ധവളപത്രം ഉമ്മാക്കി അല്ല; കഴിഞ്ഞ സർക്കാരിന് നേരെ പിടിച്ച കണ്ണാടി: മുഖ്യമന്ത്രി 

ധവളപത്രം ഉമ്മാക്കി അല്ല; കഴിഞ്ഞ സർക്കാരിന് നേരെ പിടിച്ച കണ്ണാടി: മുഖ്യമന്ത്രി 

തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്ത് ട്രഷറിയിൽ 6,000 കോടി രൂപ ബാക്കിയുണ്ടെന്ന വാദം ജനങ്ങളെ പറ്റിക്കാനുള്ളതായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മെയ് 16-ലെ കണക്കനുസരിച്ച് ട്രഷറിയിൽ വെറും രണ്ടായിരം കോടി രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. മുൻ സർക്കാരിന്റെ കയ്യിൽ 6,000 കോടി രൂപയുണ്ടായിരുന്നുവെങ്കിൽ വിവിധ മേഖലകളിൽ നൽകാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശ്ശികകൾ എന്തുകൊണ്ട് തീർപ്പാക്കിയില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു. ധവളപത്രത്തിൽ സംസ്ഥാനത്തിന്റെ ട്രഷറി ബാലൻസ് ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും നിലവിൽ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ […]

Read More
 കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ പിഴവില്‍ രോഗിമരിച്ചെന്ന ആരോപണം; അന്വേഷണത്തിന് മൂന്നംഗ സമിതി

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ പിഴവില്‍ രോഗിമരിച്ചെന്ന ആരോപണം; അന്വേഷണത്തിന് മൂന്നംഗ സമിതി

കോഴിക്കോട്: ചികിത്സ പിഴവിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചെന്ന ആരോപണത്തില്‍ അന്വേഷണത്തിന് മെഡിക്കല്‍ കോളജ് മൂന്നംഗ സമിതിയെ നിയോഗിച്ചു. വാണിമേല്‍ സ്വദേശി റീജിത്തിന്റെ മരണത്തിലായിരുന്നു കുടുംബം ചികിത്സാപിഴവ് ആരോപിച്ചത്. ഇടത് വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ രോഗിയുടെ വലത് വൃക്കയില്‍ ചെയ്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം. 2025 ആഗസ്റ്റ് ആറിനാണ് റീജിത്തിന്റെ ആദ്യ ശസ്ത്രക്രിയ നടന്നത്. ഏപ്രില്‍ ഒന്നിന് സമ്മതമില്ലാതെ വീണ്ടും സര്‍ജറി നടത്തിയതായും കുടുംബത്തിന് പരാതിയുണ്ട്. അതേസമയം, ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയില്‍ വിശദീകരണവുമായി കോഴിക്കോട് […]

Read More
 സംസ്ഥാനത്ത് ഇനി തോരാമഴ

സംസ്ഥാനത്ത് ഇനി തോരാമഴ

കേരളത്തിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നലെ മുതൽ സംസ്ഥാനത്ത് ലഭിച്ചു തുടങ്ങിയത് കാലവർഷം എത്തുന്നതിന്റെ മഴയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു. അടുത്ത അഞ്ചുദിവസം അതിശക്തമായ മഴ സംസ്ഥാനത്ത് തുടരും. ജൂൺ ഒന്നിനാണ് കാലവർഷം കേരളത്തിൽ എത്തേണ്ടിയിരുന്നത്. മൂന്ന് ദിവസം വൈകിയാണ് കാലവർഷം സംസ്ഥാനത്തെത്തിയത്. അറബിക്കടലിന്റെ തെക്കു പടിഞ്ഞാറൻ, തെക്കു കിഴക്ക് ഭാ​ഗങ്ങളിലേക്ക് ലക്ഷദ്വീപ് മേഖലയിലേക്കും ​കേരളം, മാഹി, കർണാടക എന്നീ ഭാ​ഗങ്ങളിലേക്കും മഴ വ്യാപിച്ചെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 2 ദിവസങ്ങളിൽ […]

Read More
 പാലക്കാട്ട് നായയെ കൊന്ന് കുടിവെള്ള ടാങ്കിലിട്ടു; ജഡത്തിന് ഒരാഴ്ചയോളം പഴക്കം

പാലക്കാട്ട് നായയെ കൊന്ന് കുടിവെള്ള ടാങ്കിലിട്ടു; ജഡത്തിന് ഒരാഴ്ചയോളം പഴക്കം

പാലക്കാട്: കണ്ണാടിയില്‍ കുടിവെള്ള ടാങ്കില്‍ അഴുകിയ നിലയിലുള്ള നായയുടെ ജഡം കണ്ടെത്തി. വെള്ളത്തില്‍ നിന്ന് രൂക്ഷഗന്ധം വന്നതോടെയാണ് ടാങ്ക് തുറന്ന് പ്രദേശവാസികള്‍ പരിശോധിച്ചത്. സംഭവത്തില്‍ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഇരുപതോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള ടാങ്കാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് വിതരണം ചെയ്യുന്ന വെള്ളത്തിന് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ടോടെ പൈപ്പിലൂടെ പുഴുക്കള്‍ വരാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ ടാങ്ക് തുറന്ന് പരിശോധന നടത്തിയത്. ഒരു സ്വകാര്യ വ്യക്തി പൊതുജനങ്ങള്‍ക്കായി […]

Read More
 ബംഗാളിൽ സംഭവിച്ചത് കേരളത്തിലും സംഭവിക്കും; യുഡിഎഫിനെതിരെ  ആരോപണവുമായി കെടി ജലീൽ

ബംഗാളിൽ സംഭവിച്ചത് കേരളത്തിലും സംഭവിക്കും; യുഡിഎഫിനെതിരെ ആരോപണവുമായി കെടി ജലീൽ

മലപ്പുറം: സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യു.ഡി.എഫ് ബി.ജെ.പിയെ കൂട്ടുപിടിച്ച് കടുത്ത മതധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്ന് കെ.ടി. ജലീൽ മുൻഎം.എൽ.എ ആരോപിച്ചു. ബംഗാളിൽ സംഭവിച്ചത് വൈകാതെ കേരളത്തിലും സംഭവിക്കും. പാർട്ടി പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഇത്തരം ഘട്ടങ്ങളിൽ അതിന്റെ ഭാഗമായി ഒപ്പം നിൽക്കുക എന്നത് തന്റെ ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളിലെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ജലീലിന്റെ പ്രധാന വിമർശനങ്ങൾ. മുൻപ് അല്ലാഹുവിന്റെ നാമത്തിൽ മാത്രം സത്യപ്രതിജ്ഞ ചെയ്തിരുന്ന ലീഗ് എം.എൽ.എമാരും മന്ത്രിമാരും ഇപ്പോൾ എന്തുകൊണ്ടാണ് അല്ലാഹുവിനെ […]

Read More
 നവകേരള യാത്രയിലെ മർദ്ദനം: എസ്‌ഐമാർക്ക് ഹാജരാകാൻ നോട്ടീസ്

നവകേരള യാത്രയിലെ മർദ്ദനം: എസ്‌ഐമാർക്ക് ഹാജരാകാൻ നോട്ടീസ്

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടന്ന മർദ്ദനവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം പുതിയ ഘട്ടത്തിലേക്ക്. എഡിജിപി എം ആർ അജിത് കുമാറിന്റെ ഓഫീസിലെ എസ്‌ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവർക്കാണ് പ്രത്യേക അന്വേഷണ സംഘം ഹാജരാകാൻ നോട്ടീസ് നൽകിയത്. കേസിന്റെ ആദ്യഘട്ട അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐടിയുടെ ഈ നിർണ്ണായക നീക്കം. ഇതുമായി ബന്ധപ്പെട്ട ചില പ്രാഥമിക സൂചനകൾ എസ്‌ഐടിക്ക് ലഭിച്ചതായാണ് വിവരങ്ങൾ. അതേസമയം, പ്രതികളായ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി […]

Read More
 ബിഹാറിൽ സ്വകാര്യ ആശുപത്രി ഐസിയുവിൽ തീപ്പിടിത്തം; മൂന്ന് രോഗികൾ മരിച്ചു

ബിഹാറിൽ സ്വകാര്യ ആശുപത്രി ഐസിയുവിൽ തീപ്പിടിത്തം; മൂന്ന് രോഗികൾ മരിച്ചു

ബിഹാർ: മുസാഫർപുരിലുള്ള സ്വകാര്യ ആശുപത്രിയിലുണ്ടായ വൻ തീപ്പിടിത്തത്തിൽ മൂന്ന് രോഗികൾ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ആശുപത്രിയിലെ ഐസിയുവിലാണ് അപകടമുണ്ടായത്. കെട്ടിടത്തിലുടനീളം കനത്ത പുകയും വിഷവാതകവും നിറഞ്ഞത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. വിവരമറിഞ്ഞ് പന്ത്രണ്ടോളം അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഐസിയുവിലും മറ്റ് വാർഡുകളിലും കുടുങ്ങിക്കിടന്ന ഇരുപതിലധികം രോഗികളെ ജനലുകളും വാതിലുകളും തകർത്ത് അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം നടക്കുമ്പോൾ ആശുപത്രിയിലെ ഭൂരിഭാഗം ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഫയർ ഓഫീസർ ആർ […]

Read More
 ഹസീന കൊലക്കേസ്; കൊലയ്ക്ക് ശേഷം കടന്നുകളഞ്ഞ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഹസീന കൊലക്കേസ്; കൊലയ്ക്ക് ശേഷം കടന്നുകളഞ്ഞ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: മണ്ണന്തല ഹസീന കൊലക്കേസ് പ്രതിയായ ഭര്‍ത്താവ് സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് ചിദംബരത്ത് റെയില്‍വേ ട്രാക്കിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയായിരുന്നു മക്കളുടെ മുന്നില്‍വെച്ച് ഹസീനയെ സുരേഷ് കൊലപ്പെടുത്തിയത്. ശേഷം കാറില്‍ കടന്നുകളയുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നോക്കി പൊലീസ് നഗരത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനിയിരുന്നില്ല. വൈകുന്നേരം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇയാളുടെ ഫോണ്‍ കിള്ളിപ്പാലത്ത് നിന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. വഴിയില്‍ കിടന്ന് കണ്ടെത്തിയതെന്നു പറഞ്ഞ് ഒരാള്‍ കടയില്‍ ഏല്‍പ്പിച്ച നിലയിലായിരുന്നു […]

Read More
 “AMMA പ്രസിഡൻ്റ്  ഉൾപ്പെട്ട സമിതി പരാതി കേൾക്കുന്നതിൽ കാര്യമില്ല”: അൻസിബ

“AMMA പ്രസിഡൻ്റ് ഉൾപ്പെട്ട സമിതി പരാതി കേൾക്കുന്നതിൽ കാര്യമില്ല”: അൻസിബ

കൊച്ചി: താരസംഘടന AMMAയുടെ പ്രസിഡൻ്റ് ശ്വേതാ മേനോനെതിരെ നടി അൻസിബ ഹസൻ. ശ്വേത മേനോൻ ഉൾപ്പെട്ട സമിതി തൻ്റെ പരാതി കേൾക്കുന്നതിൽ കാര്യമില്ലെന്ന് അൻസിബ ന്യൂസ് മലയാളത്തോട് പറഞ്ഞു. ശ്വേതാ മേനോനും തൻ്റെ പരാതിയിൽ ആരോപണ വിധേയയാണെന്നും അൻസിബ പറഞ്ഞു. ടിനി ടോമിനെതിരായ അൻസിബ ഹസൻ്റെ പരാതിയിൽ അമ്മ അഞ്ചംഗ സമിതി രൂപീകരിച്ചിരുന്നു. സമിതിയിൽ പ്രസിഡൻ്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടെ പുറത്ത് നിന്നുള്ളവരും ഉണ്ടാകും. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ഇല്ലാത്ത മൂന്ന് പേരാവും പാനലിൽ ഉണ്ടാവുകയെന്നും അമ്മ പ്രസിഡൻ്റ് […]

Read More
 മലയിടംതുരുത്ത് ഉന്നതിയിലെ കുടിയൊഴിപ്പിക്കലിന് സ്‌റ്റേ; സമയം ജൂണ്‍ 16 വരെ നീട്ടി ഹൈക്കോടതി

മലയിടംതുരുത്ത് ഉന്നതിയിലെ കുടിയൊഴിപ്പിക്കലിന് സ്‌റ്റേ; സമയം ജൂണ്‍ 16 വരെ നീട്ടി ഹൈക്കോടതി

എറണാകുളം: എറണാകുളം കിഴക്കമ്പലത്തിനടുത്തുള്ള മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതിയിലെ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്ക് ഹൈക്കോടതി ജൂണ്‍ 16 വരെ സമയം നീട്ടിനല്‍കി. ജൂണ്‍ ഒമ്പതിനകം കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്ന പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ കര്‍ശന ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന തീരുമാനം. ജൂണ്‍ 16 വരെ യാതൊരു കാരണവശാലും പ്രദേശത്ത് ബലപ്രയോഗം നടത്താനോ കുടിയൊഴിപ്പിക്കാനോ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒഴിപ്പിക്കലിനായി ഹൈക്കോടതി മുമ്പ് അനുവദിച്ചിരുന്ന സാവകാശം അവസാനിക്കുന്ന സാഹചര്യത്തിലാണ്, ജൂണ്‍ ഒമ്പതിനകം നടപടികള്‍ പൂര്‍ത്തിയാക്കി […]

Read More