ബിജെപി സംസ്ഥാന അധ്യക്ഷനെ വലിച്ചിഴച്ച് പൊലീസ്; തെലുങ്കാനയിൽ പ്രതിഷേധം ശക്തം

ബിജെപി സംസ്ഥാന അധ്യക്ഷനെ വലിച്ചിഴച്ച് പൊലീസ്; തെലുങ്കാനയിൽ പ്രതിഷേധം ശക്തം

പുതിയ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തി തെലങ്കാന ബിജെപി അധ്യക്ഷൻ ബണ്ടി സഞ്ജയ് കുമാറിനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി വൈകി തെലങ്കാന പൊലീസ് സഞ്ജയ് കുമാറിനെ അദ്ദേഹത്തിന്റെ വസതിയിൽനിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെതിരെ വിവാദം പുകയുന്നതിനിടെയാണു ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. തെലങ്കാന പൊലീസിന്റെ നടപടിക്കെതിരെ ബിജെപി നേതൃത്വം ഒന്നടങ്കം രംഗത്തെത്തി. കരിംനഗർ ജില്ലയിൽനിന്നുള്ള എംപി കൂടിയായ സഞ്ജയ് കുമാറിനെ, യാതൊരു വിശദീകരണവും കൂടാതെയാണ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതെന്ന് ബിജെപി ആരോപിച്ചു. […]

Read More
 എസ്എഫ്ഐയുടെ പരിപാടിയിൽ ബിജെപി ജില്ല പ്രസിഡന്റ്, സിപിഎം-ബിജെപി രഹസ്യ ധാരണയെന്ന് യൂത്ത് കോൺ​ഗ്രസ്

എസ്എഫ്ഐയുടെ പരിപാടിയിൽ ബിജെപി ജില്ല പ്രസിഡന്റ്, സിപിഎം-ബിജെപി രഹസ്യ ധാരണയെന്ന് യൂത്ത് കോൺ​ഗ്രസ്

കൊല്ലം: എസ്എഫ്ഐ സംഘടിപ്പിച്ച കോളജ് യൂണിയൻ പരിപാടിയുടെ വേദിയിൽ ബിജെപി ജില്ലാ പ്രസിഡന്റ് എത്തിയത് വിവാദത്തിൽ. സിപിഎം – ബിജെപി രഹസ്യ ധാരണയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. എന്നാൽ കോളജ് മാനേജ്മെന്റ് സംഘടിപ്പിച്ച മെറിറ്റ് ഡേ പരിപാടിയിലാണ് ബിജെപി ജില്ലാ പ്രസിഡന്റ് പങ്കെടുത്തതെന്നും കോളജ് യൂണിയൻ സംഘടിപ്പിച്ചത് കോളജ് ഡേ ആണെന്നും എസ്എഫ്ഐ ജില്ലാ നേതൃത്വം വ്യക്തമാക്കി. കൊല്ലം ചാത്തന്നൂർ എസ് എൻ കോളജിൽ കഴിഞ്ഞ ദിവസം രണ്ട് പരിപാടികൾ നടന്നിരുന്നു. ഒന്ന് കോളജ് […]

Read More
 നിയമസഭാ സമ്മേളനത്തിനിടെ മൊബൈലിൽ അശ്ലീല വീഡിയോ കണ്ട് എംഎൽഎ, വിശദീകരണം ആവശ്യപ്പെട്ട് ബിജെപി

നിയമസഭാ സമ്മേളനത്തിനിടെ മൊബൈലിൽ അശ്ലീല വീഡിയോ കണ്ട് എംഎൽഎ, വിശദീകരണം ആവശ്യപ്പെട്ട് ബിജെപി

നിയമസഭാ സമ്മേളനത്തിനിടെ മൊബൈലിൽ അശ്ലീല വീഡിയോ കണ്ട് ത്രിപുരയിലെ ബിജെപി എംഎൽഎ. ബാഗബാസ മണ്ഡലം എംഎൽഎ ജാദവ് ലാൽ നാഥ് ആണ് സംസ്ഥാനത്തെ ബജറ്റുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിനിടെ അശ്ലീലവിഡിയോ കണ്ടത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ജാദവ് ലാലിന് പിന്നിലിരുന്നയാൾ ആണ് വിഡിയോ പകർത്തിയത്. മൊബൈലിലെ വിഡിയോ ക്ലിപ്പുകൾ സ്ക്രോൾ ചെയ്യുന്നതിനിടെ അശ്ലീല വിഡിയോ കാണുകയും അത് പ്ലേ ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ ജാദവിനോട് ബിജെപി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ എംഎല്‍എ ഇതുവരെ […]

Read More
 കര്‍ണാടക ബിജെപിയില്‍ കടുത്ത പ്രതിസന്ധി

കര്‍ണാടക ബിജെപിയില്‍ കടുത്ത പ്രതിസന്ധി

ബെംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിക്കല്‍ നില്‍ക്കുന്ന കര്‍ണാടകയില്‍ സംവരണം സംബന്ധിച്ചു വിവിധ സമുദായങ്ങളുടെ പ്രതിഷേധങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കു പടര്‍ന്നതോടെ ബസവരാജ് ബൊമ്മെ നയിക്കുന്ന ബിജെപി സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. പട്ടികജാതി വിഭാഗമായ ബ‍ഞ്ചാരകളുടെ പ്രതിഷേധം കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിച്ചതോടെ മൂന്നുദിവസത്തിനകം പ്രശ്നപരിഹാരമെന്ന വാഗ്ദാനവുമായി മുതിര്‍ന്ന ബിജെപി നേതാവ് ബി.എസ്.യെഡിയൂരപ്പ രംഗത്തെത്തി. മുതിര്‍ന്ന ബിജെപി നേതാവ് ബി.എസ്.യെഡിയൂരപ്പയുടെ ശിവമൊഗ്ഗ ശിക്കാരിപുരയിലെ വീടാക്രമിച്ചു തുടങ്ങിയ പ്രതിഷേധങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിച്ചു.ശിക്കാരിപുര–ശിവമൊഗ്ഗ ഹൈവേ ഉപരോധിച്ച ബ‍ഞ്ചാര സമുദായ അംഗങ്ങള്‍ റോഡില്‍ ടയറുകള്‍ […]

Read More
 സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെ എൻഡിഎ നടത്തുന്നത് കുരിശുയുദ്ധം: കെ.സുരേന്ദ്രൻ

സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെ എൻഡിഎ നടത്തുന്നത് കുരിശുയുദ്ധം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിനെതിരെ എൻഡിഎ കുരിശുയുദ്ധമാണ് നടത്തുന്നതെന്ന് എൻഡിഎ സംസ്ഥാന ചെയർമാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും ജനദ്രോഹനയങ്ങൾക്കുമെതിരെ എൻഡിഎ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിനെതിരെ വലിയ പോരാട്ടത്തിന് ദേശീയ ജനാധിപത്യ സഖ്യം തുടക്കം കുറിച്ചു കഴിഞ്ഞു. അഴിമതി നടത്തിയവരെ പൂജപ്പുര ജയിലിൽ എത്തിക്കും വരെ എൻഡിഎക്ക് വിശ്രമമില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ രഹസ്യ സഖ്യത്തിലായിരുന്ന ഇടത്-വലത് മുന്നണികൾ ഇപ്പോൾ ഒന്നായിരിക്കുകയാണ്. രാഹുൽ ഗാന്ധി […]

Read More
 ബിജെപി ജനാധിപത്യത്തിന്‍റെ ശവക്കുഴി തോണ്ടുന്നു; കെ.സുധാകരന്‍ എംപി

ബിജെപി ജനാധിപത്യത്തിന്‍റെ ശവക്കുഴി തോണ്ടുന്നു; കെ.സുധാകരന്‍ എംപി

ജനാധിപത്യത്തിന്‍റെ ശവക്കുഴി ബിജെപി തോണ്ടുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. മുന്‍ എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വായ് മൂടികെട്ടാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനപ്രകാരം ഡിസിസികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സത്യഗ്രഹത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം. വിമര്‍ശിക്കാനുള്ള അവകാശം ജനാധിപത്യത്തിന്‍റെ ആത്മാവാണ്. അതിനെ ഇല്ലായ്മ ചെയ്യാനാണ് ബിജെപി ഭരണകൂടം ശ്രമിക്കുന്നത്. പ്രതിപക്ഷ പദവിക്ക് യോഗ്യത ഇല്ലാഞ്ഞിട്ട് പോലും എ.കെ.ജിയെ പ്രതിപക്ഷനേതാവായി പ്രതിഷ്ഠിച്ച നെഹ്റുവിനെ പോലുള്ള […]

Read More
 കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കാൻ കാരണം സർക്കാരിന്റെ വീഴ്ച: കെ.സുരേന്ദ്രൻ

കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കാൻ കാരണം സർക്കാരിന്റെ വീഴ്ച: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണ് കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.പാറ്റൂരിൽ ലൈംഗിക അതിക്രമത്തിനിരയായ അതിജീവിതയുടെ വീട് സന്ദർശിച്ച ശേഷംമാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള കടന്നാക്രമങ്ങൾ ഓരോ ദിവസം കഴിയുംതോറും വർദ്ധിച്ചു വരുകയാണ്. പൊലീസിന്റെ അനാസ്ഥയാണ് പാറ്റൂരിലെ സംഭവത്തിന് കാരണം. സംഭവം നടന്ന ഉടനെ പൊലീസിനെ വിളിച്ചെങ്കിലും ഇരയായ സ്ത്രീയെ സഹായിക്കാൻ ആരുമെത്തിയില്ല. അതിക്രമത്തിൽ പരിക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് പൊലീസിനെ അറിയിച്ച പെൺകുട്ടിയോട് സ്റ്റേഷനിലെത്തി മൊഴി രേഖപ്പെടുത്തണമെന്ന […]

Read More
 താമര ഹിന്ദുമത ചിഹ്നം; ബി ജെ പി ക്കെതിരെ മുസ്ലിം ലീഗ്

താമര ഹിന്ദുമത ചിഹ്നം; ബി ജെ പി ക്കെതിരെ മുസ്ലിം ലീഗ്

മതങ്ങളുമായി ബന്ധപ്പെട്ട ചിഹ്നമോ പേരോ ഉപയോഗിക്കുന്ന പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്ന ഹർജിയിൽ ബി ജെ പിക്കെതിരെ മുസ്ലിം ലീഗ്. ബി ജെ പി ഉപയോഗിക്കുന്ന താമര ചിഹ്നം ഹിന്ദു, ബുദ്ധ മതവുമായി ബന്ധപ്പെട്ടതാണെന്നും അതിനാൽ ബി ജെ പി യെയും കേസിൽ കക്ഷി ചേർക്കണമെന്നാണ് ലീഗിന്റെ ആവശ്യം.താമര സരസ്വതി ദേവിയുടെ ഇരിപ്പിടമാണെന്നും വിഷ്ണു, ബ്രഹ്മാവ്, ശിവൻ എന്നിവയുമായി താമര ബന്ധപ്പെട്ടിരിക്കുന്നുവെന്നും ലീഗിന്റെ അപേക്ഷയിൽ പറയുന്നു. കൂടാതെ ശിവസേന, ശിരോമണി അകാലിദൾ, ഹിന്ദു സേന, ഹിന്ദു മഹാസഭ, ക്രിസ്ത്യൻ […]

Read More
 ബ്രഹ്മപുരം: ഒന്നാം പ്രതി സംസ്ഥാന സർക്കാർ; കെ സുരേന്ദ്രന്‍

ബ്രഹ്മപുരം: ഒന്നാം പ്രതി സംസ്ഥാന സർക്കാർ; കെ സുരേന്ദ്രന്‍

ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍ കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ഇട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരാണ് ഒന്നാം പ്രതിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംഭവത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്വം സംസ്ഥാനം ഏറ്റെടുക്കണമെന്നാണ് ഹരിത ട്രിബ്യൂണല്‍ പറഞ്ഞത്. കൊച്ചി കോര്‍പ്പറേഷന്‍ ഭരണസമിതി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന മാലിന്യനിര്‍മ്മാര്‍ജനത്തിലെ വീഴ്ച്ച സംസ്ഥാന സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ്. ഹരിത ട്രിബ്യൂണല്‍ ഭീമമായ പിഴ ഈടാക്കിയത് കേരളത്തിന് നാണക്കേടാണ്. കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ […]

Read More
 ഓക്സ്ഫഡിന്റെ ക്ഷണം ലഭിച്ചിട്ടും പോയില്ല; രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി വരുൺ ഗാന്ധി

ഓക്സ്ഫഡിന്റെ ക്ഷണം ലഭിച്ചിട്ടും പോയില്ല; രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി വരുൺ ഗാന്ധി

രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. മോദിയുടെ ഇന്ത്യ ശരിയായ പാതയിലാണോ എന്ന വിഷയത്തിൽ സംസാരിക്കാൻ തനിക്ക് നിന്ന് ക്ഷണം ലഭിച്ചിരുന്നുവെന്നും എന്നാല്‍ തെരെഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധി എന്ന നിലക്ക് പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനാണ് താൻ മുന്‍ഗണന നല്‍കുന്നതെന്നും വരുൺ ഗാന്ധി പറഞ്ഞു. ‘ഓക്സ്ഫഡ്് പോലുളള ഒരു അക്കാദമിക് പ്ലാറ്റ്ഫോമില്‍ സംവാദത്തിന് ക്ഷണം ലഭിച്ചത് വലിയ ബഹുമതിയാണ്. എന്നാല്‍ സംസാരിക്കേണ്ട വിഷയം സംവാദത്തിന് സാധ്യത നല്‍കുന്നതല്ലെന്ന് തോന്നിയതിനാലാണ് ഞാന്‍ ക്ഷണം നിരസിച്ചത്. ഒരു […]

Read More