കണ്ണൂരിൽ മൃതദേഹത്തിന്റെ പേരിൽ സി.പി.എം , ബി.ജെ.പി സംഘര്‍ഷം

കണ്ണൂരിൽ മൃതദേഹത്തിന്റെ പേരിൽ സി.പി.എം , ബി.ജെ.പി സംഘര്‍ഷം

കണ്ണൂര്‍: മരണപ്പെട്ട യുവാവ് തങ്ങളുടെ അനുഭാവിയാണെന്നും മൃതദേഹം വിട്ടുതരണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ ഇരിട്ടിയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം. ഒടുവില്‍ മൂന്ന് പോലിസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള പോലിസ് സംഘം സ്ഥലത്തെത്തിയാണ് സംഘർഷത്തിന് അവസാനം കുറിച്ചത്. ഇരിട്ടിക്കടുത്ത് കുയിലൂരിലാണ് സംഭവം അരങ്ങേറിയത്. ഞായറാഴ്ച മരിച്ച കുയിലൂര്‍ ചന്ത്രോത്ത് വീട്ടില്‍ എന്‍.വി പ്രജിത്ത്(40)തങ്ങളുടെ പ്രവര്‍ത്തകനാണെന്ന് പറഞ്ഞ് മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോകാന്‍ ബി.ജെ.പി നേതൃത്വം ഏറ്റെടുത്തതിനു പിന്നാലെ പ്രജിന്റെ ബന്ധുക്കളായ സി.പി.എം അനുഭാവികള്‍ ഇതിനെ എതിര്‍ത്തതോടെയാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. പോസ്റ്റ്മാർട്ടം കഴിഞ്ഞു വീട്ടിലെത്തിച്ച മൃതദേഹം […]

Read More
 ഭരണക്കാലത്ത് എല്ലായിടത്തും വൈദ്യുതി എത്തിക്കാൻ കഴിയാത്തത് ജന സംഖ്യ ഉയർത്തി; കോൺഗ്രസിനെതിരെ പ്രഹ്‌ളാദ് ജോഷി

ഭരണക്കാലത്ത് എല്ലായിടത്തും വൈദ്യുതി എത്തിക്കാൻ കഴിയാത്തത് ജന സംഖ്യ ഉയർത്തി; കോൺഗ്രസിനെതിരെ പ്രഹ്‌ളാദ് ജോഷി

കോൺഗ്രസിന് എല്ലായിടത്തും വൈദ്യുതി എത്തിക്കാൻ സാധിക്കാത്തതിലാണ് അവരുടെ ഭരണ കാലത്ത് ജന സംഖ്യ ഉയരാൻ കാരണമെന്ന് കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷി. കർണാടക തെരെഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാവർക്കും സൗജന്യ വൈദ്യുതിയെന്ന കോൺഗ്രസ് വാഗ്ദാനത്തിനെതിരെയായിരുന്നു പ്രഹ്‌ളാദ് ജോഷിയുടെ വിവാദ പരാമർശം. എന്നാൽ പ്രഹ്‌ളാദ് ജോഷിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ബിജെപിയുടെ വിഡ്ഢിത്തം തികച്ചും വിചിത്രമാണ്. കുറവ് വൈദ്യുതി എന്നാൽ കൂടുതൽ കുട്ടികളോ ? പരാജയം മുന്നിൽ നിൽക്കേ, ബിജെപിയുടെ കേന്ദ്ര മന്ത്രിക്ക് കളം നഷ്ടപ്പെടുകയാണ്- കോൺഗ്രസ് നേതാവ് […]

Read More
 വനിതാ ബോഡിബിൽഡർമാർ ഫോട്ടോക്ക് പോസ് ചെയ്തത് ഹനുമാൻ ചിത്രത്തിന് മുന്നിൽ;‘ഗംഗാ ജലം’ തളിച്ച് കോൺഗ്രസ് പ്രവർത്തകർ

വനിതാ ബോഡിബിൽഡർമാർ ഫോട്ടോക്ക് പോസ് ചെയ്തത് ഹനുമാൻ ചിത്രത്തിന് മുന്നിൽ;‘ഗംഗാ ജലം’ തളിച്ച് കോൺഗ്രസ് പ്രവർത്തകർ

മധ്യപ്രദേശിലെ രത്‌ലാമിൽ ബിജെപി ഭരിക്കുന്ന നഗരസഭയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ബോഡിബിൽഡിംഗ് മത്സരത്തിന്റെ വേദി കോൺഗ്രസ് പ്രവർത്തകർ ​ഗം​ഗാ ജലം ഉപയോ​ഗിച്ച് ശുദ്ധീകരിച്ചു.പരിപാടി അവസാനിച്ചതിനു പിന്നാലെ വനിതാ ബോഡി ബിൽ‍‍ഡർ‌മാർ ഹനുമാൻ ചിത്രത്തിനു മുന്നിൽ ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിന്റെ വിഡിയോ പ്രചരിച്ചതോടെയാണ് വിമർശനവുമായി കോൺഗ്രസ് നേതാക്കൾ എത്തിയത്. ബ്രഹ്മചാരിയായ ഹനുമാനെ അപമാനിച്ചെന്ന് മുൻ മേയറും കോൺഗ്രസ് നേതാവുമായ പരാസ് സക്ലേശ ആരോപിച്ചു.13-ാമത് മിസ്റ്റർ ജൂനിയർ ബോഡിബിൽഡിംഗ് മത്സരം മാർച്ച് 4, 5 തീയതികളിലായാണ് നടന്നത്.ബിജെപി മേയർ […]

Read More
 വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകാത്തത് സർക്കാരിന്റെ ഗുരുതര വീഴ്ച: കെ സുരേന്ദ്രൻ

വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകാത്തത് സർക്കാരിന്റെ ഗുരുതര വീഴ്ച: കെ സുരേന്ദ്രൻ

തിരുവനന്തപുരം: അധ്യയനവർഷം അവസാനിക്കാറായിട്ടും വിദ്യാർത്ഥകൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകാത്തത് സർക്കാരിന്റെ ഗുരുതര വീഴ്ചയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അർഹ സമുദായങ്ങളിൽപ്പെട്ടവർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ എത്രയും പെട്ടന്ന് സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർഥികൾക്കുള്ള ഗ്രാൻഡ് സ്റ്റൈപെന്‍റ്, ഹോസ്റ്റൽ ഫീസ്, ട്യൂഷൻ ഫീസ്, പരീക്ഷ ഫീസ് എന്നിവക്കായി നൽകുന്ന തുക സാമ്പത്തിക പ്രതിസന്ധി മൂലം ധന വകുപ്പിന്റെ അനുമതി ലഭിക്കാത്തത് കൊണ്ട് മുടങ്ങി കിടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് സ്ഥിരമായി […]

Read More
 ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ഗോമൂത്രം തളിച്ചല്ല: ബി.ജെ.പിയെ കടന്നാക്രമിച്ച് ഉദ്ധവ് താക്കറെ

ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ഗോമൂത്രം തളിച്ചല്ല: ബി.ജെ.പിയെ കടന്നാക്രമിച്ച് ഉദ്ധവ് താക്കറെ

ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയത് ഗോമൂത്രം തളിച്ചാണോവെന്നു എന്നാൽ അങ്ങനെയല്ല, സ്വതന്ത്ര്യസമര പോരാളികൾ ജീവൻ ത്യജിച്ചാണ് നമുക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഖേദിൽ പൊതുപരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയാകാൻ ഞാൻ കോൺഗ്രസിന്റെയും എൻ.സി.പിയുടെയും ബൂട്ട് നക്കിയെന്ന് അമിത് ഷാ പറഞ്ഞു. ഇപ്പോൾ നിങ്ങൾ മേഘാലയയിൽ എന്താണ് ചെയ്യുന്നത്? നിങ്ങൾക്ക് നാണമില്ലേയെന്നും അദ്ദേഹം ചോദിച്ചു. പാർട്ടിയുടെ പേരും ചിഹ്നവും […]

Read More
 ചാരിറ്റിയെ രാഷ്ട്രീയമായി കണക്കുകൂട്ടേണ്ട;തൃശ്ശൂരില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചാലും സുരേഷ് ഗോപി ജയിക്കില്ല;എം വി ഗോവിന്ദൻ

ചാരിറ്റിയെ രാഷ്ട്രീയമായി കണക്കുകൂട്ടേണ്ട;തൃശ്ശൂരില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചാലും സുരേഷ് ഗോപി ജയിക്കില്ല;എം വി ഗോവിന്ദൻ

സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.ചാരിറ്റിയെ രാഷ്ട്രീയമായി കണക്കുകൂട്ടേണ്ടെന്നും അത് രാഷ്ട്രീയമാക്കി മാറ്റുന്ന ബിജെപിയുടെ നീക്കം കേരളത്തിലെ വോട്ടർമാർക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.തൃശ്ശൂരില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി സുരേഷ് ഗോപി മുന്നോട്ടുപോകുന്നതില്‍ ആശങ്കയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.തൃശ്ശൂരില്‍ ബി.ജെ.പി.യുടെ വോട്ടുശതമാനം ഗണ്യമായി കുറയുകയാണ്. സാമൂഹിക പ്രവര്‍ത്തനം എന്നത് സന്നദ്ധപ്രവര്‍ത്തനമാണ്. അത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. ചാരിറ്റിയെ രാഷ്ട്രീയമാക്കാന്‍ ശ്രമിച്ചാല്‍ അതുപിന്നെ ചാരിറ്റിയല്ല രാഷ്ട്രീയമാണ്. അതിനെ രാഷ്ട്രീയപ്രവര്‍ത്തനം എന്നേ പറയാന്‍ പറ്റൂവെന്ന് […]

Read More
 രാഹുലിന്റെ കേംബ്രിജ് പ്രസംഗം;വിദേശത്ത് പോയി രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് രാഹുലിന്റെ ശീലമായെന്ന് ബിജെപി

രാഹുലിന്റെ കേംബ്രിജ് പ്രസംഗം;വിദേശത്ത് പോയി രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് രാഹുലിന്റെ ശീലമായെന്ന് ബിജെപി

ചാര സോഫറ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് തന്‍റേതടക്കം രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഭാഷണ പരമ്പരയില്‍ ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.അതേസമയം ആരോപണം ഉന്നയിക്കുന്ന രാഹുല്‍ എന്തുകൊണ്ട് ഫോണ്‍ അന്വേഷണത്തിനായി കൈമാറിയില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ തിരിച്ചടിച്ചു.പ്രതിപക്ഷ നേതാക്കള്‍ക്ക് ഫോണിലൂടെ പോലും സംസാരിക്കാനാവാത്ത സാഹചര്യമാണ് ഇന്ത്യയില്‍. ചാരസോഫ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ നിരീക്ഷിക്കുകയും വിവരങ്ങള്‍ ചോര്‍ത്തുകയുമാണ്. ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും, കരുതലോടെ സംസാരിക്കണമെന്നും ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ […]

Read More
 ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളം;സിപിഎമ്മിനെ പരിഹസിച്ച് ബിജെപി

ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളം;സിപിഎമ്മിനെ പരിഹസിച്ച് ബിജെപി

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളമെന്ന് ബിജെപി സംസ്ഥാന ഘടകം.താമരക്കുമ്പിളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സുരക്ഷിതമാണ്. മിച്ചമുണ്ടായിരുന്ന കനലും മണ്ണുതൊടുന്നു. ത്രിപുരയില്‍ തകര്‍ന്നടിഞ്ഞ് സിപിഎം- കോണ്‍ഗ്രസ് സഖ്യം. ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളം എന്നാണ് ബിജെപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.അതേസമയം തെരഞ്ഞെടുപ്പ് ഫലം മോദി സർക്കാരിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.കോമാ സഖ്യത്തെ ജനങ്ങൾ കോമയിലാക്കിയെന്നും ആലുവയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പരിഹസിച്ചു. മധുവിധു ആഘോഷിക്കും മുമ്പേ തകർന്ന […]

Read More
 ത്രിപുരയിൽ സിപിഎമ്മും കോൺഗ്രസും അടിപതറി;വീണ്ടും താമരത്തിളക്കം സഖ്യത്തിന്റെ ഗുണം നേടി കോൺഗ്രസ്

ത്രിപുരയിൽ സിപിഎമ്മും കോൺഗ്രസും അടിപതറി;വീണ്ടും താമരത്തിളക്കം സഖ്യത്തിന്റെ ഗുണം നേടി കോൺഗ്രസ്

ത്രിപുരയിൽ തുടർച്ചയായ രണ്ടാം വട്ടവും ബിജെപി അധികാരത്തിലേക്ക്.കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകൾ വേണ്ട ത്രിപുരയിൽ, 30 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. അധികാരത്തിൽ തിരിച്ചെത്താൻ കോൺഗ്രസുമായി കൈകോർത്ത സിപിഎമ്മിന് തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റു. ഐപിഎഫ്ടി എന്ന എൻഡിഎ സഖ്യകക്ഷിയുടെ കോട്ടകൾ കീഴടക്കി തിപ്ര മോത പാർടി ആദ്യ തെരഞ്ഞെടുപ്പ് ചരിത്ര മുന്നേറ്റമാക്കി മാറ്റി.സംസ്ഥാനത്ത് തിരിച്ചുവരവിനായി കോൺഗ്രസുമായി കൈകോർത്ത സിപിഎമ്മിന് കനത്ത തിരിച്ചടിയേറ്റു. മുൻപ് 60 സീറ്റിൽ മത്സരിച്ച ഇടതുപക്ഷം ഇക്കുറി 17 ഓളം സീറ്റുകൾ […]

Read More
 നടി സുമലത അംബരീഷ് ബിജെപിയിലേക്കോ?പ്രധാന മന്ത്രിയുടെ സാന്നിധ്യത്തിൽ പാർട്ടിലേക്കെന്ന് അഭ്യൂഹം

നടി സുമലത അംബരീഷ് ബിജെപിയിലേക്കോ?പ്രധാന മന്ത്രിയുടെ സാന്നിധ്യത്തിൽ പാർട്ടിലേക്കെന്ന് അഭ്യൂഹം

ചലച്ചിത്ര താരവും സ്വതന്ത്ര എംപിയുമായ സുമലത അംബരീഷ് ബിജെപിയില്‍ ചേർന്നേക്കുമെന്ന് അഭ്യൂഹം.മാര്‍ച്ച് 11ന് ബെംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും സുമലത ബിജെപിയില്‍ ചേരുന്നതെന്നാണു പ്രചാരണം. അതേസമയം വാര്‍ത്തകളോട് പ്രതികരിക്കാന്‍ സുമതല തയ്യാറായിട്ടില്ല. നേരത്തെയും സുമലത ബിജെപിയില്‍ ചേരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സുമതല ബിജെപില്‍ ചേരുമെന്ന പ്രചാരണം തെറ്റാണെന്ന് അവരുടെ തെരഞ്ഞെടുപ്പ് ഏജന്‍റായിരുന്ന എം. എ മദന്‍കുമാർ പ്രതികരിച്ചു. കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാണ്ഡ്യയിലെത്തിയപ്പോഴും സമാന അഭ്യൂഹമുണ്ടായിരുന്നു. […]

Read More