അധികാരത്തിൽ കടന്നുകയറുന്നത് മുഖ്യമന്ത്രി;ഗവർണർ അനാഥനല്ലെന്ന് സുരേന്ദ്രൻ ഗവർണറെ വിരട്ടാനുള്ള ശ്രമം വിലപ്പോകില്ലെന്ന് വി മുരളീധരന്‍

അധികാരത്തിൽ കടന്നുകയറുന്നത് മുഖ്യമന്ത്രി;ഗവർണർ അനാഥനല്ലെന്ന് സുരേന്ദ്രൻ ഗവർണറെ വിരട്ടാനുള്ള ശ്രമം വിലപ്പോകില്ലെന്ന് വി മുരളീധരന്‍

നിയമം നടപ്പിലാക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.ചാൻസലറുടെ അധികാരത്തിൽ കടന്നുകയറുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേരള സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിലെ സുപ്രീം കോടതി വിധി അന്തിമമാണ് . മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഗവർണർക്ക് എതിരെ പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞു. ഉന്നത വിദ്യാഭ്യാസം തകർക്കുന്നത് പാർട്ടിയും സർക്കാരുമാണ്. മന്ത്രിമാർ ഭരണത്തലവനെ അവഹേളിക്കുകയാണ്.സിപിഎംകാരെ ഇറക്കി ഗവർണറെ നേരിടാനാണ് ശ്രമമെങ്കിൽ, രാജ്ഭവനും ക്ലിഫ് ഹൗസും ദൂരെയല്ലെന്ന് ഓർക്കണം. തിരിച്ചും […]

Read More
 ‘സുരേഷ് ഗോപിയുടെ കഴിവുകൾ നേതൃത്വം കൂടുതൽ പ്രയോജനപ്പെടുത്തും’; കെ സുരേന്ദ്രൻ

‘സുരേഷ് ഗോപിയുടെ കഴിവുകൾ നേതൃത്വം കൂടുതൽ പ്രയോജനപ്പെടുത്തും’; കെ സുരേന്ദ്രൻ

സുരേഷ്‌ഗോപിയുടെ കഴിവുകൾ നേതൃത്വം ഉപയോഗപ്പെടുത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപി വളരെ കാലമായിട്ട് ബിജെപി സഹയാത്രികനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. സുരേഷ് ഗോപിയെ ഒതുക്കുന്നു എന്ന് പറഞ്ഞത് ക്ലച്ച് പിടിച്ചില്ല. ഇപ്പോൾ സുരേഷ് ഗോപി വന്നപ്പോൾ പുതിയ കാരണങ്ങൾ കണ്ടുപിടിക്കുകയാണെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു. ഞങ്ങളുടെ പാർട്ടിയിൽ ആരാണ് കാര്യങ്ങൾ നിർവഹിക്കേണ്ടതെന്ന് പാർട്ടിയാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സുരേഷ് ഗോപി വളരെ കാലമായിട്ട് ബിജെപി സഹയാത്രികനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. സുരേഷ് ഗോപി വളരെ ശക്തനായ പൊതുപ്രവർത്തകനാണ്. തീർച്ചയായും […]

Read More
 ‘ആർ എസ് എസിനെയും നിരോധിക്കണമെന്ന് പറയുന്ന സിപിഎമ്മും കോൺഗ്രസും പോപ്പുലർ ഫ്രണ്ടിനെ ഒപ്പം നിർത്താൻ ശ്രമിക്കുകയാണ്’; കെ സുരേന്ദ്രൻ

‘ആർ എസ് എസിനെയും നിരോധിക്കണമെന്ന് പറയുന്ന സിപിഎമ്മും കോൺഗ്രസും പോപ്പുലർ ഫ്രണ്ടിനെ ഒപ്പം നിർത്താൻ ശ്രമിക്കുകയാണ്’; കെ സുരേന്ദ്രൻ

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് കേഡർമാരെ ഒപ്പം നിർത്താൻ സിപിഎമ്മും കോൺഗ്രസും മുസ്ലിം ലീഗും മത്സരിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് നിരോധനം മുന്നിൽ കണ്ട് നിരോധനത്തിനെതിരെ സി പി എം ആദ്യം രംഗത്ത് വന്നത് പോപ്പുലർ ഫ്രണ്ടുകാരെ തങ്ങളുടെ പാളയത്ത് എത്തിക്കാനായിരുന്നു. നിരോധനത്തെ സ്വാഗതം ചെയ്ത ലീഗ് ഇപ്പോൾ മലക്കം മറിയുന്നത് തീവ്രവാദികളുടെ പിന്തുണ ഉറപ്പിക്കാനാണ്. ആർ എസ് എസിനെയും നിരോധിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ വിലപിക്കുന്നതും പോപ്പുലർ ഫ്രണ്ട് കേഡർമാരെ […]

Read More
 പി.എഫ്.ഐക്ക് ഐ.എന്‍.എല്ലുമായി ബന്ധം; സുരേന്ദ്രൻ ഇന്ന് നടത്തിയത് ഉണ്ടയില്ലാ വെടി;അഹമ്മദ് ദേവര്‍കോവില്‍

