സൂപ്പര്‍ ഹിറ്റ് ചിത്രമായ പ്രേമലു തമിഴിലേക്ക്. മാര്‍ച്ച് 15ന് റിലീസ് ചെയ്യും. തമിഴ് പതിപ്പിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. റെഡ് ജയന്റ് മൂവീസാണ് തമിഴ്‌നാട്ടില്‍ ചിത്രം റിലീസ് ചെയ്യുന്നത്. ഹൈദരാബാദ് പശ്ചാത്തലമായുള്ള സിനിമയുടെ തെലുങ്ക് പതിപ്പ് മാര്‍ച്ച് എട്ടിന് തിയറ്ററുകളില്‍ എത്തിയിരുന്നു.

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തില്‍ നസ്‌ലിന്‍, മമിത ബൈജു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഫെബ്രുവരി ഒമ്പതിനാണ് ചിത്രം മലയാളത്തില്‍ റിലീസ് ചെയ്തത്. ഒരു മാസത്തിന് ശേഷവും ചിത്രം നിറഞ്ഞ കൈയടികളോടെ പ്രദര്‍ശനം തുടരുകയാണ്.

100 കോടി രൂപക്ക് മുകളിലാണ് ചിത്രം ഇതുവരെ നേടിയത്. മലയാളത്തില്‍ 100 കോടി ക്ലബില്‍ ഇടംപിടിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് പ്രേമലു. ലൂസിഫര്‍, പുലിമുരുകന്‍, 2018, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നിവയാണ് 100 കോടി നേടിയ മറ്റു ചിത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *