അരവിന്ദ് കെജരിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്‌തേക്കും? അഭ്യൂഹം ശക്തം

അരവിന്ദ് കെജരിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്‌തേക്കും? അഭ്യൂഹം ശക്തം

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇഡി അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹം. കെജരിവാളിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന വിവരം കേട്ടതായി ആം ആദ്മി പാര്‍ട്ടി മന്ത്രിമാര്‍ ആരോപിച്ചു. ഡല്‍ഹിയിലെ എഎപി മന്ത്രിമാരായ അതിഷിയും സൗരബ് ഭരദ്വാജുമാണ് ഇക്കാര്യം എക്സില്‍ കുറിച്ചത്. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കെജ്‌രിവാളിന്റെ വസതിക്ക് സമീപത്തേക്ക് എത്തി. വസതിക്ക് ഡല്‍ഹി പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. കെജരിവാളിന്റെ വീട്ടില്‍ ഇഡി ഇന്ന് രാവിലെ റെയ്ഡ് നടത്തുമെന്നും തുടര്‍ന്ന് അറസ്റ്റ് ചെയ്യുമെന്നുമാണ് മന്ത്രി അതിഷി മര്‍ലേന എക്‌സ്സിലെ […]

Read More
 ഖനി അഴിമതിക്കേസ്; ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ മാധ്യമ ഉപദേഷ്ടാവിന്റെ വീട്ടില്‍ ഇഡി റെയ്ഡ്

ഖനി അഴിമതിക്കേസ്; ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ മാധ്യമ ഉപദേഷ്ടാവിന്റെ വീട്ടില്‍ ഇഡി റെയ്ഡ്

ഖനി അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ മാധ്യമ ഉപദേഷ്ടാവിന്റെ വസതി ഉള്‍പ്പെടെ പത്തിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ പരിശോധന. പിന്റു എന്ന അഭിഷേക് പ്രസാദിന്റെ വസതിയിലാണ് റെയ്ഡ് നടത്തിയത്. സാഹിബ്ഗഞ്ച് ഡെപ്യൂട്ടി കമ്മീഷണറുടെ വസതിയിലും പരിശോധന നടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. അനധികൃത ഖനി അനുവദിക്കുന്നതില്‍ 100 കോടിയോളം രൂപയുടെ ഇടപാട് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പണം തട്ടിപ്പ് നിയമ പ്രകാരം ഏഴ് സമന്‍സുകള്‍ സോറന്‍ മുന്‍പ് ഇഡി നല്‍കിയിരുന്നു. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റില്‍ […]

Read More
 ഇ ഡിക്ക് മുന്നില്‍ ഹാജരാകുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം കെ കണ്ണൻ

ഇ ഡിക്ക് മുന്നില്‍ ഹാജരാകുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം കെ കണ്ണൻ

കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ. കണ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇ ഡി ക്ക് മുന്നിൽ ഹാജരാകുന്നതിന് തൊട്ട് മുൻപായിരുന്നു കൂടിക്കാഴ്ച. തൃശ്ശൂരിലെ രാമനിലയത്തില്‍വെച്ചായിരുന്നു സി.പി.ഐ.എം. സംസ്ഥാന സമിതിയംഗം കൂടിയായ കണ്ണന്‍ മുഖ്യമന്ത്രിയെ കണ്ടത്. സര്‍ക്കാരിന്റെ മേഖലാ അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ തൃശ്ശൂരിലെത്തിയതായിരുന്നു മുഖ്യമന്ത്രി. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇ ഡി രണ്ടാം തവണയാണ് എം കെ കണ്ണനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, […]

Read More
 കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: എസി മൊയ്തീന് വീണ്ടും നോട്ടീസ് നൽകി ഇഡി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: എസി മൊയ്തീന് വീണ്ടും നോട്ടീസ് നൽകി ഇഡി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുൻമന്ത്രിയും സി.പി.എം. നേതാവുമായ എ.സി. മൊയ്തീന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നോട്ടീസ്‌.തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇന്ന് ഹാജരാകാനായിരുന്നു മൊയ്തീന് ഇഡി നിർദ്ദേശം നൽകിയിരുന്നത്.എന്നാൽ അസൗകര്യം അറിയിച്ച് മൊയ്തീന്‍ മറുപടി നല്‍കി.ഈ മാസം 22-ന് എ.സി.മൊയ്തീന്റെ തൃശ്ശൂരിലെ വീട്ടിൽ ഇ.ഡി. 22 മണിക്കൂർ നീണ്ട റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് വിശദമായ ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. ഇതിനു മറുപടിയായാണ് എ.സി. മൊയ്തീൻ സമയം നീട്ടി ചോദിച്ചത്. ബാങ്കിലെ കോടികൾ വരുന്ന […]

