പരവൂര്‍: ഇരുചക്രവാഹനത്തില്‍ കറങ്ങി നടന്ന് സ്ത്രീകള്‍ക്ക് നേരെ ശാരീരിക ഉപദ്രവം നടത്തി വന്നയാള്‍ പൊലീസ് പിടിയിലായി. നെടുങ്ങോലം പരക്കുളം പുഷ്പവിലാസത്തില്‍ പ്രമോദ് (40) ആണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്.

ഇടറോഡുകളിലൂടെ തനിച്ച് നടന്നുപോകുന്ന സ്ത്രീകളുടെ പിറകിലൂടെ ഇരുചക്രവാഹനത്തില്‍ ഹെല്‍മറ്റ് ധരിച്ചെത്തി ശരീരത്തില്‍ ശക്തിയായി അടിച്ച ശേഷം വാഹനം നിര്‍ത്താതെ രക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് പരവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലെ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 7.15ഓടെ പരവൂരില്‍ ഇടറോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ മുതുകില്‍ ശക്തിയായി അടിച്ച ശേഷം ഇയാള്‍ സ്‌കൂട്ടറില്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *