പി.എം കെയറിലെ വെന്റിലേറ്ററിനെയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ട്രോളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

പി.എം കെയറിലെ വെന്റിലേറ്ററിനെയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ട്രോളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

പി.എം കെയറിലെ വെന്റിലേറ്ററിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ട്രോളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇക്കാര്യങ്ങള്‍ക്ക് ഒരുപാട് സാമ്യതകളുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ എവിടെയും കാണില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ പരിഹസിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ കോവിഡ് നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് രാഹുല്‍ ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം, ‘ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കുള്ള വാക്‌സിന്‍ നിങ്ങളെന്തിനാണ് വിദേശത്തേക്ക് അയച്ചത്’ എന്ന ചോദ്യം അദ്ദേഹം ട്വിറ്ററില്‍ തന്റെ പ്രൊഫൈല്‍ ചിത്രമാക്കിയിരുന്നു. തന്റെ ട്വീറ്റില്‍ മൂന്ന് പോയിന്റായാണ് പി.എം കെയറിലെ വെന്റിലേറ്ററിനെയും മോദിയെയും രാഹുല്‍ വിമര്‍ശിക്കുന്നത്. തെറ്റായ പ്രചാരണങ്ങള്‍, സ്വന്തം […]

Read More
 ആദ്യഘട്ടത്തില്‍ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും  മന്ത്രിമാര്‍;കെബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും അടുത്ത ടേമിൽ

ആദ്യഘട്ടത്തില്‍ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിമാര്‍;കെബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും അടുത്ത ടേമിൽ

ഒരു അംഗങ്ങളുള്ള നാല് കക്ഷികളില്‍ രണ്ട് പേര്‍ക്ക് ആദ്യ ടേം എന്നത് പ്രകാരം ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവും ആദ്യ ടേമില്‍ മന്ത്രിമാരാവും. കെബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും അടുത്ത ടേമിലായിരിക്കും മന്ത്രിമാരാവുക. 27 വര്‍ഷത്തോളം കാലമായി എല്‍ഡിഎഫിന്റെ ഭാഗമായി നിന്ന ഐഎന്‍എലിന് കിട്ടിയ അംഗീകാരമാണ് ഇതെന്നാണ് നേതാക്കളുടെ പ്രതികരണം.രണ്ടാം ടേം മതിയെന്നായിരുന്നു ആന്റണി രാജു അറിയിച്ചിരുന്നത്. എന്നാല്‍ സാമുദായിക പരിഗണന കൂടി മുന്നില്‍ കണ്ടാണ് ആന്റണി രാജുവിനെ ആദ്യ […]

Read More
 നാരദ കേസ്: ബംഗാളിൽ മന്ത്രിമാരുൾപ്പെടെ 4 പേർ അറസ്റ്റിൽ

നാരദ കേസ്: ബംഗാളിൽ മന്ത്രിമാരുൾപ്പെടെ 4 പേർ അറസ്റ്റിൽ

നാരദ കൈക്കൂലിക്കേസിൽ ബംഗാൾ മന്ത്രിമാരായ ഫിർഹദ് ഹക്കീം, സുബ്രത മുഖർജി, തൃണമൂൽ എം‌എൽ‌എ മദൻ മിത്ര, മുൻ തൃണമൂൽ നേതാവ് സോവൻ ചാറ്റർജി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ നടപടി. ഇവരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ മുഖ്യമന്ത്രി മമതാ ബാനർജി സിബിഐ ഓഫിസിലെത്തി. സിബിഐ കസ്റ്റഡിയിലെടുത്ത മന്ത്രി ഫിര്‍ഹാദ് ഹക്കീമിന്‍റെ വീട്ടിലും മമത സന്ദർശിച്ചു. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നാണ് തൃണമൂൽ നിലപാട്.  West Bengal Chief […]

Read More

പോലീസ് സ്റ്റേഷന് സമീപത്തെ അപകട ഭീഷണി ഉയർത്തിയ മരം മുറിച്ച് മാറ്റുന്നതിനായി നടപടികൾ ആരംഭിച്ചു