Read More
 കരുവന്നൂർ ബാങ്ക് തട്ടിപ്പ്,എ സി മൊയ്തീന്റെ വീട്ടിലെ റെയ്ഡ് വിവരങ്ങള്‍ പുറത്തുവിട്ട് ഇഡി

കരുവന്നൂർ ബാങ്ക് തട്ടിപ്പ്,എ സി മൊയ്തീന്റെ വീട്ടിലെ റെയ്ഡ് വിവരങ്ങള്‍ പുറത്തുവിട്ട് ഇഡി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീന്റെ വീട്ടിലെ റെയ്ഡ് വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ്.തട്ടിപ്പ് വായ്പ്പകൾ നൽകിയത് എ സി മൊയ്‌തീന്റെ നിർദേശപ്രകാരമെന്ന് ഇ ഡി വ്യക്തമാക്കി. അംഗങ്ങളല്ലാത്ത ബിനാമികൾക്ക് വായ്പ്പകൾ അനുവദിച്ചെന്ന് കണ്ടെത്തൽ. പാവങ്ങളുടെ സ്വത്ത് പണയപ്പെടുത്തി ബിനാമി ഇടപാടുകൾ ബാങ്കിൽ നടന്നു. ‌ഇതിന് ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാക്കൾ വരെ കൂട്ടുനിന്നുവെന്നും ഇഡി അറിയിച്ചു.ബാങ്കിൽനിന്ന് 150 കോടി രൂപ തട്ടിയെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട 36 വസ്തുവകകൾ ഇതുവരെ കണ്ടുകെട്ടി.ആരുടെ വസ്തുവകകളാണ് കണ്ടുകെട്ടിയതെന്ന […]

Read More
 പണം ഉണ്ടാക്കണമായിരുന്നെങ്കില്‍ ഇതിനകം എത്രയോ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്;’അന്യന്റെ കാശുകൊണ്ട് ജീവിച്ചിട്ടില്ലെന്ന് സുധാകരൻ

പണം ഉണ്ടാക്കണമായിരുന്നെങ്കില്‍ ഇതിനകം എത്രയോ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്;’അന്യന്റെ കാശുകൊണ്ട് ജീവിച്ചിട്ടില്ലെന്ന് സുധാകരൻ

പുരാവസ്തു ഇടപാടിലെ കള്ളപ്പണ കേസിൽ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസില്‍ ഹാജരായി. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അഴിമതി നടത്തണമെങ്കിൽ തനിക്ക് പണ്ടേ നടത്താമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വനം മന്ത്രിയായിരുന്നപ്പോൾ എത്രയോ ഓഫറുകൾ വന്നതാണ്. അതിനൊന്നും താൻ വഴങ്ങിട്ടില്ല. അഞ്ചുറുപ്പികയുടെ അഴിമതി കാട്ടിയെന്ന് പറയാന്‍ സാധിക്കുമോ. എനിക്ക് പണം ഉണ്ടാക്കണമായിരുന്നെങ്കില്‍ ഇതിനകം എത്രയോ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. അന്യന്റെ കാശുകൊണ്ട് ഇതുവരെ ജീവിച്ചിട്ടില്ല. അതുകൊണ്ട് യാതൊരു ആശങ്കയുമില്ല, അദ്ദേഹം പറഞ്ഞു.തന്നെ ചോദ്യം ചെയ്യുന്നത് […]

Read More
 കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എ സി മൊയ്തീന്റെ വീട്ടില്‍ ഇഡി റെയ്ഡ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എ സി മൊയ്തീന്റെ വീട്ടില്‍ ഇഡി റെയ്ഡ്

എ.സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്.രാവിലെ ഏഴ് മണി മുതൽ കൊച്ചിയിൽ നിന്നുള്ള ഇ.ഡി. സംഘമാണ് റെയ്ഡ് ആരംഭിച്ചത്.വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിൽ പന്ത്രണ്ട് ഇ.ഡി സംഘമാണ് പരിശോധന നടത്തുന്നത്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന.കഴിഞ്ഞ കുറച്ച് നാളുകളായി കേസ് ഇ.ഡി. സമഗ്രമായി അന്വേഷിക്കുന്നുണ്ട്. നേരത്തെ കേരള പോലീസ് സംഭവം അന്വേഷിച്ചിരുന്നെങ്കിലും ബാങ്ക് ജീവനക്കാരിലേക്കും ചില ജില്ലാ നേതാക്കൾക്കപ്പുറത്തേക്കും അന്വേഷണം എത്തിയിരുന്നില്ല.

