്ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് രജനികാന്തിന്റെ ജയിലർ. മോഹൻലാലിന്റെ മാത്യൂസ് എന്ന കഥാപാത്രത്തിനും പ്രേക്ഷകർ ക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. മാത്യൂസ് എന്ന കഥാപാത്രം പ്രേക്ഷകരെ ആവേശംകൊള്ളിക്കുമ്പോള്‍ മോഹൻലാൽ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ.
ചിത്രത്തിലെ മോഹന്‍ലാലിന്റെ അതുപോലൊരു ഫീല്‍ തനിക്കും കൊണ്ടുവരാന്‍ പറ്റുമെന്ന് തോന്നുന്നു എന്നാണ് ‘ജയിലര്‍’ സിനിമയിലെ മോഹന്‍ലാലിന്റെ ചിത്രം പങ്കുവെച്ച അല്‍ഫോന്‍സ് പറഞ്ഞത്.

”ഏതാണ്ട് ഈയൊരു ഫീല്‍ കൊണ്ടുവരാന്‍ പറ്റുമെന്നാണ് എനിക്കു തോന്നുന്നത് ലാലേട്ടാ” എന്നാണ് അല്‍ഫോന്‍സ് ഫോട്ടോ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നിരവധി കമന്റുകളാണ് ഇതിന് താഴെ വരുന്നത്. ‘ഗോള്‍ഡി’ന്റെ ക്ഷീണം മാറ്റാന്‍ അല്‍ഫോന്‍സ് ഇതുപോലൊരു മാസ് പടം ചെയ്യണമെന്നുമാണ് പ്രേക്ഷര്‍ പറയുന്നത്.

ഓഗസ്റ്റ് പത്തിനു റിലീസ് ചെയ്ത ജയിലര്‍ ഇതുവരെ വാരിയത് 300 കോടിയാണ്. തമിഴ്‌നാട്ടില്‍ നിന്നു മാത്രം കലക്ഷന്‍ 80 കോടി പിന്നിട്ടു. 2023 ലെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുന്ന ചിത്രം കേരളത്തില്‍ നിന്ന് ഞായറാഴ്ച മാത്രം ഏഴു കോടി രൂപ നേടി.

Leave a Reply

Your email address will not be published. Required fields are marked *