കുവൈറ്റ് വിമാനത്താവള ആക്രമണം: അടിയന്തര രക്ഷാപ്രവര്‍ത്തനം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് കെ. രാധാകൃഷ്ണന്‍ എംപി

കുവൈറ്റ് വിമാനത്താവള ആക്രമണം: അടിയന്തര രക്ഷാപ്രവര്‍ത്തനം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് കെ. രാധാകൃഷ്ണന്‍ എംപി

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് കെ. രാധാകൃഷ്ണന്‍ എംപി കത്തയച്ചു. കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ തൊഴിലാളികളെയും യാത്രക്കാരെയും അടിയന്തരമായി നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തെ തുടര്‍ന്ന് വ്യോമപാതയും വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികളാണ് അടിസ്ഥാന സൗകര്യങ്ങളോ കൃത്യമായ വിവരങ്ങളോ ലഭിക്കാതെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രവാസികള്‍ അതീവ ആശങ്കാജനകമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും […]

Read More
 കളരിക്കണ്ടി കാക്കാട്ട് അഹമ്മദ് കുട്ടി ഹാജി (84) നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 3 മണിക്ക് കളരിക്കണ്ടി ജുമാ മസ്ജിദില്‍

കളരിക്കണ്ടി കാക്കാട്ട് അഹമ്മദ് കുട്ടി ഹാജി (84) നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 3 മണിക്ക് കളരിക്കണ്ടി ജുമാ മസ്ജിദില്‍

കുന്ദമംഗലം: കളരിക്കണ്ടി കാക്കാട്ട് അഹമ്മദ് കുട്ടി ഹാജി (84) നിര്യാതനായി. ഭാര്യമാര്‍: ആയിഷ ഹജ്ജുമ്മ , ആയിഷ മലയില്‍. മക്കള്‍ : അസ്സയിന്‍, സക്കീന , സാദിഖ് അലി , ഷാനിഫ്, , ഷാനില പരേതനായ അഷ്റഫ് .മരുമക്കള്‍: സുബൈദ, ബുഷ്റ , ജിഷാന , ഫജിയ പരേതനായ ഇസ്മായില്‍ ആരാമ്പ്രം.സഹോദരങ്ങള്‍: ഉണ്ണിമോയിന്‍, കാടിയേലത്ത് അഹമ്മദ്, ആലിക്കുട്ടി സികെ , അബൂട്ടി സി കെമയ്യിത്ത് നിസ്‌കാരം വൈകിട്ട് 3 മണിക്ക് കളരിക്കണ്ടി ജുമാ മസ്ജിദില്‍.

Read More
 കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സാപ്പിഴവെന്ന് പരാതി; രോഗി മരിച്ചതായി കുടുംബം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സാപ്പിഴവെന്ന് പരാതി; രോഗി മരിച്ചതായി കുടുംബം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ചികിത്സാപ്പിഴവെന്ന് പരാതി. ചികിത്സാപ്പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചതായി കുടുംബം ആരോപിക്കുന്നു. കോഴിക്കോട് വാണിമേല്‍ സ്വദേശി പറമ്പത്ത് റീജിത്ത് (46) ആണ് മരിച്ചത്. ഇന്ന് (വ്യാഴം) പുലര്‍ച്ചെയാണ് റീജിത്ത് മരണപ്പെട്ടത്. ഇടത് വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ രോഗിയുടെ വലത് വൃക്കയില്‍ ചെയ്തുവെന്നാണ് കുടുംബം പറയുന്നത്. റീജിത്തിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബം ഇതുവരെ തയ്യാറായിട്ടില്ല. 2025 ആഗസ്റ്റ് ആറിനാണ് റീജിത്തിന്റെ ആദ്യ ശസ്ത്രക്രിയ നടന്നത്. ഏപ്രില്‍ ഒന്നിന് സമ്മതമില്ലാതെ […]

Read More
 ധവളപത്രം പുറത്തിറക്കി; കേരളത്തിന് കടം 5.07 ലക്ഷം കോടി;

ധവളപത്രം പുറത്തിറക്കി; കേരളത്തിന് കടം 5.07 ലക്ഷം കോടി;

തിരുവനന്തപുരം: സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണെന്ന് ധവളപത്രത്തില്‍ പറയുന്നു. ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. 48,733 കോടിയുടെ കുടിശ്ശിക ബാധ്യതകള്‍ പുതിയ സര്‍ക്കാര്‍ ഏറ്റെടുത്തു. വരുമാനത്തിന്റെ 77 ശതമാനം ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്കായി ചെലവാക്കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധന ചെലവ് രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നും ധവളപത്രം വ്യക്തമാക്കുന്നു. കിഫ്ബിക്ക് 21,000 കോടിയുടെ വായ്പാബാധ്യത ഉണ്ടെന്നും ധവളപത്രം വ്യക്തമാക്കി.2026ല്‍ അധികാരത്തിലെത്തിയ പുതിയ സര്‍ക്കാരിന് […]

Read More
 ധവളപത്രം തയ്യാറക്കേണ്ടത് ധനകാര്യ വകുപ്പ്: പ്രതിപക്ഷ നേതാവ്

ധവളപത്രം തയ്യാറക്കേണ്ടത് ധനകാര്യ വകുപ്പ്: പ്രതിപക്ഷ നേതാവ്

ധവളപത്രം തയ്യാറക്കേണ്ടത് ധനകാര്യ വകുപ്പെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കൂടാതെ സംഭവത്തിൽ കെ.എൻ ബാല​ഗോപാലും വിയോജിപ്പ് അറിച്ചു. ധവളപത്രം തയ്യാറാക്കിയത് പുറത്തുനിന്നുള്ളവർ, കൂടാതെ ഔദ്യോഗിക രേഖകൾ പുറത്ത് കൊടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More
 ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം ഇടിഞ്ഞു വീണു; ആർക്കും ആളപായമില്ല