പി.എഫ്.ഐക്ക് ഐ.എന്‍.എല്ലുമായി ബന്ധം; സുരേന്ദ്രൻ ഇന്ന് നടത്തിയത് ഉണ്ടയില്ലാ വെടി;അഹമ്മദ് ദേവര്‍കോവില്‍

പി.എഫ്.ഐക്ക് ഐ.എന്‍.എല്ലുമായി ബന്ധമുണ്ടെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ പ്രതികരണവുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.പരിഹാസ്യമായ അസംബന്ധങ്ങള്‍ എഴുന്നള്ളിച്ച് മാധ്യമങ്ങളില്‍ സാന്നിധ്യമറിയിക്കുക എന്നതിനപ്പുറം കെ സുരേന്ദ്രന്‍റെ പ്രസ്താവനയെ കാണുന്നില്ലെന്ന് മന്ത്രി തന്‍റെ ഫേസ്ബുക്ക് പേജിലെഴുതി,റിഹാബ് ഫൗണ്ടേഷനുമായി എന്നെയും എന്റെ പാര്‍ട്ടിയെയും ബന്ധിപ്പിച്ച് സുരേന്ദ്രന്‍ നടത്തിയത് ഒരു ഉണ്ടയില്ലാ വെടിയാണ്. എല്ലാ തീവ്രവാദ സരണികളോടും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുക എന്നത് ഐ.എന്‍.എല്ലിന്റെയും ഇടതുപക്ഷ മുന്നണിയുടെയും മന്ത്രിസഭയുടെയും പ്രഖ്യാപിത നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോസ്റ്റ് പരിഹാസ്യമായ അസംബന്ധങ്ങൾ എഴുന്നള്ളിച്ച് മാധ്യമങ്ങളിൽ […]

Read More
 ‘ഹർത്താൽ തലേന്ന് രാത്രി മുതൽ തീവ്രവാദികൾ കേരളത്തിലെ പല തെരുവുകളിലും അഴിഞ്ഞാടുകയാണ്’; കെ സുരേന്ദ്രൻ

‘ഹർത്താൽ തലേന്ന് രാത്രി മുതൽ തീവ്രവാദികൾ കേരളത്തിലെ പല തെരുവുകളിലും അഴിഞ്ഞാടുകയാണ്’; കെ സുരേന്ദ്രൻ

കോഴിക്കോട്: ഹർത്താലിന്റെ മറവിൽ മതതീവ്രവാദികൾ സംസ്ഥാനം മുഴുവൻ അഴിഞ്ഞാടിയിട്ടും ആഭ്യന്തരവകുപ്പ് ഒരു നടപടിയുമെടുക്കാതെ പോപ്പുലർ ഫ്രണ്ടിന് കീഴടങ്ങിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പോപ്പുലർ ഫ്രണ്ടിന്റെ സഹായം ലഭിച്ചതിന്റെ പ്രത്യുപകാരമാണ് പിണറായി വിജയൻ ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനമൊട്ടാകെ വാഹനങ്ങൾക്ക് നേരെ കല്ലേറ് നടന്നു. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ കലാപ സമാനമായ അന്തരീക്ഷമാണുള്ളത്. ആലപ്പുഴയിൽ കെഎസ്ആർടിസി ഡ്രൈവറുടെ കണ്ണ് തകർത്തു. കോട്ടയത്തും വളപട്ടണത്തും മൂകാംബിക തീർത്ഥ യാത്രക്കാർ […]

Read More
 ബത്തേരി കോഴ കേസ്; ഫോണ്‍ സംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രന്‍റേത്

ബത്തേരി കോഴ കേസ്; ഫോണ്‍ സംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രന്‍റേത്

ബത്തേരി ബിജെപി കോഴക്കേസിൽ ജെ ആർ പി ട്രഷറർ പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോൺ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റേത് തന്നെയെന്നാണ് ഫോറൻസിക്ക് റിപ്പോർട്ട്.പരിശോധന നടത്തിയ 14 ഇലക്ട്രോണിക് ഡിവൈസുകളുടേയും ഫോറന്‍സിക് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു. ഒരു ഫോണിലെ വിവരങ്ങള്‍ മാത്രമാണ് ഇനി ലഭിക്കാനുള്ളത്.കെ സുരേന്ദ്രനും സി കെ ജാനുവിനും പ്രശാന്ത്‌ മലവയലിനും എതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.ബത്തേരി നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ.ജാനുവിന് വിവിധ സ്ഥലങ്ങളില്‍വെച്ച് മുപ്പത്തിയഞ്ച് […]

Read More
 സിപിഎം ഓഫീസ് ആക്രമണം; ‘അന്വേഷണത്തിന് ഒടുവില്‍ പൊലീസിന് ‘തത്ത്വമസി’ എന്ന് എഴുതേണ്ടി വരും’; കെ സുരേന്ദ്രന്‍

