നെഹ്റുവിനെ ഒഴിവാക്കി സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടിക; കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

നെഹ്റുവിനെ ഒഴിവാക്കി സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടിക; കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന സേനാനികളുടെ പട്ടികയില്‍ നിന്ന് ജവഹര്‍ ലാല്‍ നെഹ്റുവിനെ ഒഴിവാക്കി കര്‍ണാടക സര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നല്‍കിയ പത്ര പരസ്യത്തിലാണ് നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കിയത്. ടിപ്പു സുല്‍ത്താനെയും പട്ടികയില്‍ നിന്ന് ഒഴിവാക്കി. കര്‍ണാടക സര്‍ക്കാരിന്റെ ഈ അല്‍പ്പത്തരത്തെ നെഹ്റു അതിജീവിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു. കര്‍ണാടക മുഖ്യമന്ത്രി ബി എസ് ബൊമ്മെ നെഹ്റുവിന്റെ ആരാധകരായ അദ്ദേഹത്തിന്റെ പിതാവ് എസ് […]

Read More
 സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

പീഡനക്കേസില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പിവി കൃഷ്ണകുമാര്‍ അറസ്റ്റില്‍. ഒളിവിലായിരുന്ന കൃഷ്ണകുമാറിനെ എസിപി രത്നകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ കൗണ്‍സിലര്‍ ഒളിവില്‍ പോയിരുന്നു. ഫോണില്‍ ബന്ധപ്പെടാന്‍ നോക്കിയെങ്കിലും സ്വിച്ച് ഓഫായിരുന്നു. പ്രതി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പരാതി നല്‍കിയ യുവതിയെ ജോലി ചെയ്ത സഹകരണ സ്ഥാപനത്തില്‍ നിന്നും പുറത്താക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു ഇതിനു മുന്നോടിയായി യുവതിക്കെതിരെ പ്രതികാര നടപടിയുമായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തത്. ജൂലൈ […]

Read More
 കറുത്ത വസ്ത്രമണിഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരം രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിനെതിരേയെന്ന് അമിത് ഷാ

കറുത്ത വസ്ത്രമണിഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരം രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിനെതിരേയെന്ന് അമിത് ഷാ

കോണ്‍ഗ്രസ് കറുത്ത വസ്ത്രമണിഞ്ഞ് നടത്തിയ സമരം യഥാര്‍ത്ഥത്തില്‍ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിനെതിരെയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്തിനാണ് ഇവര്‍ എല്ലാ ദിവസവും സമരം നടത്തുന്നത് കോണ്‍ഗ്രസിന് ഒരു ഹിഡന്‍ അജണ്ടയുണ്ട്. അവര്‍ തങ്ങളുടെ പ്രീണന നയം വേഷം മാറി വിപുലീകരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ആരേയും ഇന്നലെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചില്ല, എവിടേയും പരിശോധന നടത്തിയിട്ടില്ല. പിന്നെ എന്തിനാണ് ഇന്നലത്തെ ദിവസം സമരം നടത്തിയത്. 550 വര്‍ഷം പഴക്കമുള്ള ഒരു പ്രശ്നത്തിന് പരിഹാരമെന്നോണം […]

Read More
 ചാക്ക് നിറയെ നോട്ടുകെട്ടുകള്‍;മൂന്ന് ഝാര്‍ഖണ്ഡ് എംഎല്‍എമാരെയും കോൺഗ്രസ് സസ്പെന്‍ഡ് ചെയ്തു

ചാക്ക് നിറയെ നോട്ടുകെട്ടുകള്‍;മൂന്ന് ഝാര്‍ഖണ്ഡ് എംഎല്‍എമാരെയും കോൺഗ്രസ് സസ്പെന്‍ഡ് ചെയ്തു

പശ്ചിമബംഗാളില്‍ പണവുമായി പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് എംഎൽഎമാരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. എംഎൽഎമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്ചപ്പ്, നമൻ ബിക്സൽ കൊങ്കാരി എന്നിവർക്കെതിരെയാണ് പാർട്ടി നടപടി. കുറഞ്ഞ വിലയ്ക്ക് സാരിവാങ്ങാനാണ് പണവുമായി ബംഗാളിലെത്തിയതെന്നാണ് എംഎല്‍എമാർ പോലീസിന് നല്‍കിയ മൊഴി. കുറഞ്ഞ വിലയ്ക്ക് സാരിവാങ്ങാനാണ് പണവുമായി ബംഗാളിലെത്തിയതെന്നാണ് എംഎല്‍എമാർ പോലീസിന് നല്‍കിയ മൊഴി. കാറില്‍ വന്‍തുക കടുത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എമാര്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തിയായിരുന്നു പൊലീസിന്റെ പരിശോധന. ബംഗാളിലെ ഹൗറയില്‍ ശനിയാഴ്ച രാത്രിയോടെയാണ് […]

Read More
 ബിജെപി നേതാക്കളോട് വോട്ട് ചോദിച്ചു;  ഇപ്പോള്‍ ഫോണില്‍ ഇന്‍കമിംഗ് ഔട്ട് ഗോയിംഗ് സേവനം ലഭ്യമാകുന്നില്ലെന്ന് മാര്‍ഗ്രറ്റ് ആല്‍വ

ബിജെപി നേതാക്കളോട് വോട്ട് ചോദിച്ചു; ഇപ്പോള്‍ ഫോണില്‍ ഇന്‍കമിംഗ് ഔട്ട് ഗോയിംഗ് സേവനം ലഭ്യമാകുന്നില്ലെന്ന് മാര്‍ഗ്രറ്റ് ആല്‍വ

ബിജെപി എംപിമാരോട് ഫോണ്‍ വഴി വോട്ട് അഭ്യര്‍ഥിച്ചതിനു ശേഷം തന്റെ മൊബൈല്‍ ഫോണില്‍ കോള്‍ ചെയ്യാനോ കോള്‍ സ്വീകരിക്കാനോ സാധിക്കുന്നില്ലെന്ന് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വ. പൊതുമേഖല ടെലിഫോണ്‍ സേവന ദാതാവായ എംടിഎന്‍എല്‍ തന്റെ സിം കാര്‍ഡ് ബ്ലോക്ക് ചെയ്തുവെന്നാണ് മാര്‍ഗ്രറ്റ് ആല്‍വയുടെ ആരോപണം. നിങ്ങള്‍ക്ക് ഇപ്പോള്‍ എന്റെ കെവൈസി വിവരങ്ങള്‍ ആവശ്യമുണ്ടോയെന്നും മാര്‍ഗരറ്റ് ആല്‍വ ചോദിച്ചു. കേന്ദ്ര സര്‍ക്കാരാണ് നീക്കങ്ങള്‍ക്ക് പിന്നിലെന്നും മാര്‍ഗരറ്റ് ആല്‍വയുടെ പ്രചാരണ പരിപാടികള്‍ തടസപ്പെടുത്താനാണു ശ്രമമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപി […]

Read More
 യുഡിഎഫ് വിട്ടവരെ തിരിച്ചെത്തിക്കണം, എല്‍ഡിഎഫിലെ അസ്വസ്ഥത മുതലെടുക്കണം; ചിന്തന്‍ ശിബിരത്തില്‍ പ്രമേയം

യുഡിഎഫ് വിട്ടവരെ തിരിച്ചെത്തിക്കണം, എല്‍ഡിഎഫിലെ അസ്വസ്ഥത മുതലെടുക്കണം; ചിന്തന്‍ ശിബിരത്തില്‍ പ്രമേയം

യുഡിഎഫ് വിപുലീകരിക്കണമെന്ന് കോഴിക്കോട്ട് നടക്കുന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിവിറിലെ രാഷ്ട്രീയ പ്രമേയം. വി കെ ശ്രീകണ്ഠന്‍ എംപിയാണ് രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചത്. യുഡിഎഫ് വിട്ടവരെ തിരിച്ചെത്തിക്കണമെന്നു ചിന്തന്‍ ശിബിരം ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ്, എല്‍ജെഡി എന്നിവരുടെ പേര് പരാമര്‍ശിക്കാതെയാണ് പ്രമേയം. അതേസമയം, യുഡിഎഫിലേക്ക് തിരിച്ചുവരേണ്ട സാഹചര്യമില്ലെന്ന് എല്‍ജെഡി വ്യക്തമാക്കി. ബിജെപിക്ക് യഥാര്‍ത്ഥ ബദല്‍ കോണ്‍ഗ്രസാണ്. അതില്‍ ഊന്നി പ്രചാരണം വേണമെന്നും ന്യൂന പക്ഷ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കണം. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ കടന്നു കയറാന്‍ ഉള്ള ബിജെപി ശ്രമത്തിന് […]

Read More
 കളങ്കിതനായ വ്യക്തിയുടെ നിയമനം അംഗീകരിക്കാനാവില്ല; ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്

കളങ്കിതനായ വ്യക്തിയുടെ നിയമനം അംഗീകരിക്കാനാവില്ല; ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്

ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച നടപടിയില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ്. വെങ്കിട്ടരാമന്റെ നിയമനത്തിനെതിരേ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കോണ്‍ഗ്രസ് നേതാവ് എ.എ. ഷുക്കൂറും രംഗത്തെത്തി. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത് അംഗീകരിക്കില്ലെന്നു ഷുക്കൂര്‍ പറഞ്ഞു. കളങ്കിതനായ വ്യക്തിയെ കലക്ടറാക്കരുത്. മാധ്യമപ്രവര്‍ത്തകന്റെ മരണത്തിന് ഇടയാക്കിയ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ നിഗൂഢ ലക്ഷ്യമാണ് ഈ നിയമനത്തിന് പിന്നില്‍. കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം […]

Read More
 പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍; സോണിയ ഗാന്ധിയെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത് ഇ ഡി

പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍; സോണിയ ഗാന്ധിയെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത് ഇ ഡി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. മൂന്ന് മണിക്കൂറാണ് സോണിയയെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കും. രാഹുല്‍ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ചോദ്യം ചെയ്യലിന് ഹാജരായത്. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത് പോലെ ദീര്‍ഘനേരം സോണിയയെ ചോദ്യം ചെയ്യില്ലെന്ന സൂചന നേരത്തെ തന്നെ ഇ.ഡി. വൃത്തങ്ങള്‍ നല്‍കിയിരുന്നു. ഡല്‍ഹിയില്‍ പ്രതിഷേധിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളേയും എം.പി.മാരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. […]

Read More
 വിമാനത്തിലെ പ്രതിഷേധം: ഇ പി ജയരാജന് മൂന്നാഴ്ച യാത്രാവിലക്ക് ഏര്‍പ്പെടുത്തി ഇന്‍ഡിഗോ വിമാനക്കമ്പനി

വിമാനത്തിലെ പ്രതിഷേധം: ഇ പി ജയരാജന് മൂന്നാഴ്ച യാത്രാവിലക്ക് ഏര്‍പ്പെടുത്തി ഇന്‍ഡിഗോ വിമാനക്കമ്പനി

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തേത്തുടര്‍ന്നുണ്ടായ വിമാനത്തിലെ കൈയേറ്റത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തി ഇന്‍ഡിഗോ വിമാനക്കമ്പനി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചുവെന്ന് ഫര്‍സീന്‍ അറിയിച്ചു. ഈ മാസം 16 മുതല്‍ രണ്ടാഴ്ചത്തേക്കാണ് യാത്രാ വിലക്ക്. യാത്രാ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഇ-മെയില്‍ സന്ദേശം ലഭിച്ചുവെന്നും ഫര്‍സീന്‍ പറഞ്ഞു. സംഭവത്തില്‍ സ്വാഭാവികമായ നീതി ലഭ്യമായെന്നും ഫര്‍സീന്‍ പറഞ്ഞു. വിമാനത്തിനുള്ളില്‍ അക്രമം നടത്താന്‍ കയറിയവരാണെന്ന് കേരള പൊതുസമൂഹത്തില്‍ ചിലരെങ്കിലും കരുതിയിട്ടുണ്ടാകും. അത് […]

Read More
 ഗുജറാത്ത് കലാപം: മോദിയെ പ്രതിചേര്‍ക്കാന്‍ അഹമ്മദ് പട്ടേല്‍ ഗൂഢാലോചന നടത്തി, 30 ലക്ഷം നല്‍കിയെന്ന് അന്വേഷണസംഘം

ഗുജറാത്ത് കലാപം: മോദിയെ പ്രതിചേര്‍ക്കാന്‍ അഹമ്മദ് പട്ടേല്‍ ഗൂഢാലോചന നടത്തി, 30 ലക്ഷം നല്‍കിയെന്ന് അന്വേഷണസംഘം

ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പ്രതിചേര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേല്‍ ഗൂഢാലോചന നടത്തിയതായി പൊലീസ്. ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ആരോപണം. സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് ഈ ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് ഗുജറാത്ത് പൊലീസ് പറയുന്നു. കലാപക്കേസില്‍ ബിജെപി നേതാക്കളെ കുടുക്കാന്‍ തീസ്ത സെതല്‍വാദ്, മുന്‍ ഐപിഎസ് ഓഫീസര്‍മാരായ ആര്‍ബി ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവര്‍ ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. മോദി സര്‍ക്കാരിനെ തകര്‍ക്കാന്‍ ഇവര്‍ കോണ്‍ഗ്രസിനെ […]

Read More