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം ഇടിഞ്ഞു വീണു; ആർക്കും ആളപായമില്ല

ഇടുക്കി: ജില്ലയിലെ പാമ്പനാറിൽ നിർമാണത്തിൽ ഇരുന്ന അഞ്ചു നില കെട്ടിടം തകർന്നു വീണു. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം അപകടത്തിൽ ആർക്കും ആളപായമുണ്ടായിട്ടില്ല.പാമ്പനാർ സ്വദേശി ആഗ്നൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത് എന്നാണ് റിപ്പോർട്ട്. അപകടസമയത്ത് കെട്ടിടത്തിൽ തൊഴിലാളികൾ ആരും ഉണ്ടായിരുന്നില്ല എന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നിർമാണത്തിലെ അപാകത ആണ് അപകടത്തിനു കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More
 സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം സഭയില്‍; വിയോജിപ്പുമായി കെ എന്‍ ബാലഗോപാല്‍

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം സഭയില്‍; വിയോജിപ്പുമായി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വിശദീകരിക്കുന്ന ധവളപത്രം മുഖ്യമന്ത്രി വി.ഡി സതീശന്‍ നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. സംസ്ഥാനത്തിന്റെ യഥാര്‍ഥ സാമ്പത്തിക സ്ഥിതിയും മുന്‍ സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകളും ചൂണ്ടിക്കാണിക്കുന്ന ഈ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷം വിയോജന കുറിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് സഭയില്‍ പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പ് അവതരിപ്പിച്ചത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലഭിച്ച കേന്ദ്ര സഹായങ്ങള്‍, അവ ഏതൊക്കെ രീതിയില്‍ ചെലവഴിച്ചു, നിലവില്‍ സംസ്ഥാന ഖജനാവിലെ നീക്കിയിരിപ്പ് എത്രയാണ് തുടങ്ങിയ വിശദമായ […]

Read More
 നവകേരളയാത്രയ്ക്കിടയിലെ ‘ രക്ഷാപ്രവര്‍ത്തനം’; അജിത്കുമാറിന്റെ ഓഫീസിലെ രണ്ട് എസ്ഐമാരെ ചോദ്യം ചെയ്യും; നോട്ടീസ് നല്‍കി

നവകേരളയാത്രയ്ക്കിടയിലെ ‘ രക്ഷാപ്രവര്‍ത്തനം’; അജിത്കുമാറിന്റെ ഓഫീസിലെ രണ്ട് എസ്ഐമാരെ ചോദ്യം ചെയ്യും; നോട്ടീസ് നല്‍കി

ആലപ്പുഴ: നവകേരള യാത്രക്കിടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച കേസ് അട്ടിമറിക്കാന്‍ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഓഫീസില്‍ ശ്രമം നടന്നെന്ന മൊഴിയില്‍ എസ്ഐമാര്‍ക്ക് നോട്ടീസ്. അജിത് കുമാറിന്റെ ഓഫീസില്‍ ഉണ്ടായിരുന്ന ഗ്രേഡ് എസ്ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവര്‍ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എസ്ഐടി നോട്ടീസ് നല്‍കിയത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസില്‍ റിപ്പോര്‍ട്ട് പരിശോധിച്ചത് ഈ ഉദ്യോഗസ്ഥരായിരുന്നു. എംആര്‍ അജിത് കുമാറിന്റെ ഓഫീസ് ആലപ്പുഴ […]

Read More
 നവീന്‍ ബാബുവിന്റെ മരണം സിബിഐയ്ക്ക് വിടാന്‍ മന്ത്രിസഭാ തീരുമാനം; മകള്‍ക്ക് ആശ്രിത നിയമനം നല്‍കും

നവീന്‍ ബാബുവിന്റെ മരണം സിബിഐയ്ക്ക് വിടാന്‍ മന്ത്രിസഭാ തീരുമാനം; മകള്‍ക്ക് ആശ്രിത നിയമനം നല്‍കും

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ സമര്‍പ്പിച്ച കുറ്റപത്രം അനുസരിച്ച് കേസില്‍ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പിപി ദിവ്യ മാത്രമാണ് പ്രതി. കേസ് സിബിഐക്ക് വിടാനുള്ള നീക്കത്തെ സിപിഎം നേരത്തെ എതിര്‍ത്തിരുന്നു. യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന […]

Read More
 ഔദ്യോഗിക വക്താക്കളെ പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി

ഔദ്യോഗിക വക്താക്കളെ പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി)യുടെ മുഖ്യവക്താവായി അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ സൗരവ് ദാസിനെ നിയമിച്ചെന്ന് സിജെപി. രാഷ്ട്രീയ ഗവേഷകനും ചലച്ചിത്രപ്രവര്‍ത്തകനുമായ വിജേതാ ദഹിയ, മുന്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് അഷുതോഷ് രങ്ക എന്നിവരെ സംഘടനയുടെ ഔദ്യോഗിക പ്രതിനിധികളായി തീരുമാനിച്ചതായും സിജെപി പ്രസ്താവനയിറക്കി. പൊതുജീവിതത്തിലേക്ക് പുതു തലമുറയെ കൊണ്ടുവരുന്നതിനും യുവ ഇന്ത്യക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങളിലെ രാഷ്ട്രീയ അഭിപ്രായം നടത്തുന്നതിനുമായാണ് ഇവരെ നിയമിച്ചതെന്ന് സിജെപിയുടെ പ്രസ്താവനയില്‍ പറയുന്നു.

Read More