തൃശൂർ പൂരം ആന എഴുന്നള്ളത്ത്: കൂടുതൽ നിയന്ത്രണങ്ങൾ അടിയന്തരമായി കൊണ്ടുവരാനാകില്ല: ഹൈക്കോടതി
കൊച്ചി: തൃശൂർ പൂരത്തിലെ ആന എഴുന്നള്ളിപ്പിൽ പുതിയ നിയന്ത്രണങ്ങൾ അടിയന്തരമായി ഏർപ്പെടുത്താൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കടുത്ത ചൂട് കണക്കിലെടുത്ത് നിയന്ത്രണങ്ങൾ വേണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി വെങ്കിടാചലം നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിഷയത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് കോടതി നോട്ടീസ് അയച്ചു. ആന എഴുന്നള്ളിപ്പിലെ മുൻപത്തെ നിയന്ത്രണങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ, പുതിയ നിർദ്ദേശങ്ങൾ നൽകുന്നതിൽ സാങ്കേതിക തടസ്സമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം, മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ പൂരം ആചാരപരമായ […]
Read More