സിപിഎം ഓഫീസ് ആക്രമണം; ‘അന്വേഷണത്തിന് ഒടുവില്‍ പൊലീസിന് ‘തത്ത്വമസി’ എന്ന് എഴുതേണ്ടി വരും’; കെ സുരേന്ദ്രന്‍

തിരുവനന്തപുരത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന ആരോപണം നിഷേധിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സി.പി.എം അനാവശ്യ പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. ആക്രമണം സിപിഎമ്മിന്റെ തന്നെ തിരക്കഥയാണ്. മനപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിച്ച് പാര്‍ട്ടിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഇതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. അന്വേഷണത്തിന് ഒടുവില്‍ പൊലീസിന് ‘തത്ത്വമസി’ എന്ന് എഴുതേണ്ടി വരും. എകെജി സെന്റര്‍ ആക്രമിച്ചത് നീ തന്നെ, സിപിഎം […]

Read More
 ജലീലിന്റെ വാക്കുകള്‍ പാക് ചാരന്റേതിന് സമാനം; പാകിസ്താനിലേക്ക് പോകണം, രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

ജലീലിന്റെ വാക്കുകള്‍ പാക് ചാരന്റേതിന് സമാനം; പാകിസ്താനിലേക്ക് പോകണം, രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

കെടി ജലീല്‍ വിവാദ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതുകൊണ്ടു പ്രശ്നത്തിന്റെ ഗൗരവം അവസാനിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാകിസ്താന്റെ ഭാഷയില്‍ സംസാരിച്ച ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ലെന്നും അദ്ദേഹം പാകിസ്താനിലേക്ക് പോകണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വയനാട് നടക്കുന്ന തിരംഗ യാത്ര ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. കെ.ടി ജലീലിന് ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശമില്ല. അതിനാല്‍ പാകിസ്താനിലേക്ക് പോകണം. വിവാദ പ്രസ്താവനയില്‍ മാപ്പ് പറയാന്‍ കെ.ടി ജലീല്‍ ഇതുവരെ തയ്യാറായിട്ടില്ല. […]

Read More
 സിപിഎമ്മിന്റെ ഇരട്ട നീതിയുടെ ഉദാഹരണം; ബാലഗോകുലം മാതൃസമ്മേളനത്തില്‍ മേയര്‍ പങ്കെടുത്തതില്‍ എന്താണ് തെറ്റെന്ന് കെ സുരേന്ദ്രന്‍

സിപിഎമ്മിന്റെ ഇരട്ട നീതിയുടെ ഉദാഹരണം; ബാലഗോകുലം മാതൃസമ്മേളനത്തില്‍ മേയര്‍ പങ്കെടുത്തതില്‍ എന്താണ് തെറ്റെന്ന് കെ സുരേന്ദ്രന്‍

ബാലഗോകുലം മാതൃസമ്മേളനത്തില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്തതില്‍ എന്ത് തെറ്റാണുള്ളതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ കോഴിക്കോട് മേയര്‍ക്കെതിരെ സിപിഎം നടപടിക്ക് ഒരുങ്ങുന്നത് മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനാണെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ബീന ഫിലിപ്പിനെ പരസ്യമായി തള്ളിയ സി.പി.എം നിലപാട് അവരുടെ ഇരട്ട നീതിയുടെ ഉദാഹരണമാമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. മുസ്ലീം സംഘടനകളുടെ എല്ലാ പരിപാടിയിലും മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. ന്യൂനപക്ഷ വര്‍ഗീയതയെ സിപിഎം താലോലിക്കുന്നു. സിപിഎമ്മിന് വോട്ട് ബാങ്ക് […]

Read More
 എ.കെ.ജി സെന്റര്‍ അക്രമണത്തിന്റെ പേരില്‍ കലാപ ആഹ്വാനം നടത്തിയ ഇപി ജയരാജനെതിരെ കേസെടുക്കണമെന്ന് കെ.സുധാകരന്‍

എ.കെ.ജി സെന്റര്‍ അക്രമണത്തിന്റെ പേരില്‍ കലാപ ആഹ്വാനം നടത്തിയ ഇപി ജയരാജനെതിരെ കേസെടുക്കണമെന്ന് കെ.സുധാകരന്‍

എ.കെ.ജി സെന്റര്‍ അക്രമണത്തിന്റെ പേരില്‍ കലാപ ആഹ്വാനം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിലും പ്രതിയെ പിടിക്കുമെന്ന വിശ്വാസമില്ല. എ.കെ.ജി സെന്റര്‍ ആക്രണം എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ സൃഷ്ടിയാണ്. ആരാണ് പ്രതിയെന്ന് അദ്ദേഹത്തിന് മാത്രമെ അറിയു. ജയരാജന്‍ ആക്രമണ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റെ തലയില്‍വെച്ച് കെട്ടി കലാപ ആഹ്വാനത്തിന് തുല്യമായ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ അക്രമിക്കപ്പെട്ടു. ലക്ഷകണക്കിന് […]

Read More