കുന്ദമംഗലം എം എൽ എ റോഡിലെ പുതിയ മാതൃക പോലീസ് സ്റ്റേഷന്റെ പിൻഭാഗത്തെ അപകടഭീഷണിയായ വലിയ പടുമരം മുറിച്ച് മാറ്റുന്നതിനായി നടപടികൾ ആരംഭിച്ചു. ഇതിനായി ബന്ധപ്പെട്ട ആളുകൾക്ക് നിർദ്ദേശം നൽകുമെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷ്ണർ എ വി ജോർജ് ജനശബ്‌ദത്തോട് പറഞ്ഞു.ഇന്നലെ വൈകീട്ട് 3 മണിയോടെയാണ് പോലീസ് സ്റ്റേറ്റിന്റെ പിൻഭാഗത്തെ ചുറ്റുമതിൽ ഇടിഞ്ഞവീണ് വീടുകൾക്ക് കേടുപാട് സംഭവിച്ചത്. ഇതിന്റെ സമീപത്തായിഉള്ള പടുകൂറ്റൻ ,പൂള മരം ആണ് ഇപ്പോൾ ഭീഷണി ഉയർത്തി നില്കുന്നത്.നേരത്തെ തന്നെ സമീപത്തെ വീട്ടുക്കാർ […]

Read More
 നടന്‍ നിതിഷ് വീര കോവിഡ് ബാധിച്ച് മരിച്ചു

നടന്‍ നിതിഷ് വീര കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് പോസിറ്റാവായതിനെ തുടര്‍ന്ന് ചെന്നൈ ഒമന്‍ധുരര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ നിതിഷ് വീര മരിച്ചു. 45 വയസായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം. ധനുഷ് നായകനായി എത്തിയ അസുരന്‍ എന്ന ചിത്രത്തില്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു.  സെല്‍വരാഘവന്‍ സംവിധാനം ചെയ്ത പുതുപേട്ടയിലൂടെ 2006 ലാണ് നിതിഷ് അഭിനയത്തിലേക്ക് ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് സിദ്ധാനൈ സെയ്, വെണ്ണില കബടി കുഴു തുടങ്ങിയ സിനിമകളും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. രജനീകാന്തിന്റെ കാലയിലും താരം അഭിനയിച്ചിരുന്നു. കരിയറില്‍ […]

Read More
 കോവിഡ് വ്യാപനം രൂക്ഷം; ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാഫലങ്ങൾ വൈകും

കോവിഡ് വ്യാപനം രൂക്ഷം; ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാഫലങ്ങൾ വൈകും

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാഫലങ്ങൾ വൈകുമെന്ന് സൂചന. പല ജില്ലകളിലും ട്രിപ്പിൾ ലോക്‌ഡോൺ കൂടി പ്രഖ്യാപിച്ചതോടെ പരീക്ഷകളുടെ മൂല്യനിർണയ ക്യാംപുകൾ എന്നു നടത്തുമെന്നതിൽ തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല. മെയ്‌ 15 മുതൽ എസ്എസ്എൽസി മൂല്യനിർണ്ണയം ആരംഭിക്കണം എന്നായിരുന്നു തീരുമാനം. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതിനു കഴിഞ്ഞിട്ടില്ല. മെയ്‌ 5 മുതൽ നടക്കാനിരുന്ന പ്ലസ്ടു മൂല്യനിർണയ ക്യാംപുകളും നേരത്തെ മാറ്റിയിരുന്നു.കോവിഡ് സാഹചര്യത്തിൽ അധ്യാപകർ വീടുകളിൽ ഇരുന്ന് മൂല്യനിർണയം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. […]

Read More
 കനറാ ബാങ്ക് തട്ടിപ്പ്; പണം തട്ടിയെടുത്ത ജീവനക്കാരൻ ബെം​ഗളൂരുവിൽ പിടിയിൽ

കനറാ ബാങ്ക് തട്ടിപ്പ്; പണം തട്ടിയെടുത്ത ജീവനക്കാരൻ ബെം​ഗളൂരുവിൽ പിടിയിൽ

പത്തനംതിട്ടയിലെ കനറാ ബാങ്ക് ശാഖയില്‍ നിന്ന് 8 കോടി 13 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ ജീവനക്കാരെ അറസ്റ്റ് ചെയ്തു.ബെംഗളുരുവില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പോലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ പ്രതിക്കൊപ്പം ഭാര്യയും രണ്ടുകുട്ടികളും വീട്ടില്‍ ഉണ്ടായിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന ബെംഗളുരുവിലെ വസതിയിലെത്തി പോലീസ് പിടികൂടിയെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചയോടെ വിജീഷുമായി പോലീസ് സംഘം പത്തനംതിട്ടയില്‍ എത്തിച്ചേരും. ഫെബ്രുവരി പതിനൊന്നാംതീയതിയാണ് ഭാര്യക്കും മക്കള്‍ക്കുമൊപ്പം പ്രതി ആവണീശ്വരത്ത് നിന്ന് കാറില്‍ പുറപ്പെട്ട്‌ എറണാകുളത്തെത്തി. കാര്‍ […]

