മൂവാറ്റുപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടു വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
മൂവാറ്റുപുഴ ആവോലിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടു വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വാഴക്കുളം വെട്ടിക്കാട്ടുകുടി സന്തോഷിന്റെ മകന്‍ പ്ലസ്‌ടു വിദ്യാർത്ഥിയായ അശ്വിൻ ( 17 ) ആണ് മരിച്ചത്. അശ്വിന് ഒപ്പം കാണാതായ പരീക്കപീടിക സ്വദേശി ബിനുവിന്റെ മകന്‍ ക്രിസിനായി തിരച്ചിൽ തുടരുന്നു. ഇന്നലെ വൈകിട്ടാണ് ആവോലി വള്ളിക്കട കടവിൽ കുളിക്കാനിങ്ങിയ പ്ലസ്ടു വിദ്യാർത്ഥികളെ കാണാതായത്. ഈ കടവിനു തൊട്ടുതാഴെയുള്ള കടവിൽ നിന്നുമാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്. വൈകിട്ട് കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥികൾ […]
Read More
