എച്ച്ആർഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെതിരായ പോക്സോ കേസ്: അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഡൽഹി സാകേത് കോടതി

എച്ച്ആർഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെതിരായ പോക്സോ കേസ്: അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഡൽഹി സാകേത് കോടതി

ന്യൂഡൽഹി: എച്ച് ആർ ഡി എസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെതിരായ പോക്സോ കേസ് അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഡൽഹി സാകേത് കോടതി. മെയ് ഏഴ് വരെയാണ് കേസ് തടഞ്ഞത്. ലൈംഗികാതിക്രമ പരാതിയിലാണ് അജി കൃഷ്ണനെതിരെ കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് എച്ച്ആര്‍ഡിഎസിലെ ജീവനക്കാരൻ പരാതി നല്‍കുന്നത്. പരാതിയിൽ കേസിലെ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. സാകേത് കോടതിയിലാണ് പെണ്‍കുട്ടി മൊഴി രേഖപ്പെടുത്തിയത്.11 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിക്കെതിരെ 2024ല്‍ അതിക്രമം നടന്നതെന്നാണ് പെണ്‍കുട്ടിയുടെ അച്ഛൻ പരാതി […]

Read More
 സംസ്ഥാനത്ത് കടുത്ത ചൂട്; കൊല്ലത്തും പാലക്കാടും ഉഷ്ണതരംഗ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് കടുത്ത ചൂട്; കൊല്ലത്തും പാലക്കാടും ഉഷ്ണതരംഗ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ കടുത്ത ഉഷ്ണതരംഗ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിൽ പാലക്കാട്, കൊല്ലം ജില്ലകളിലാണ് ഔദ്യോഗികമായി ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തുകയും സാധാരണയേക്കാൾ 4.5 ഡിഗ്രിയിലധികം താപനില ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നടപടി. ചൂട് കടുക്കുന്ന സാഹചര്യത്തിൽ ഇന്ന് ഉച്ചയ്ക്ക് കൊല്ലം, പാലക്കാട് ജില്ലകളിലും മറ്റ് ജില്ലകളിലും കവചം സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങി. ജനങ്ങൾക്ക് മുൻകരുതൽ നൽകുന്നതിനായാണ് ഈ […]

Read More
 വെടിക്കെട്ടില്ലാതെ ത‍ൃശൂർ പൂരം: ആചാരങ്ങൾ മാത്രം, കുടമാറ്റം ലളിതമാക്കും; തീരുമാനം ഉന്നതതല യോ​ഗത്തിൽ

വെടിക്കെട്ടില്ലാതെ ത‍ൃശൂർ പൂരം: ആചാരങ്ങൾ മാത്രം, കുടമാറ്റം ലളിതമാക്കും; തീരുമാനം ഉന്നതതല യോ​ഗത്തിൽ

തൃശൂര്‍: പൂരം വെടിക്കെട്ടില്ലാതെ ആചാരപരമായ ആഘോഷം മാത്രമായി നടത്താന്‍ തീരുമാനം. കുടമാറ്റം ചെറിയ രീതിയില്‍ നടത്താനും തൃശൂര്‍ കളക്ടറ്റേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. മന്ത്രിമാരും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ദേവസ്വം ബോര്‍ഡ് പ്രതിനിധികളും മന്ത്രിമാരടക്കം സ്വീകരിച്ച നിലപാടിനോട് അനുകൂലമായി പ്രതികരിക്കുകയായിരുന്നു. കുടമാറ്റത്തിന് പാറമേക്കാവിനും തിരുവമ്പാടിക്കും 15 ആനകള്‍ വീതമായിരിക്കും ഉണ്ടായിരിക്കുക. കുടകളുടെ എണ്ണവും കുറയ്ക്കും. കുടമാറ്റം 15 മിനുട്ടായും കുറയ്ക്കും.

Read More
 തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു;  വിജയപ്രതീക്ഷയിൽ സ്‌ഥാനാർത്ഥികൾ

തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; വിജയപ്രതീക്ഷയിൽ സ്‌ഥാനാർത്ഥികൾ

തമിഴ്‌നാട് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആവേശകരമായി പുരോഗമിക്കുന്നു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ ആദ്യ മണിക്കൂറുകളിൽ തന്നെ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. ചെന്നൈയിൽ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഈ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഡിഎംകെ ഭരണത്തുടർച്ച ലക്ഷ്യമിടുമ്പോൾ, കരുത്തുറ്റ തിരിച്ചുവരവിനായി എഐഎഡിഎംകെയും കന്നി പോരാട്ടത്തിൽ സാന്നിധ്യമറിയിക്കാൻ വിജയിന്റെ ടിവികെയും രംഗത്തുണ്ട്. 234 മണ്ഡലങ്ങളിലായി നാലായിരത്തിലധികം സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പ് പുരോഗമിക്കവെ വോട്ടെടുപ്പ് സമയം രണ്ട് മണിക്കൂർ കൂടി […]

Read More
 മുണ്ടത്തിക്കോട് അപകടം: പൊള്ളലിനേക്കാൾ പൊട്ടിത്തെറിയാണ് മരണകാരണം, ശരീരഭാഗങ്ങൾ ലഭിച്ചത് ചിതറിത്തെറിച്ച നിലയിലെന്ന് ഫോറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കർ

മുണ്ടത്തിക്കോട് അപകടം: പൊള്ളലിനേക്കാൾ പൊട്ടിത്തെറിയാണ് മരണകാരണം, ശരീരഭാഗങ്ങൾ ലഭിച്ചത് ചിതറിത്തെറിച്ച നിലയിലെന്ന് ഫോറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കർ

മുണ്ടത്തിക്കോട് സ്ഫോടനത്തിൻറെ നടുക്കത്തിൽ നിന്ന് ഇപ്പോഴും മോചിതരായിട്ടില്ലെന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവി ടി എസ് ഹിതേഷ് ശങ്കർ. സ്ഫോടനത്തിൻ്റെ ഫലമായി ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലാണ് കണ്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലഭിച്ച 10 മൃതദേഹങ്ങളിൽ നിന്ന് 9 എണ്ണം തിരിച്ചറിഞ്ഞു. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത് സ്റ്റെൻ്റ്, മോതിരം, ചെവിയിലെ കടുക്കൻ എന്നിവയുടെ കൂടി അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരെണ്ണം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അത് ഡിഎൻഎ പരിശോധന നടത്തേണ്ടതുണ്ട്. ഡിഎൻഎ ശേഖരിക്കാൻ കഴിയുന്ന 28 […]

Read More
 മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ലൈസൻസി സതീഷിന്റെ നില അതീവ ഗുരുതരം

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ലൈസൻസി സതീഷിന്റെ നില അതീവ ഗുരുതരം

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലൈസൻസി സതീഷിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. സതീഷ് ഇപ്പോഴും വെൻ്റിലേറ്ററിലാണ്. വിഷ്‌ണുവിൻ്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ട്. ഡിഎൻഎ പരിശോധനയ്ക്കായി മൊബൈൽ ഡിഎൻഎ പരിശോധന ലാബ് ഇന്ന് തൃശൂരിൽ എത്തും. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത് നാലുപേർ. വിഷ്ണു, ഉണ്ണികൃഷ്ണൻ, രാകേഷ്, സതീഷ് എന്നിവരാണ് ബേൺ ഐസിയുവിൽ തുടരുന്നത്. ​ അതേ സമയം, മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സാഹചര്യത്തിൽ […]

Read More
 കോഴിക്കോട് ലോഡ്ജിൽനിന്ന് എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ

കോഴിക്കോട് ലോഡ്ജിൽനിന്ന് എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ

കോഴിക്കോട്: ഇരിങ്ങാടംപള്ളിയിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് 108.28 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളും ഒരു യുവതിയും പിടിയിലായി. പോലീസിന്റെ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ യുവതികളുടെ പേരിൽ മുറിയെടുത്ത് ലഹരി വിൽപ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. ബേപ്പൂർ സ്വദേശി അമൽകുമാർ (30), പയ്യാനക്കൽ സ്വദേശി ഷാഹുൽ ഹമീദ് (26), പേരാമ്പ്ര സ്വദേശി കാമ്യക (21) എന്നിവരാണ് അറസ്റ്റിലായത്. പോലീസിന് സംശയം തോന്നാതിരിക്കാൻ യുവതികളുടെ പേരിൽ ലോഡ്ജ് മുറികളെടുത്ത് അവിടെ താമസിച്ച് യുവാക്കൾക്ക് ലഹരി കൈമാറുന്നതാണ് രീതി. ഒന്നാം പ്രതിയായ […]

Read More
 ‘അവസാനം ചോദിച്ചതും മകൻ എവിടെ എന്ന്’; മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ കാണാതായ യുവാവിന്റെ അമ്മ മരിച്ചു

‘അവസാനം ചോദിച്ചതും മകൻ എവിടെ എന്ന്’; മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ കാണാതായ യുവാവിന്റെ അമ്മ മരിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു. തൃശ്ശൂര്‍ കോട്ടപ്പുറം സ്വദേശിനി ഗൗരി ആണ് മരിച്ചത് അസുഖബാധിതയായി ചികിത്സയിലായിരുന്നു. 74 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൗരി വെടിക്കെട്ട് അപകടം നടന്നതിന്റെ തലേദിവസമാണ് ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസം ബോധം വന്നപ്പോഴും മകനെ അന്വേഷിച്ചിരുന്നു. ഗിരീഷിനെ കാണാതായതിനെ തുടര്‍ന്ന് മാനസിക വിഷമത്തില്‍ ആയിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് പറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും. അതേസമയം മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരിച്ച പത്ത് പേരില്‍ […]

Read More
 സ്വർണവിലയിൽ വൻ ഇടിവ്! പവന് 880 രൂപ കുറഞ്ഞു

സ്വർണവിലയിൽ വൻ ഇടിവ്! പവന് 880 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നു. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,480 രൂപയിൽ നിന്ന് 1,12,600 രൂപയായും, ഗ്രാമിന് 14,185 രൂപയിൽ നിന്ന് 14,075 രൂപയായും താഴ്ന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് സ്വർണ വിപണിയിൽ ഉണ്ടായ ഈ വലിയ മാറ്റം സാധാരണക്കാരായ ഉപഭോക്താക്കൾക്കും നിക്ഷേപകർക്കും വലിയ ആശ്വാസമാണ് നൽകുന്നത്. അതേസമയം, സ്വർണവിലയിൽ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന ചാഞ്ചാട്ടം ഇനി എത്ര കാലം തുടരുമെന്നതാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്.

Read More
 ചിറയിൻകീഴിൽ ഉറക്കത്തിനിടെ പാമ്പ് കടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു

ചിറയിൻകീഴിൽ ഉറക്കത്തിനിടെ പാമ്പ് കടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു

തിരുവനന്തപുരം: ചിറയിൻകീഴ് അഴൂരിൽ പാമ്പ് കടിയേറ്റ് എട്ടുവയസ്സുകാരന് മരിച്ചു. അഴൂർ മൂലേൽ വീട്ടിൽ ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മരണപ്പെട്ടത്. വീടിനുള്ളിൽ കിടന്നുറങ്ങുമ്പോഴാണ് ദിക്ഷലിന് പാമ്പ് കടിയേറ്റത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അമ്മയോടും സഹോദരിയോടുമൊപ്പമാണ് ദിക്ഷൽ ഉറങ്ങിയത്. ഇന്ന് വെളുപ്പിന് മൂന്നു മണിയോടെയായിരുന്നു പാമ്പ് കടിയേറ്റത്. കാലിൽ കടിയേറ്റതിനെ തുടർന്ന് കുട്ടി ഉണർന്ന് ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം […]

Read More