Read More
 കള്ളപ്പണം വെളുപ്പിക്കൽ കേസ്; സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിനെ അറസ്റ്റ് ചെയ്തെന്ന വാർത്ത നിഷേധിച്ച് ഇഡി

കള്ളപ്പണം വെളുപ്പിക്കൽ കേസ്; സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിനെ അറസ്റ്റ് ചെയ്തെന്ന വാർത്ത നിഷേധിച്ച് ഇഡി

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ് നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിനെ അറസ്റ്റ് ചെയ്‌തെന്ന വാർത്ത നിഷേധിച്ച് ഇ ഡി . അശോകിനെ ഇന്നലെ ഉച്ചയോടെ കൊച്ചി വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിലെടുത്തുവെന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ടുകൾ.ചെന്നൈയിൽ നിന്നുള്ള ഇ ഡി ഉദ്യോഗസ്ഥരാണ് കൊച്ചിയിലെത്തി അശോക് കുമാറിനെ പിടികൂടിയതെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അറസ്റ്റ് ഉണ്ടായിട്ടില്ലെന്ന് വിശദമാക്കി ഇ ഡി വാർത്തകുറിപ്പ് പുറത്തിറക്കി. നേരത്തെ സെന്തിൽ ബാലാജിയുടെ അറസ്റ്റ് ഇഡി സ്ഥിരീകരിച്ചത് അദ്ദേഹത്തിന്റെ ഭാര്യ ഹെബിയസ് […]

Read More
 പുരാവസ്തുതട്ടിപ്പ് കേസ്;കെപിസിസി പ്രസിഡന്റിന് ഇഡി നോട്ടീസ്

പുരാവസ്തുതട്ടിപ്പ് കേസ്;കെപിസിസി പ്രസിഡന്റിന് ഇഡി നോട്ടീസ്

പുരാവസ്തുതട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യംചെയ്യലിന് അടുത്താഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ഇഡി നിര്‍ദേശം. കേസില്‍ ഐജി ജി ലക്ഷ്മണിനേയും റിട്ട.ഡിഐജി എസ് സുരേന്ദ്രനെയും ഇഡി ചോദ്യം ചെയ്യും.ലക്ഷ്മണ നാളെ എത്തണം,സുരേന്ദ്രൻ 16 ന് ഹാജരാകണം.പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ കെ സുധാകരനും. മുൻ ഡിഐജി എസ് സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയിട്ടുണ്ട്.. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള നിർദ്ദേശത്തോടെയാണ് നടപടി. . മോന്‍സന്‍ മാവുങ്കല്‍ […]

Read More
 റിപ്പോര്‍ട്ടര്‍ ചാനലിനെതിരേ ഇഡി അന്വേഷണം ആരംഭിച്ചെന്ന് കെ സുധാകരന്‍ എംപി

റിപ്പോര്‍ട്ടര്‍ ചാനലിനെതിരേ ഇഡി അന്വേഷണം ആരംഭിച്ചെന്ന് കെ സുധാകരന്‍ എംപി

എട്ടുകോടി രൂപയുടെ തേക്ക് അനധികൃതമായി വെട്ടിവിറ്റ മുട്ടില്‍ മരംമുറി കേസില്‍ കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ (121/ 2021) പ്രകാരം എന്‍ഫോഴ്സ്‌മെന്റ് (ഇഡി) കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം റിപ്പോര്‍ട്ടര്‍ ചാനല്‍മേധവികൾക്കെതിരെ അന്വേഷണം നടന്നുവരുന്നതായി കേന്ദ്രമന്ത്രി റാവു ഇന്ദര്‍ജിത് സിംഗ് കെ സുധാകരന്‍ എംപിയെ അറിയിച്ചു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓണര്‍ഷിപ്പ് ട്രാന്‍സ്ഫര്‍ സംബന്ധിച്ച് ആക്ഷേപങ്ങള്‍ക്ക് ബന്ധപ്പെട്ട കമ്പനി അധികൃതരില്‍ നിന്നും രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. പഴയ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ടെലികാസ്റ്റിംഗ് ലൈസന്‍സ് ഇന്ത്യോ ഏഷ്യന്‍ […]

Read More