ടൊവീനോ തോമസ് ബേസില്‍ ജോസഫ് ചിത്രം ‘മിന്നല്‍ മുരളി’ റെക്കോർഡ് തുകയ്ക്ക് വാങ്ങി നെറ്റ്ഫ്ലിക്സ്. സിനിമ സംബന്ധമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേരള ബോക്സ് ഓഫീസാണ് ഈ വിവരം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. ചിത്രം തിയറ്റര്‍ റിലീസിന് ശേഷമാണ് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
#TovinoThomas turns red hot after his #Kala became a streaming hit! Now #MinnalMurali the @ttovino super hero adventure directed by @iBasil goes for record #OTT price to @NetflixIndia.
— Sreedhar Pillai (@sri50) July 4, 2021
Release on OTT after theatrical window. pic.twitter.com/sP3mXWyiYH
ടൊവീനോ ചിത്രം ‘കള’യ്ക്ക് ലഭിച്ച മികച്ച പ്രതികരണമാണ് നെറ്റ്ഫ്ളിക്സില്‍ നിന്ന് വന്‍ തുക ലഭിക്കാന്‍ കാരണമെന്ന് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വിറ്ററില്‍ കുറിച്ചു. തിയറ്റര്‍ റിലീസിന് ശേഷമാണ് ആമസോണ്‍ പ്രൈമിലൂടെ ‘കള’ എത്തിയത്. തീയേറ്റർ റിലീസിന് ശേഷമായിരിക്കും ‘മിന്നല്‍ മുരളി’യും നെറ്റ്ഫ്ലിക്സിൽ എത്തുക.
സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി ബേസല്‍ ജോസഫാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയരുന്നു. കൊവിഡ് രണ്ടാം തരംഗത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് വീണ്ടും മുടങ്ങുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.
ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിന്നൽ മുരളിക്കായി ക്യാമറ ചലിപ്പിക്കുന്നത് സമീർ താഹിറും സംഗീതം ഷാൻ റഹ്മാനുമാണ്. ചിത്രത്തിലെ രണ്ടു വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്. മനു ജഗത് കലയും അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ രചനയും നിർവഹിക്കുന്നു. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പർവൈസ് ചെയ്യുന്നത് ആൻഡ്രൂ ഡിക്രൂസാണ്.
