സ്മാരകങ്ങള്‍ക്ക് പകരം പഠനോപകരണങ്ങള്‍ കൊടുത്തുകുടേയെന്ന് വിഷ്ണുനാഥ്; കയ്യടി കിട്ടുന്ന ചോദ്യമെന്ന് ബാലഗോപാല്‍
നേതാക്കള്‍ക്ക് സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്നതിനു പകരം ആ പണം കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കണമെന്ന് പി.സി വിഷ്ണുനാഥ്. ചോദ്യം കയ്യടി നേടാന്‍ കൊള്ളാമെങ്കിലും കയ്യടി കിട്ടുന്ന ഉത്തരം പറയാന്‍ കഴിയില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കെ.ആര്‍ ഗൗരിയമ്മയുടെ പേരില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ലാപ്‌ടോപ് വിതരണത്തിനുള്ള പദ്ധതിയാണ് പ്രഖ്യാപിക്കേണ്ടതെന്നും പിസി വിഷ്ണുനാഥ് ആവശ്യപ്പെട്ടു. ഏറ്റെടുക്കാന്‍ കഴിയാത്ത പ്രഖ്യാപനങ്ങള്‍ നടത്തി മാതൃകയാവാന്‍ കഴിയില്ലെന്ന് ചോദ്യത്തിന് മറുപടിയായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. കയ്യടിക്ക് വേണ്ടി ഒരു കാര്യം പറയാം […]
Read More
