കെഎസ്ആര്‍ടിസിയിൽ ഒരു വിഭാഗം ജീവനക്കാര്‍ ഇന്ന് പണിമുടക്കും

വിവിധാവശ്യങ്ങളുന്നയിച്ച് കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍, ടിഡിഎഫ് പണിമുടക്കും. പന്ത്രണ്ട് ആവശ്യങ്ങളുന്നയിച്ചാണ് ഒരു ദിവസം പണിമുടക്കുന്നത്. പണിമുടക്കൊഴിവാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കെഎസ്ആര്‍ടിസിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ പണിമുടക്കില്‍നിന്നും പിന്മാറില്ലെന്ന് ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് അറിയിച്ചു.ശമ്പളവും പെന്‍ഷനും എല്ലാ മാസവും ഒന്നാം തീയതി വിതരണം ചെയ്യുക, ഡിഎ കുടിശിക പൂര്‍ണമായും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ടിഡിഎഫ് പണിമുടക്കുന്നത്. പണിമുടക്കിനെ നേരിടാൻ സർക്കാർ […]

Read More

കോഴിക്കോട് ഫുഡ് ഡെലിവറി തൊഴിലാളി വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജങ്ഷനിൽ റോഡിൽ പൈപ്പിടാനായി കുഴിച്ച കുഴിയിൽ വീണ് യുവാവ് മരിച്ച നിലയിൽ. സ്വിഗ്ഗി തൊഴിലാളിയാണ് മരിച്ചത്. രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുന്ന വഴി വെള്ളക്കെട്ടിൽ വീണതാകാമെന്നാണ് സൂചന. കുഴിക്ക് ചുറ്റും ആകെയുള്ളത് ബലമില്ലാത്ത ഒരു ചെറിയ ബാരിക്കേഡ് മാത്രമാണ്. സ്ഥലത്ത് മുൻപും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങൾ വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് അപകടകാരണമെന്ന പരാതിയും ഉയരുന്നുണ്ട്.

Read More

പൂജ സ്റ്റോറിൻ്റെ മറവിൽ പുകയില ഉത്പന്നങ്ങളുടെ കച്ചവടം നടത്തിയ പൂജ സ്റ്റോർ ഉടമ പിടിയിൽ

പൂജ സ്റ്റോറിൻ്റെ മറവിൽ പുകയില ഉത്പന്നങ്ങളുടെ കച്ചവടം നടത്തിയ പൂജ സ്റ്റോർ ഉടമ പിടിയിൽ. കുന്നംകുളം റെയിഞ്ച് എക്‌സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്. .കേച്ചേരി ചിറനല്ലൂര്‍ സ്വദേശി തസ്‌വീറി (40) നെയാണ് കുന്നംകുളം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ചാക്കുകളിലായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നമായ ഹാന്‍സാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേച്ചേരി മാര്‍ക്കറ്റിനുള്ളിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടയിൽ നടത്തിയ പരിശോധനയില്‍ നൂറിലധികം പാക്കറ്റ് ഹാന്‍സാണ് പിടികൂടിയത്.നിരോധിത […]

Read More

മിഹിർ മുഹമ്മദിൻ്റെ ആത്മഹത്യ:ആരോപണ വിധേയനായ വൈസ് പ്രിൻസിപ്പലിനെ സസ്പെൻ്റ് ചെയ്തു

റാഗിങ്ങിനെ തുടർന്ന് വിദ്യാർത്ഥി മിഹിർ മുഹമ്മദിൻ്റെ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൊച്ചി ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ ആരോപണ വിധേയനായ വൈസ് പ്രിൻസിപ്പലിനെ ജെംസ് മോഡേൺ അക്കാദമി സസ്പെൻ്റ് ചെയ്തു. വൈസ് പ്രിൻസിപ്പൽ ബിനു അസീസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. വൈസ് പ്രിൻസിപ്പാളിന്റെ ശിക്ഷാനടപടികൾ മിഹിറിനെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നെന്ന് കുടുംബം പരാതി ഉന്നയിച്ച പശ്ചാത്തലത്തിലാണ് നടപടി.വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട പരാതിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നേരിട്ട് അന്വേഷണം നടത്തുമെന്ന് സർക്കാർ അറിയിച്ചു. നാളെ എറണാകുളം കളക്ടറേറ്റിൽ പൊതു […]

Read More

നെയ്യാറ്റിൻകരയിൽ അയൽവാസിയുടെ നായയെ വെട്ടിക്കൊന്നതായി പരാതി

നെയ്യാറ്റിൻകര മരിയാപുരത്ത് അയൽവാസിയുടെ നായയെ വെട്ടിക്കൊന്നതായി പരാതി. മരിയാപുരം സ്വദേശി ബിജുവിൻ്റെ വളർത്തു നായയെയാണ് സമീപവാസിയായ യുവാവ് വെട്ടിക്കൊന്നത്. അയൽവാസിയുടെ നായയെ കണ്ട് കുരച്ച് തുടൽ പൊട്ടിച്ചതിനാണ് ബിജുവിന്റെ നായയെ വെട്ടിക്കൊന്ന് വീട്ടിൻ്റെ സിറ്റൗട്ടിൽ ഇട്ടത്. ബിജുവിന്റെ സമീപവാസിയായ അഖിലാണ് നായുടെ ഉടമയായ ബിജുവിനെ മർദ്ദിക്കുകയും തുടർന്ന് ബിജുവിൻ്റെ നായെയെ വെട്ടികൊല്ലുകയും ചെയ്തത്. ബിജുവും കുടുംബവും പാറശാല പൊലീസിൽ പരാതി നൽകി.

Read More

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്, ജാഗ്രത വേണം

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കാണ് സാധ്യത.സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും

Read More

ആലപ്പുഴയിൽ അച്ഛനമ്മമാരെ ചുട്ടുകൊന്ന കേസിൽ മകനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി

ആലപ്പുഴ മാന്നാർ ചെന്നിത്തലയിൽ അച്ഛനമ്മമാരെ ചുട്ടുകൊന്ന കേസിലെ പ്രതി വിജയനെ ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. പ്രതിയുമായി പ്രാഥമിക തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷമാണ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ഇന്നലെ വൈകീട്ടോടെയായിരുന്നു പ്രതിയെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയത്. വൃദ്ധ ദമ്പതികളായ കോട്ടമുറിയിൽ 92 കാരൻ രാഘവന്റെയും ഭാര്യ 84 കാരി ഭാരതിയെയുമാണ് സ്വന്തം മകനായ ഇയാൾ സ്വത്ത് എഴുതി നൽകാത്തതിൻ്റെ പേരിൽ തീയിട്ട് ചുട്ടുകൊന്നത്.കൊലപാതകം നടത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു വിജയന്‍റെ പദ്ധതി. എന്നാൽ, […]

Read More

സ്‌കൂളിലെ വാര്‍ഷികാഘോഷത്തിനിടെ ജീവനക്കാര്‍ക്ക് നേരേ ആക്രമണം; രണ്ടുപേര്‍ അറസ്റ്റില്‍

സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വാര്‍ഷികാഘോഷ പരിപാടിക്കിടെ ജീവനക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ്‌ചെയ്തു. കോഴിക്കോട് പുതിയപാലം സ്വദേശികളായ റദുല്‍, അക്ഷയ് എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരേയും കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കും. ഭീഷണിപ്പെടുത്തല്‍, ശാരീരികമായി കൈയേറ്റം ചെയ്യല്‍, ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍ ഉള്‍പ്പെടെ ആറു വകുപ്പുകളിലാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ശനിയാഴ്ച നടന്ന വാര്‍ഷികാഘോഷ പരിപാടിക്കിടെ വൈകീട്ട് അഞ്ചിനാണ് ഇരുവരും സ്‌കൂള്‍ കോമ്പൗണ്ടില്‍ കയറി ജീവനക്കാരെ മര്‍ദിച്ചത്. സ്‌കൂളിന് പുറത്തുനിന്നുള്ള ഇരുവരും പ്രവേശിച്ചതോടെ […]

Read More

ആദിവാസി വകുപ്പ് ഉന്നതകുലജാതര്‍ ഭരിച്ചാലേ പുരോഗതിയുണ്ടാകൂവെന്ന പ്രസ്താവന പിന്‍വലിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

ആദിവാസി വകുപ്പ് ഉന്നതകുലജാതര്‍ ഭരിച്ചാലേ പുരോഗതിയുണ്ടാകൂവെന്ന പ്രസ്താവന പിന്‍വലിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തന്റെ പ്രസ്താവനയും വിശദീകരണവും ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്‍വലിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. വേര്‍തിരിവ് അകറ്റണമെന്ന് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.ഡല്‍ഹി മയൂര്‍വിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദപരാമര്‍ശം. ഉന്നതകുലജാതര്‍ ആദിവാസി വകുപ്പിന്റെ മന്ത്രിയാകണമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഉന്നതകുലജാതര്‍ ആദിവാസി വകുപ്പ് ഭരിച്ചാലേ പുരോഗതിയുണ്ടാകൂ. ബ്രാഹ്‌മണനോ നായിഡുവോ ഗോത്രവര്‍ഗത്തിന്റെ കാര്യങ്ങള്‍ നോക്കട്ടെയെന്നും അത് വലിയ വ്യത്യാസമുണ്ടാക്കുമെന്നും സുരേഷ് ഗോപി […]

Read More

ചെറുവണ്ണൂര്‍, വട്ടക്കിണര്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണം ഈ വര്‍ഷം തുടങ്ങുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ബേപ്പൂര്‍ മണ്ഡലത്തില്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ അരക്കിണര്‍-റെയില്‍വേ ലൈന്‍ ലിങ്ക്‌റോഡ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നാട്ടിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉപകാരപ്രദമാവുന്ന പദ്ധതികള്‍ നടപ്പാക്കലാണ് യഥാര്‍ത്ഥ വികസനമെന്നും നാട്ടില്‍ പുതിയ ഒരു റോഡ് നിര്‍മിക്കപ്പെടുമ്പോള്‍ അതാണ് സാധ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ എല്ലാ വിഭാഗം ആളുകളുമായും സഹകരിച്ച് മുന്നോട്ടുപോവുകയെന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ റോഡുകളും സ്‌കൂളുകളും ആശുപത്രികളും ഓവുചാലുകളും മറ്റുമായി […]

Read More