ഇടുക്കി: പൈനാവില്‍ മകളുടെ ഭര്‍ത്താവിന്റെ പെട്രോള്‍ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം.

പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ മരുമകന്‍ സന്തോഷിനെ പൊലീസ് പിടികൂടിയിരുന്നു. ജൂണ്‍ അഞ്ചിനാണ് സന്തോഷ് അന്നക്കുട്ടിയെയും കൊച്ചുമകളെയും ആക്രമിച്ചത്.

ഇതിന് പിന്നാലെ അന്നക്കുട്ടിയുടെയും മകന്‍ ജിന്‍സിന്റെയും വീടുകള്‍ക്കും പ്രതി സന്തോഷ് തീയിട്ടിരുന്നു. സന്തോഷിന്റെ ഭാര്യ വിദേശത്താണ്. ഭാര്യയെ നാട്ടിലെത്തിക്കണമെന്നും ശമ്പളം തനിക്ക് തരണമെന്നും ആവശ്യപ്പെട്ടാണ് ആക്രമണം നടത്തിയതെന്നും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *