സക്കീർ ഹുസൈൻ സ്മാരക എവറോളിംഗ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻ്റ്:ഫോറിൻസ് കുന്നമംഗലം വിജയിച്ചു

മഞ്ചാല്‍ ക്രിക്കറ്റ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സാജുസ് അക്കോളി സംഘടിപ്പിച്ച സക്കീർ ഹുസൈൻ സ്മാരക എവറോളിംഗ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻറ് സമാപിച്ചു. ഫൈനലിൽ പിത്തനാസ് കുന്നമംഗലത്തെ പരാജയപ്പെടുത്തി ഫോറിൻസ് കുന്നമംഗലം വിജയികളായി. ജില്ലാ പഞ്ചായത്ത് മെമ്പർ എം.ധനീഷ് ലാൽ വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു. നിയാസ് റഹ്മാൻ,എം വി ബൈജു, നവാസ് കരിങ്ങാം പുറത്ത്, അനീഷ്, റിഷാദ് ,സെമിം പനമുട്ടിൽ, സാജു പുതുക്കുടി പ്രസംഗിച്ചു

Read More

മെസ്നയുടെ ‘കാലം തെറ്റിയ മഴ’ ഇനി പാഠപുസ്തകത്തിൽ

കെ.വി. മെസ്ന രചിച്ച ‘കാലം തെറ്റിയ മഴ’എന്ന കവിത സി.ബി.എസ്.ഇ. ഏഴാം ക്ലാസ് മലയാളം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി.മലബാർ എജുക്കേഷൻ ആൻറ് റിസർച്ച് സെൻ്ററാണ് മധുമൊഴി പാഠപുസ്തകം തയ്യാറാക്കിയത്. കുറുമാത്തൂർ ഗവ: വൊക്കേഷനിൽ ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്. പൊന്ന്യത്ത് സ്പീക്കർ എ.എൻ. ഷംസീറിന്റെ സാന്നിധ്യത്തിൽ പാഠപുസ്തകം പ്രകാശനം ചെയ്തു. കോപത്താൽ കത്തിജ്വലിച്ചുകൊണ്ട് സൂര്യൻ പറഞ്ഞു. മനുഷ്യരാണ് നിൻ്റെ അന്തകർ.ഭൂമിയുടെ ദുരവസ്ഥയെക്കുറിച്ച് സൂര്യൻ പറയുന്നതോടെ ആരംഭിക്കുന്ന കവിതയിൽ അനുജത്തിയുടെ അവസ്ഥയിൽ മനംനൊന്ത് ശുക്രൻ ആശ്വാസവാക്കുകൾ ചൊരിയുന്നതും ഭൂമിദേവിയോടുള്ള […]

Read More

ഡല്‍ഹിയില്‍ ഇന്ന് കലാശക്കൊട്ട്

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം വൻ ആവേശത്തിലാണ്. ഇന്ന് പരസ്യ പ്രചാരണം അവസാനിച്ച് നിശബ്‌ദ പ്രചാരണത്തിലേക്ക് കടക്കും. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. ശനിയാഴ്ച വോട്ടെണ്ണും.ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓരോ ദിവസവും ഓരോ വിഷയങ്ങള്‍ ആയിരുന്നു പാര്‍ട്ടികള്‍ ചര്‍ച്ചയാക്കിയത്. ആം ആദ്മി പാര്‍ട്ടിക്കെതിരെ മദ്യനയ അഴിമതി കോണ്‍ഗ്രസും ബിജെപിയും ആയുധമാക്കി.ബിജെപിക്കെതിരെ യമുനാ നദിയില്‍ ഹരിയാന വിഷം കലര്‍ത്തി എന്ന ആംആദ്മി പാര്‍ട്ടിയുടെ ആരോപണം പാര്‍ട്ടിക്ക് തന്നെ വിനയായി.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപ്പെട്ടത്തോടെ അരവിന്ദ് കേജ്രിവാള്‍ കുരിക്കിലായിരുന്നു.സൗജന്യ വൈദ്യുതി, വെള്ളം, വിദ്യാഭ്യാസ രംഗത്ത് […]

Read More

മുകേഷ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയാല്‍ നടപടി ഉണ്ടാകും, പി കെ ശ്രീമതി

പീഡനപരാതിയിൽ എം മുകേഷ് എം എൽ എയ്‌ക്കെതിരായ കുറ്റപത്രത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് പി കെ ശ്രീമതി. കുറ്റപത്രത്തിലെ വിശദാംശങ്ങൾ പുറത്തുവരട്ടെയെന്നും നിയമനടപടികൾ തുടരട്ടെ അതിൽ വേവലാതികൾ ഒന്നും വേണ്ടെന്നും പി കെ ശ്രീമതി വ്യക്തമാക്കി.നടിയുടെ ലൈം​ഗികാതിക്രമ പരാതിയിൽ നടനും എം.ൽ.എ.യുമായ മുകേഷിനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരംശം പോലും ഇളവ് കൊടുക്കില്ലെന്ന് സി.പി.എം നേതാവ് പി.കെ ശ്രീമതി. സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിനിടെ മുകേഷ് വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.‘കുറ്റം ചെയ്തുവെന്ന് […]

Read More

മുക്കത്ത് ലോഡ്ജുടമയും ജീവനക്കാരും പീഡിപ്പിക്കാന്‍ ശ്രമിച്ചു: കെട്ടിടത്തില്‍ നിന്ന് ചാടിയ യുവതിക്ക് പരിക്ക്

കോഴിക്കോട് മുക്കത്ത് പീഡനശ്രമത്തിനിടെ കെട്ടിടത്തില്‍ നിന്ന് ചാടിയ യുവതിക്ക് പരിക്ക്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിക്കാണ് പരിക്കു പറ്റിയത്.ഹോട്ടല്‍ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാന്‍ ശ്രിച്ചതെന്ന് യുവതി മൊഴി നല്‍കി.സംഭവത്തില്‍ ലോഡ്ജ് ഉടമ ദേവദാസ്, ജീവനക്കാരായ മുനീര്‍, സുരേഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു. യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്

Read More

മിഹിര്‍ നേരിട്ടത് മറ്റൊരു കുട്ടിക്കും ഉണ്ടാകരുത്; മാതാപിതാക്കള്‍ കുട്ടികളെ ദയയും സ്‌നേഹവും പഠിപ്പിക്കണം: രാഹുല്‍ ഗാന്ധി

ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മിഹിര്‍ മുഹമ്മദിന്റെ ആത്മഹത്യയില്‍ ദുഃഖം രേഖപ്പെടുത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സംഭവം ഹൃദയഭേദകമെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. മിഹിറിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നു. മിഹിര്‍ നേരിട്ടത് മറ്റൊരു കുട്ടിക്കും ഉണ്ടാകരുത്. സ്‌കൂളുകള്‍ കുട്ടികളുടെ സുരക്ഷിത താവളമായിരിക്കണം. ഉത്തരവാദികളായവര്‍ക്ക് എതിരെ നടപടി വേണം. മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ ദയ, സഹാനുഭൂതി, ധൈര്യം, സ്‌നേഹം എന്നിവ പഠിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.സഹപാഠികളുടെ റാഗിങ്ങിനിരയായതിനെ തുടർന്ന് ജനുവരി 15നാണ് ജീവനൊടുക്കിയത്. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക്​ […]

Read More

വയനാട്ടിൽ വ്യാജ പ്രമാണം നിർമ്മിച്ച് കെ.എസ്.എഫ്.ഇ ലോൺ തട്ടിപ്പ് : കളക്ടർ ഇടപ്പെട്ടു:ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത

ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ പട്ടയവും ആധാരവും നിർമ്മിച്ച് സ്ഥലം കൈവശപ്പെടുത്തിയ കേസിൽ കളക്ടറുടെ ഇടപെടൽ. കേസ് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കുവാൻ എഡിഎമ്മിനും ഡെപ്യുട്ടി കളക്ടർക്കും നിർദ്ദേശം നൽകി. വ്യജമായി പ്രമാണങ്ങൾ ഉപയോഗിച്ച് കെഎസ്എഫ്ഇയിൽ നിന്നും ലക്ഷക്കണക്കിന് രൂപ ലോൺ തരപ്പെടുത്തിയ പ്രതിക്കെതിരെ കെഎസ്എഫ്ഇ വീടും സ്ഥലവും ജപ്തി ചെയ്യുവാൻ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ലക്കിടി അറമല സ്വദേശിയായ കുപ്പേരി തൊടി അബൂബക്കറിന് എതിരെയാണ് കേസ്. പ്രതി മുൻ‌കൂർ ജാമ്യം എടുത്തിരിക്കുകയാണ്. അറമല സ്വദേശികളുടെ നികുതിയടക്കാതെ കിടന്നിരുന്ന സ്ഥലമാണ് കുന്നത്തിടവക […]

