നമ്പർ പ്ലേറ്റില്ലാത്ത വണ്ടിയിലെത്തി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യുവതിയെ കടന്നുപിടിച്ചു; പ്രതി പിടിയിൽ

നമ്പർ പ്ലേറ്റില്ലാത്ത വണ്ടിയിലെത്തി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യുവതിയെ കടന്നുപിടിച്ചു; പ്രതി പിടിയിൽ

കോഴിക്കോട്: ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യുവതിയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍. കണ്ണഞ്ചേരി വെള്ളടത്ത് താമസിക്കുന്ന കൊമ്മേരി സ്വദേശി നിഹാദ്(20) ആണ് അറസ്റ്റിലായത്. കോഴിക്കോട് പന്നിയങ്കര റെയില്‍വേ ട്രാക്കിന് സമീപം ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് സംഭവം നടന്നത്. നടന്നുപോവുകയായിരുന്ന യുവതിയെ ഇരുചക്രവാഹനത്തിലെത്തിയ പ്രതി കടന്നുപിടിക്കുകയായിരുന്നു. നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ നിഹാല്‍ യുവതിയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ടു. തുടര്‍ന്ന് യുവതി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ സഞ്ചരിച്ച് ആളൊഴിഞ്ഞ […]

Read More
 ക്ഷേത്രമുറ്റത്ത് തിരക്ക് സൃഷ്ടിച്ച് സ്വർണ്ണകവർച്ച; തെയ്യത്തിനിടെ യുവതിയുടെ അഞ്ചര പവന്റെ മാല കവർന്നു

ക്ഷേത്രമുറ്റത്ത് തിരക്ക് സൃഷ്ടിച്ച് സ്വർണ്ണകവർച്ച; തെയ്യത്തിനിടെ യുവതിയുടെ അഞ്ചര പവന്റെ മാല കവർന്നു

കണ്ണൂർ: പയ്യന്നൂർ മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ തിരക്ക് മുതലെടുത്ത് സംഘം ചേർന്നുള്ള സ്വർണ്ണ കവർച്ച. മാതമംഗലം പുലിയൂർ കാളി ക്ഷേത്രത്തിലെ തെയ്യത്തിനിടെയാണ് മോഷണം നടന്നത്. പാപ്പിനിശ്ശേരി സ്വദേശിനിയായ പി.വി. രോഹിണിയുടെ അഞ്ചര പവന്റെ സ്വർണ്ണ മാലയാണ് നഷ്ടപ്പെട്ടത്. നാലുപേരടങ്ങുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. സംഘത്തിലെ മൂന്നുപേർ ചേർന്ന് ബോധപൂർവ്വം തിരക്ക് സൃഷ്ടിക്കുകയും തിരക്കിനിടയിൽ വെച്ച് നാലാമൻ യുവതിയുടെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു.

Read More
 ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വിഷ്ണുവിനെ കണ്ടെത്തി

ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വിഷ്ണുവിനെ കണ്ടെത്തി

കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ വിഷ്ണുവിന്റെ തിരോധാനത്തിൽ ആശങ്കയൊഴിഞ്ഞു. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വിഷ്ണുവിനെ കണ്ടെത്തി. ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് യുവാവിന്റെ തിരോധാനത്തിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. കാണാതായി എട്ടാം നാളാണ് യുവാവിനെ കണ്ടെത്തുന്നത്. നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് കുടുംബത്തെ ഫോണിൽ വിളിച്ച് സംസാരിക്കുകയായിരുന്നു. സഹയാത്രക്കാരന്‍റെ ഫോണിൽ നിന്നും വിഷ്ണു തന്‍റെ സഹോദരൻ അദ്വൈദിനെ വിളിച്ച് സംസാരിക്കുകയായിരുന്നു. താൻ നാട്ടിലേക്കില്ലെന്ന് വിഷ്ണു പറഞ്ഞു. […]

Read More
 ശസ്ത്രക്രിയ പിഴവ് തടയാൻ പുതിയ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്

