വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നിരവധി തവണ ബലാത്സംഗം ചെയ്തു; പ്രതി പിടിയില്‍

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നിരവധി തവണ ബലാത്സംഗം ചെയ്തു; പ്രതി പിടിയില്‍

കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നിരവധി തവണ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. കോഴിക്കോട് ഉള്ളിയേരി സ്വദേശി വിഷ്ണു പ്രസാദിനെയാണ്(വിക്കി-28) പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. കണ്ണൂര്‍ സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പാലാഴിയിലെ ഫ്ളാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് കേസ്. ചതി മനസ്സിലാക്കിയ പരാതിക്കാരി പിന്നീട് ഇയാളുടെ ആവശ്യങ്ങള്‍ എതിര്‍ക്കുകയായിരുന്നു. എന്നാല്‍ യുവതിയുടെ നഗ്ന ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും വീട്ടുകാര്‍ക്ക് അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയ വിഷ്ണു പരാതിക്കാരിയെ […]

Read More
 അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അയല്‍വാസിയായ 16 വയസുകാരനും കൂട്ടുപ്രതിയും പിടിയില്‍

അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അയല്‍വാസിയായ 16 വയസുകാരനും കൂട്ടുപ്രതിയും പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. പിടിയിലായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. പെണ്‍കുട്ടിയുടെ അയല്‍വാസിയായ 16 വയസുകാരനും കൂട്ടുപ്രതി എറണാകുളം സ്വദേശി സുധീഷുമാണ് പിടിയിലായത്. അഞ്ചാം ക്ലാസുകാരിയുടെ വായ പൊത്തിപ്പിടിച്ച് അയല്‍വാസിയായ 16 കാരനാണ് തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരികളെ കൂട്ടുപ്രതിയായ സുധീഷ് ആണ് പിടിച്ചുനിര്‍ത്തിയത്. തട്ടിക്കൊണ്ടുപോയ അഞ്ചാം ക്ലാസുകാരിയെ കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

Read More
 യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; പിന്തുടര്‍ന്നെത്തി മോചിപ്പിച്ച് ഭര്‍ത്താവ്; രണ്ടുപേര്‍ അറസ്റ്റില്‍

യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; പിന്തുടര്‍ന്നെത്തി മോചിപ്പിച്ച് ഭര്‍ത്താവ്; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: അതിഥിത്തൊഴിലാളിയുടെ ഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോന്നി മങ്ങാരം സ്വദേശികളായ അനില്‍കുമാര്‍ (48), ശിവപ്രസാദ് (42) എന്നിവരാണ് അറസ്റ്റിലായത്. ഐരവണില്‍ താമസിക്കുന്ന അസം സ്വദേശിയുടെ ഭാര്യയെ 14-ന് രാത്രി അവരുടെ വീട്ടില്‍കയറി അനില്‍കുമാര്‍ ബലമായി പിടിച്ചിറക്കി ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി. സംഭവം അറിഞ്ഞ ഭര്‍ത്താവ് സഞ്ജയ് മണ്ഡല്‍ എത്തി ഭാര്യയെ മോചിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം കോന്നി നാരായണപുരം മാര്‍ക്കറ്റിന് സമീപത്തുകൂടെ നടന്നുപോകുമ്പോള്‍ സഞ്ജയ് മണ്ഡലിനെ അനില്‍കുമാറും ശിവപ്രസാദും ചേര്‍ന്ന് മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇരുവരേയും പിടികൂടി […]

Read More
 ഒമ്പതുപേര്‍ പീഡിപ്പിച്ചതായി പതിനേഴുകാരിയുടെ മൊഴി; നാല് പ്രതികള്‍ കസ്റ്റഡിയില്‍

ഒമ്പതുപേര്‍ പീഡിപ്പിച്ചതായി പതിനേഴുകാരിയുടെ മൊഴി; നാല് പ്രതികള്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: പോക്‌സോ കേസില്‍ നാല് പ്രതികള്‍ കസ്റ്റഡിയില്‍. ഒമ്പതുപേര്‍ പീഡിപ്പിച്ചതായി പതിനേഴുകാരി മൊഴി നല്‍കിയ പശ്ചാത്തലത്തില്‍ അടൂര്‍ പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.