Read More

തൃശ്ശൂരിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍നേതൃത്വത്തിന് മനപ്പൂര്‍വമായ വീഴ്ചയെന്ന് അന്വേഷണ സമിതി റിപ്പോര്‍ട്ട്

ജില്ലയിലെ സംഘടനാ സംവിധാനം സമ്പൂര്‍ണ്ണ പരാജയമെന്നും കെപിസിസി അന്വേഷണ സമിതി റിപ്പോര്‍ട്ട്. തൃശ്ശൂരിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നേതൃത്വത്തിന് മനപ്പൂര്‍വമായ വീഴ്ചയെന്ന് റിപ്പോർട്ടിൽ പറയുന്നു.കെപിസിസി പൂഴ്ത്തിയ അന്വേഷണ സമിതി റിപ്പോര്‍ട്ടിലെ വിശദാംശങ്ങളാണ് പുറത്തു വന്നത് .പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉണ്ടായേക്കാവുന്ന കണ്ടെത്തലുകളാണ് അന്വേഷണസമിതി റിപ്പോര്‍ട്ടിലുള്ളത്.. ടി.എന്‍ പ്രതാപന്‍, ജോസ് വള്ളൂര്‍, എംപി വിന്‍സന്റ്, അനില്‍ അക്കര എന്നിവര്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ കെപിസിസിക്ക് കൈമാറിയ അന്വേഷണ റിപ്പോര്‍ട്ടിന് 30 പേജുകളാണുള്ളത്. മുന്‍മന്ത്രി കെ സി ജോസഫ്, ഐഎന്‍ടിയുസി […]

Read More

വഖഫ് ഭേദഗതി കരട് ബിൽഇന്ന് സഭയിൽ വെക്കും

വഖഫ് ഭേദഗതി കരട് ബിൽ സംയുക്ത പാർലമെന്‍ററി സമിതി ഇന്ന് പാർലമെന്‍റിൽ വെക്കും. ബജറ്റ് അവഗണനകൾക്കെതിരെ സഭയിൽ പ്രതിപക്ഷം പ്രതിഷേധവും ഉയരും.11 മണിക്കാണ് സഭ ആരംഭിക്കുന്നത് മുതൽ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. കുംഭമേളയിലെ അപകടവുമായി ബന്ധപ്പെട്ട് ബജറ്റ് ദിനത്തിലും പ്രതിപക്ഷം പ്രതിഷേധിക്കുകയും ബജറ്റ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ശേഷം ഒരുദിവസസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ന് മുതൽ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ചക്ക് തുടക്കമാകുന്നത്. ജെപിസി അംഗീകരിച്ച കരടുബില്ലാണ് സഭയുടെ പരിഗണനക്കായി സമർപ്പിക്കുന്നത്. സമിതിയിലെ ഭരണപക്ഷ അംഗങ്ങൾ നിർദേശിച്ച […]

Read More

മലപ്പുറത്ത് യുവതിയുടെ ആത്മഹത്യ :ഭർതൃവീട്ടുകാരുടെ മൊഴിയെടുക്കും

മലപ്പുറം എളങ്കൂരിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ പൊലീസ് ഭർതൃവീട്ടുകാരുടെ മൊഴിയെടുക്കും. ജീവനൊടുക്കിയ വിഷ്ണുജയുടെ കുടുംബത്തിന്‍റെ പരാതിയിൽ ഭർതൃവീട്ടുകാർക്കെതിരെയും ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇന്നലെ അറസ്റ്റ് ചെയ്ത ഭർത്താവ് പ്രബിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആത്മഹത്യാ പ്രേരണ, സ്ത്രീപീഡനം എന്നീ കുറ്റങ്ങളാണ് പ്രബിനെതിരെ ചുമത്തിയിട്ടുള്ളത്. വിഷ്ണുജയെ സൗന്ദര്യമില്ലെന്ന് പറഞ്ഞും സ്ത്രീധനത്തിന്‍റെ പേരിലും ഭർത്താവ് നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ വ്യാഴാഴ്ചയാണ് എളങ്കൂരിലെ ഭർതൃവീട്ടിൽ വിഷ്ണുജയെ മരിച്ചനിലയിൽ കണ്ടെത്തിയത്. 2023 ലാണ് വിഷ്ണുജയും എളങ്കൂർ സ്വദേശി പ്രബിനും തമ്മിൽ വിവാഹം […]

Read More