ശസ്ത്രക്രിയ പിഴവ് തടയാൻ പുതിയ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്തെ ആശുപത്രികളിലെ ശസ്ത്രക്രിയ പിഴവുകൾ തടയാൻ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. സർക്കാർ, മെഡിക്കൽ കോളേജ് ആശുപത്രികളുമായി ബന്ധപ്പെട്ട് തുടർച്ചയായി ചികിത്സാ പിഴവുകൾ വിവാദമായ സാഹചര്യത്തിലാണ് ശസ്ത്രക്രിയാ മാർഗരേഖ പുതുക്കിയത്. നിലവിലുള്ള മാർഗരേഖ പുതുക്കുവാൻ ഡിസംബറിൽ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടർ നിർദേശം നൽകിയിരുന്നു. പുതുക്കിയ മാർഗരേഖ അനുസരിച്ചുള്ള നിർദേശങ്ങൾ ചികിത്സാപ്പിഴവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പലപ്പോഴും ജീവനക്കാർ പരസ്പരം പഴിചാരുന്ന സാഹചര്യത്തിൽ ഇതൊഴിവാക്കുവാൻ കൂടിയാണ് പുതിയ നടപടി. ഇതിന് പുറമേ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രോഗിയുടെ ബന്ധുക്കളെ […]

Read More
 പശ്ചിമബംഗാൾ തിരഞ്ഞെടുപ്പ്; പ്രചാരണം അവസാന ലാപ്പിലേക്ക്

പശ്ചിമബംഗാൾ തിരഞ്ഞെടുപ്പ്; പ്രചാരണം അവസാന ലാപ്പിലേക്ക്

പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം നാളെ അവസാനിക്കും. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന തൃണമൂൽ കോൺഗ്രസ്സും അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ബിജെപിയും തമ്മിൽ അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. അതേസമയം, നിലവിൽ സംസ്ഥാന നിയമസഭയിൽ അംഗങ്ങളില്ലാത്ത സിപിഐഎം ഇത്തവണ ശക്തമായ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് ബി.ജെ.പിക്കായി വമ്പൻ പ്രചാരണ റാലികൾ നയിക്കുന്നത്. മറുഭാഗത്ത് മമതാ ബാനർജിയും തൃണമൂലിനായി സംസ്ഥാനത്തുടനീളം സജീവമാണ്. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് […]

Read More
 ഓപ്പറേഷൻ നുംഖൂർ: നിർണായക കണ്ടെത്തലുമായി സംയുക്ത അന്വേഷണ സംഘം; ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിൽ

ഓപ്പറേഷൻ നുംഖൂർ: നിർണായക കണ്ടെത്തലുമായി സംയുക്ത അന്വേഷണ സംഘം; ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിൽ

കൊച്ചി: ഭൂട്ടാൻ വാഹനകള്ളകടത്തിൽ നിർണായക കണ്ടെത്തലുമായി സംയുക്ത അന്വേഷണ സംഘം. 15,000ത്തിലധികം വാഹനങ്ങളാണ് ഇന്ത്യയിലേക്ക് ഇതുവരെ കടത്തിയതെന്ന് കണ്ടെത്തൽ. കോടികളുടെ നികുതി വെട്ടിപ്പാണ് രാജ്യത്തുണ്ടായിരിക്കുന്നത്. ഇതിൽ കേരളത്തിലേക്ക് 50ലധികം വാഹനങ്ങൾ എത്തിയിട്ടുണ്ടെന്നും കണ്ടെത്തൽ. ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായാണ് ഭൂട്ടാനിൽ നിന്നെത്തിയ കസ്റ്റംസ് കമ്മീഷണർ ഉൾപ്പെടെ ഉള്ളവർ മൂന്നാറിൽ യോഗം ചേർന്നത്. ഈ യോഗത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 15,000ത്തിലധികം വാഹനങ്ങൾ രാജ്യത്തേക്ക് കടത്തിയതായി അന്വേഷണസംഘം കണ്ടെത്തി. അതിൽ കാറുകളും സൂപ്പർ ബൈക്കുകളും മറ്റ് വാഹനങ്ങളും ഉൾപ്പെടുമെന്നതാണ് കസ്റ്റംസ് […]

Read More
 കേരളത്തിൽ ഉഷ്ണതരംഗം തുടരുന്നു; 12 ജില്ലകളിൽ യെല്ലോ അലേർട്ട്!

കേരളത്തിൽ ഉഷ്ണതരംഗം തുടരുന്നു; 12 ജില്ലകളിൽ യെല്ലോ അലേർട്ട്!

കേരളത്തിൽ ചൂട് കഠിനമായി തുടരുന്നു. സംസ്ഥാനത്തെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊല്ലം ജില്ലയിൽ 39°C വരെയും, കോട്ടയത്ത് 38°C വരെയും ചൂട് അനുഭവപ്പെടാം. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37°C വരെയും തിരുവനന്തപുരത്ത് 36°C വരെയും […]

Read More
 ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലി തർക്കം; മദ്യലഹരിയിൽ അനന്തരവൻ്റെ അടിയേറ്റ് അമ്മാവൻ മരിച്ചു

ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലി തർക്കം; മദ്യലഹരിയിൽ അനന്തരവൻ്റെ അടിയേറ്റ് അമ്മാവൻ മരിച്ചു

പാലക്കാട്: വടകരപ്പതി കൗണ്ടന്നൂരിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ അമ്മാവനെ യുവാവ് അടിച്ചു കൊലപ്പെടുത്തി. കൗണ്ടന്നൂർ സ്വദേശി ശെന്തിൽ കുമാർ (45) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി പ്രഭാകരനെ കൊഴിഞ്ഞാമ്പാറ പോലീസ് ഇന്ന് രാവിലെ തമിഴ്‌നാട് അതിർത്തിയിൽ നിന്ന് പിടികൂടി. ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. അവിവാഹിതനായ ശെന്തിൽ കുമാർ സഹോദരിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇവിടെ വെച്ച് ശെന്തിൽ കുമാറും അനന്തരവൻ പ്രഭാകരനും ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യലഹരിയിൽ ഇവർക്കിടയിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി നിസ്സാര […]

Read More
 വടകരയിൽ ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ യുവാവിനെ കാണാതായ സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വടകരയിൽ ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ യുവാവിനെ കാണാതായ സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വടകര: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ യുവാവിനെ കാണാതായ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വടകര ആയഞ്ചേരി സ്വദേശി വിഷ്ണുവിനെ ആണ് കാണാതായത്. ഇതിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വടകര ബസ് സ്റ്റാൻഡിൽ നിന്നാണ് ദൃശ്യങ്ങൾ. ബാങ്കിൽ പോകാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിഷ്ണു വടകരയിൽ വച്ച് സുഹൃത്തിന്റെ എടിഎം വഴി 1000 രൂപ എടുത്തു. തൊട്ടുപിന്നാലെ ഒരു കോൾ വന്നതായി സുഹൃത്തിന്റെ മൊഴി. ഈ ഫോണ്‍ കോളിന് ശേഷം വിഷ്ണു അസ്വസ്ഥനായിരുന്നുവെന്ന് […]

Read More
 വിരുദുന​ഗർ സ്ഫോടനം; മരണം 25 ആയി ഉയർന്നു

വിരുദുന​ഗർ സ്ഫോടനം; മരണം 25 ആയി ഉയർന്നു

തമിഴ്നാട്: വിരുദുന​ഗറിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരണം 25 ആയി ഉയർന്നു. കട്ടാന്നാർപട്ടിയിലെ വനജ ഫയർവർക് എന്ന പടക്ക നിർമാണശാലയിലായിരുന്നു സ്ഫോടനം നടന്നത്. നാല് മുറികളുള്ള കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. സ്ഫോടനത്തിൽ എല്ലാ മുറികളും തകർന്നു. പടക്ക കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്. മധുര, തിരുനെൽവേലി എന്നീ മെഡിക്കൽ കോളേജുകളിൽ നിന്ന് ഉൾപ്പെടെയുള്ള 14 പേരടങ്ങിയ സംഘമാണ് പോസ്റ്റുമോർട്ടം നടത്തുന്നത്. കൊല്ലപ്പെട്ട 25 പേരില്‍ 20 പേരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവരുടെ പോസ്റ്റുമോർട്ടം നടപടികളാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. പോസ്റ്റുമോർട്ടം വേഗത്തിൽ പൂർത്തിയാക്കി […]

Read More