‘കാക്ക കറന്റടിച്ച് ചത്താലും കുറ്റം ബിജെപിക്കോ’; ഹരിയാനയില്‍ കൊല്ലപ്പെട്ട യുവാക്കളെ അധിക്ഷേപിച്ച് കെ സുരേന്ദ്രന്‍
ഹരിയാനയില്‍ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ യുവാക്കളെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഹരിയാനയില്‍ കാക്ക കറന്റടിച്ച് ചത്താലും കുറ്റം ബിജെപിക്കോയെന്നാണ് പശുവിന്റെ പേരില്‍ നടന്ന കൊലപാതകത്തില്‍ സുരേന്ദ്രന്‍ പ്രതികരിച്ചത്.കെ സുരേന്ദ്രന്റെ പ്രതികരണം: ”ഹരിയാനയിലെ പശുവിന്റെ കാര്യം നിങ്ങള്‍ പറയുന്നു. കേരളത്തില്‍ നിങ്ങളുടെ പാര്‍ട്ടി എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടോ. കേരളത്തിലെ സര്‍ക്കാര്‍ കറുത്ത കുപ്പായം അണിഞ്ഞ് പോകുന്നവനെ പിടിച്ച് ആക്രമിക്കുകയാണ്. കേരളത്തില്‍ എന്തൊക്കെ മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്. ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം. സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. […]
Read More
