ആടുജീവിതം 50 കോടി ക്ലബ്ബില്‍. റിലീസ് ചെയ്ത് നാലാം ദിവസമാണ് പൃഥ്വിരാജ്- ബ്ലെസി ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംനേടിയത്. ഇതോടെ മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തുന്ന ചിത്രം എന്ന റെക്കോര്‍ഡ് ആടുജീവിതത്തിന്റെ പേരിലാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ റെക്കോര്‍ഡാണ് തകര്‍ത്തത്.
പൃഥ്വിരാജ് തന്നെയാണ് ചിത്രം 50 കോടിയില്‍ എത്തിയ സന്തോഷം ആരാധകരെ അറിയിച്ചത്. ആഗോള കളക്ഷനില്‍ നിന്നാണ് ചിത്രത്തിന്റെ നേട്ടം. ഈ വര്‍ഷം ഹാഫ് സെഞ്ച്വറി തൊടുന്ന അഞ്ചാമത്തെ സിനിമയാണ് ആടുജീവിതം. ഇതിനു മുന്‍പ് പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്സ്, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ സിനിമകളും നേട്ടത്തിലെത്തിയത്.