Read More
 രണ്ടാം തരംഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചു ; കൊവിഡ്-19 വിദഗ്ധ സമിതിയിലെ അധ്യക്ഷ സ്ഥാനം ഡോ ഷാഹിദ് ജമീല്‍ രാജിവെച്ചു

രണ്ടാം തരംഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചു ; കൊവിഡ്-19 വിദഗ്ധ സമിതിയിലെ അധ്യക്ഷ സ്ഥാനം ഡോ ഷാഹിദ് ജമീല്‍ രാജിവെച്ചു

കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് വിദഗ്ധസമിതിയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവെച്ചു. . ഇന്ത്യന്‍ സാര്‍സ് കോവി-2 ജീനോമിക് കണ്‍സോഷിയ എന്ന കൊവിഡ്-19 വഗഭേദങ്ങള്‍ സംബന്ധിച്ച പഠനങ്ങള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച ഉപദേശകസമിതിയില്‍ നിന്നും വെള്ളിയാഴ്ച്ച രാജിവെച്ചതായി അദ്ദേഹം അറിയിക്കുകയായിരുന്നു. കൊവിഡ്-19 രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ബി.1.617 വകഭേദം രാജ്യത്ത് പടരുന്നതായി മാര്‍ച്ച് ആദ്യം തന്നെ ഷാഹിദ് ജമീലിന്റെ നേതൃത്വത്തിലുള്ള സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് കാര്യമായ പരിഗണന നല്‍കിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. രാജി ശരിയായ തീരുമാനമാണെന്നും […]

Read More
 പ്രതിദിന കേസുകളിൽ കുറവ് 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്ക് രാജ്യത്ത് കോവിഡ്

പ്രതിദിന കേസുകളിൽ കുറവ് 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്ക് രാജ്യത്ത് കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത് . ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,49,65,463 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 4,106 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,74,390 ആയി ഉയര്‍ന്നു. 3,78,741 പേര്‍ രോഗമുക്തരായതോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 35,16,997പേരാണ്. രാജ്യത്ത് ഇതുവരെ 2,11,74,076 പേര്‍ രോഗമുക്തരായി. ഇതുവരെ 18,29,26,460 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ ഇന്നലെ 34,389പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. […]

Read More
 കോഴിക്കോട് കുന്ദമംഗലത്ത് മരിച്ചയാളുടെ മൃതദേഹം മാറി സംസ്കരിച്ചു

കോഴിക്കോട് കുന്ദമംഗലത്ത് മരിച്ചയാളുടെ മൃതദേഹം മാറി സംസ്കരിച്ചു

കോഴിക്കോട് കുന്ദമംഗലത്ത് മരിച്ചയാളുടെ മൃതദേഹം മാറി സംസ്കരിച്ചു കുന്ദമംഗലത്ത് മരിച്ചയാളുടെ മൃതദേഹം മാറി സംസ്കരിച്ചു. കുന്ദമംഗലം സ്വദേശി യുടെ മൃതദേഹത്തിന് പകരം ബന്ധുക്കൾക്ക് ലഭിച്ചത് കക്കോടി സ്വദേശിനിയുടെ മൃതദേഹമായിരുന്നു. കുന്ദമംഗലം സ്വദേശിയുടെ ബന്ധുക്കൾ മൃതദേഹം ഞായറാഴ്ച രാവിലെ സംസ്കരിക്കുകയും ചെയ്തു. കക്കോടി സ്വദേശിനിയുടെ മൃതദേഹം ബന്ധുക്കൾ തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം മാറിയതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുന്ദമംഗലം സ്വദേശിയുടെ മൃതദേഹമാണ് മാറിയതെന്ന് മനസ്സിലായത്. ശനിയാഴ്ചയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ കക്കോടി സ്വദേശിനി മരണപ്പെട്ടത്. മരിച്ചതിന് […]

Read More