രാമനാട്ടുകരയിൽ വൻ ലഹരിമരുന്നു വേട്ട

രാമനാട്ടുകരയിൽ വൻ ലഹരിമരുന്നു വേട്ട

കോഴിക്കോട് രാമനാട്ടുകരയിൽ വൻ ലഹരിമരുന്നു വേട്ട. 3 ലിറ്റർ ഹാഷിഷ് ഓയിലാണ് ഫറോക്ക് എക്സൈസ് പിടികൂടിയത്. വിപണിയിൽ മൂന്ന് കോടി രൂപയോളം വിലവരും ഇതിന്. പയ്യാനക്കൽ ചക്കുംകടവ് സ്വദേശി അൻവറിനെ എക്സൈസ് അറസ്റ്റ് ചെയ്തു. രാമനാട്ടുകര കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് അൻവറിനെ പിടികൂടിയത്. ആന്ധ്രയിലെ വിജയവാഡയിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചത്. ഉത്സവ സീസൺ ലക്ഷ്യമാക്കി എത്തിച്ച ലഹരിമരുന്നാണെന്ന് എക്സൈസ് പറയുന്നു.

Read More
 പറമ്പിൽ ബസാറിൽ  ടെക്സ്റ്റൈൽ ഷോറൂം തീവെച്ച സംഭവം; പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു

പറമ്പിൽ ബസാറിൽ ടെക്സ്റ്റൈൽ ഷോറൂം തീവെച്ച സംഭവം; പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു

കോഴിക്കോട്: പറമ്പിൽ ബസാറിലെ തുണിക്കട കത്തിച്ച സംഭവത്തിലെ പ്രതികൾ സഞ്ചരിച്ചവാഹനവും പ്രതിയെയും പോലീസ് തിരിച്ചറിഞ്ഞു. തെളിവുകൾ പോലീസ് കുറ്റമറ്റഅന്വേഷത്തിലൂടെയാണ് കണ്ടെത്തിയത്. പ്രതി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ആത്മഹത്യ ഭീഷണി നടത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസം ഉദ്ഘാടനം കഴിഞ്ഞ ഇരുനില വസ്ത്രവ്യാപാര ശാലയാണ് പൂർണമായും കത്തിച്ചത്., വ്യാഴാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെ പിക്കപ്പ് വാഹനത്തിലെത്തിയ സംഘം ഷോറൂമിന് തീ വെക്കുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച ണ് അന്വേഷണം നടന്നത്. നിജാസിന്റെ ഭാര്യാ സഹോദരനുമായിചില ഇടപാടുകൾ ഉണ്ടായിരുന്നതായി […]

Read More
 ജലീല്‍ പിണറായി മന്ത്രിസഭയില്‍ രാജിവയ്ക്കുന്ന അഞ്ചാമന്‍

ജലീല്‍ പിണറായി മന്ത്രിസഭയില്‍ രാജിവയ്ക്കുന്ന അഞ്ചാമന്‍

പിണറായി വിജയന്‍ സര്‍ക്കാരില്‍ നിന്ന് രാജിവയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.ടി ജലീല്‍. ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങി ഇ.പി ജയരാജനാണ് ആദ്യം രാജിവച്ചത്. 2016ലായിരുന്നു ആ രാജി. പിന്നീട് അദ്ദേഹം മന്ത്രിസഭയില്‍ തിരിച്ചെത്തി. ജലീലിന് മുൻപ് ഇ.പി ജയരാജന്‍, എ.കെ ശശീന്ദ്രന്‍, തോമസ് ചാണ്ടി, മാത്യു ടി. തോമസ് എന്നിവരാണ് രാജിവെച്ചത്. ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് അധികാരമേറ്റ് മാസങ്ങള്‍ക്കകം വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ രാജിവെച്ചു.2016 ഒക്ടോബര്‍ 14നായിരുന്നു ജയരാജന്റെ രാജി. എന്നാല്‍, വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയതോടെ ജയരാജന്‍ […]

Read More
 ബസുകളില്‍ സീറ്റില്‍ മാത്രം യാത്രക്കാര്‍;രോ​ഗവ്യാപനം കൂടിയ സ്ഥലങ്ങളിൽ 144 പ്രഖ്യാപിക്കും ;സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു

ബസുകളില്‍ സീറ്റില്‍ മാത്രം യാത്രക്കാര്‍;രോ​ഗവ്യാപനം കൂടിയ സ്ഥലങ്ങളിൽ 144 പ്രഖ്യാപിക്കും ;സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു

കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.ബസ്സുകളിലും ട്രെയിനുകളിലും നിന്നുള്ള യാത്ര ഒഴിവാക്കണം, അത്യാവശ്യമല്ലാത്ത യോഗങ്ങള്‍ മൂന്നാഴ്ചത്തേയ്ക്ക് നീട്ടണം, ഹോട്ടലുകളടക്കമുള്ള കടകള്‍ രാത്രി 9 മണിക്ക് മുന്‍പ് അടക്കണം, രോ​ഗവ്യാപനം കൂടി സ്ഥലങ്ങളിൽ 144 പ്രഖ്യാപിക്കും തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍ *പരിപാടികളുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂറില്‍ കൂടരുത്.  *പരിപാടികളില്‍ ഭക്ഷണം നല്‍കുന്നുണ്ടെങ്കില്‍ പാക്കറ്റുകളില്‍ നല്‍കാന്‍ ശ്രമിക്കണം.  *എല്ലാ വ്യാപാരസ്ഥാപനങ്ങളും രാത്രി ഒമ്പത് മണിക്ക് അടയ്ക്കണം. സ്ഥാപനങ്ങള്‍ ഹോംഡെലിവറി […]

Read More
 ജയറാം മീരാ ജാസ്മിൻ ചിത്രവുമായി സത്യൻ അന്തിക്കാട്

ജയറാം മീരാ ജാസ്മിൻ ചിത്രവുമായി സത്യൻ അന്തിക്കാട്

പുതിയ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനവുമായി സംവിധായകൻ സത്യൻ അന്തിക്കാട്. ജയറാമും മീര ജാസ്മിനുമാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിന്താവിഷ്ടയായ ശ്യാമളയെക്കുറിച്ചുള്ള രസകരമായ ഒരു കഥ പരാമർശിച്ചുകൊണ്ടാണ് പുതിയ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം സത്യൻ അന്തിക്കാട് നടത്തിയത്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയപുരസ്കാരവുമെല്ലാം സ്വന്തമാക്കിയ മീരജാസ്മിൻ , വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു. എന്നാൽ ഇപ്പോളിത കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് . വിനോദയാത്ര, അച്ചുവിന്റെ അമ്മ, ഇന്നത്തെ […]

Read More
 രാഷ്ട്രീയ ധാര്‍മികതയുടെ പേരിലല്ല, ലോകായുക്ത വിധിയുടെ പേരിലാണ് ജലീലിന്റെ രാജി;പി.കെ.ഫിറോസ്

രാഷ്ട്രീയ ധാര്‍മികതയുടെ പേരിലല്ല, ലോകായുക്ത വിധിയുടെ പേരിലാണ് ജലീലിന്റെ രാജി;പി.കെ.ഫിറോസ്

ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവസാന നിമിഷം വരെ കെ.ടി. ജലീല്‍ മന്ത്രിസ്ഥാനത്ത് കടിച്ചു തൂങ്ങാന്‍ ശ്രമിച്ചത് എന്ന് യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് . എന്നാല്‍ വാദം തുടങ്ങിയപ്പോല്‍ തന്നെ സ്‌റ്റേ ലഭിക്കില്ലെന്ന് ബോധ്യമായപ്പോഴാണ് രാജിവെയ്ക്കാന്‍ തയ്യറായതെന്നും ഫിറോസ് പറഞ്ഞു. സ്റ്റേ ലഭിക്കില്ല എന്ന് ഉറപ്പായ ഘട്ടത്തില്‍ രാജിവെച്ചപ്പോളും നുണപറയാനാണ് മന്ത്രി ശ്രമിച്ചതെന്നും ഫിറോസ് പറഞ്ഞു. മന്ത്രി നുണയനാണ് എന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. രാജിവെച്ചപ്പോഴെങ്കിലും അദ്ദേഹം സത്യസന്ധത പാലിക്കാന്‍ തയ്യാറാകേണ്ടിയിരുന്നു. രാഷ്ട്രീയ ധാര്‍മികതയുടെ […]

Read More
 മറ്റ് നിവൃത്തിയില്ലാതെ ജലീലിന് രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷൻ? ;വി.ടി.ബല്‍റാം

മറ്റ് നിവൃത്തിയില്ലാതെ ജലീലിന് രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷൻ? ;വി.ടി.ബല്‍റാം

മന്ത്രി കെ.ടി ജലീൽ രാജിവെച്ചതിനെ തുടർന്ന് പ്രതികരണവുമായി പ്രതിപക്ഷം.മറ്റ് നിവൃത്തിയില്ലാതെ ജലീലിന് രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷനെന്ന് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ടി.ബല്‍റാം. ഏത് ധാർമ്മികതയേക്കുറിച്ചാണ് കെ ടി ജലീലും സിപിഎമ്മും ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്! ഔദ്യോഗിക നീതിന്യായ സംവിധാനങ്ങൾ തെളിവ് സഹിതം കയ്യോടെ പിടികൂടുമ്പോൾ, രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും ഉപയോഗപ്പെടുത്താൻ നോക്കിയിട്ടും നടക്കാതെ വന്നപ്പോൾ, മറ്റ് നിവൃത്തിയില്ലാതെ ജലീലിന് രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷൻ?എന്നാണ് വി ടി ബൽറാം തന്റെ ഫേസ്ബുക് പോസ്റ്റ് ലൂടെ വിമർശിയച്ചത് […]

Read More
 ജലീല്‍ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹം; എ വിജയരാഘവന്‍

ജലീല്‍ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹം; എ വിജയരാഘവന്‍

ബന്ധുനിയമന വിഷയത്തിലെ ലോകായുക്ത വിധിയെ തുടര്‍ന്ന് മന്ത്രി കെ ടി ജലീല്‍ രാജിവച്ചതിനെ സ്വാഗതം ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ലോകായുക്ത വിധിയെത്തുടര്‍ന്ന് കെ ടി ജലീല്‍ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹമാണ്. അദ്ദേഹം പൊതുജീവിതത്തിന്റെ മാന്യതകള്‍ എപ്പോഴും ഉയര്‍ത്തി പിടിക്കുന്ന വ്യക്തിയാണ്. അദ്ദേഹം തെറ്റ് ചെയ്‌തെന്ന് ആരും അംഗീകരിച്ചിട്ടില്ല. പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പരാമര്‍ശമുണ്ടായപ്പോള്‍ അദ്ദേഹം രാജിവച്ചില്ല. കെ ബാബുവിനെതിരെ വിജിലന്‍സ് കോടതി പരാമര്‍ശം നടത്തിയപ്പോള്‍ അദ്ദേഹം കൊടുത്ത രാജികത്ത് പോക്കറ്റിലിട്ട് നടക്കുകയാണ് ഉമ്മന്‍ചാണ്ടി […]

Read More
 കെ ടി ജലീൽ രാജിവെച്ചു

കെ ടി ജലീൽ രാജിവെച്ചു

ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീൽ രാജിവെച്ചു.  രാജിക്കത്ത് ജലീല്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ജലീലിന്റെ രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണര്‍ക്ക് കൈമാറി. ബന്ധുനിയമനക്കേസുമായി ബന്ധപ്പെട്ട് ലോകായുക്ത കെ ടി ജലീലിനെതിരെ വിധി പ്രസ്താവിച്ചിരുന്നു. ജലീല്‍ സത്യപ്രതിജ്ഞാ ലംഘനവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നും, അതിനാല്‍ ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും ലോകായുക്ത വിധിയില്‍ സൂചിപ്പിച്ചിരുന്നു.  ലോകായുക്ത വിധിക്കെതിരെ ജലീല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ജലീലിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും […]

Read More
 പൂരം നടത്തും; നിയന്ത്രണങ്ങളോടെ

പൂരം നടത്തും; നിയന്ത്രണങ്ങളോടെ

ചീഫ് സെക്രട്ടറി തലത്തില്‍ ചേര്‍ന്ന യോഗത്തിൽ കര്‍ശന കൊവിഡ്-19 നിയന്ത്രണങ്ങളോടെ തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. കൊവിഡ്-19 പരിശോധനക്ക് ശേഷമായിരിക്കും പൂരത്തിനായി ആളുകളെ പ്രവേശിപ്പിക്കുന്നത്. 45 വയസ് കഴിഞ്ഞവര്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളു. 45 വയസിന് താഴെയുള്ളവര്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം. ആര്‍ടിപിസിഈആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. പൂരത്തിന്റെ എല്ലാ ആചാരങ്ങളും ചടങ്ങുകളും മുടക്കമില്ലാതെ നടത്തും. ആനകളുടെ എണ്ണത്തില്‍ കുറവുണ്ടാകില്ല. വെടിക്കെട്ടും കുടമാറ്റവും […]

Read More