Read More
 പോക്‌സോ കേസില്‍ അറസ്റ്റിലായ കുന്ദമംഗലം സ്‌കൂളിലെ അധ്യാപകനെ പുറത്താക്കാന്‍ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്

പോക്‌സോ കേസില്‍ അറസ്റ്റിലായ കുന്ദമംഗലം സ്‌കൂളിലെ അധ്യാപകനെ പുറത്താക്കാന്‍ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട് : പോക്‌സോ കേസില്‍ അറസ്റ്റിലായ അധ്യാപകനെതിരെ നടപടിക്ക് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളില്‍ നിന്നും പുറത്താക്കാന്‍ ആണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.വിദ്യാര്‍ഥിനികളോട് ലൈംഗിക അതിക്രമം നടത്തിയ കുന്ദമംഗലം സ്‌കൂളിലെ അധ്യാപകന്‍ ഓമശ്ശേരി മങ്ങാട് സ്വദേശി കായക്കൊട്ടുമ്മല്‍ ശ്രീനിജ് (45 )എതിരെയാണ് നടപടി. വിദ്യാര്‍ത്ഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിന്നു. ഇയാള്‍ക്കെതിരെ താമരശ്ശേരി, കുന്ദമംഗലം സ്റ്റേഷനുകളിലായി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിനും, ടീച്ചര്‍മാരെ അസഭ്യം പറഞ്ഞതിനും കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More
 നാലര വയസുകാരിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യമില്ല

നാലര വയസുകാരിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യമില്ല

കോഴിക്കോട്: പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബി.ഗിരീഷ് ആണ് ജാമ്യാപേക്ഷ തള്ളിയത്. കോഴിക്കോട് കസബ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് നടന്‍ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് നാലര വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് കസബ കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും നടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവിലാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. അന്വേഷണം തുടരുന്നതിനിടെ ജയചന്ദ്രന്‍ കോഴിക്കോട് പോക്‌സോ കോടതിയില്‍ […]

Read More
 പത്തനംതിട്ട പീഡനക്കേസ്; അന്വേഷണം അഞ്ചാം ദിവസവും തുടരുന്നു; ഇതുവരെ 43 അറസ്റ്റ്

പത്തനംതിട്ട പീഡനക്കേസ്; അന്വേഷണം അഞ്ചാം ദിവസവും തുടരുന്നു; ഇതുവരെ 43 അറസ്റ്റ്

പത്തനംതിട്ട പീഡനക്കേസില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം അഞ്ചാം ദിവസവും തുടരുന്നു. ഇതിനോടകം നാല്‍പത്തിമൂന്നു പേരാണ് പിടിയിലായത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ പതിനൊന്ന് കേസുകളിലായി ഇരുപത്തിയാറു പ്രതികളും ഇലവുംതിട്ടയില്‍ പതിനാറു കേസുകളിലായി പതിനാലു പേരുമാണ് പിടിയിലായത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് തമ്പടിക്കുന്ന യുവാക്കളുടെ സംഘമാണ് പെണ്‍കുട്ടിയെ സമ്മര്‍ദത്തിലാക്കി പീഡനത്തിനിരയാക്കിയതില്‍ ഏറെയും. പന്തളം, മലയാലപ്പുഴ പൊലീസ് സ്റ്റേഷനുകളിലും കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണ്. ജില്ലയ്ക്ക് പുറത്തേക്കും പ്രതികള്‍ പെണ്‍കുട്ടിയെ എത്തിച്ചോ എന്നതില്‍ അന്വേഷണം തുടരുകയാണ്. പത്തനംതിട്ട ഡിവൈഎസ്പി […]

Read More
 പത്തനംതിട്ട പോക്‌സോ കേസ്; 62 പേരുടെ പേരുവിവരങ്ങള്‍ പെണ്‍കുട്ടി പറഞ്ഞുവെന്ന് സിഡബ്ല്യുസി ചെയര്‍മാന്‍

പത്തനംതിട്ട പോക്‌സോ കേസ്; 62 പേരുടെ പേരുവിവരങ്ങള്‍ പെണ്‍കുട്ടി പറഞ്ഞുവെന്ന് സിഡബ്ല്യുസി ചെയര്‍മാന്‍

പത്തനംതിട്ട: പത്തനംതിട്ട പോക്‌സോ കേസില്‍ 62 പേരുടെ പേര് വിവരങ്ങള്‍ പെണ്‍കുട്ടി പറഞ്ഞു എന്ന് സി ഡബ്ല്യുസി ചെയര്‍മാന്‍ അഡ്വ.രാജീവ്. സന്നദ്ധ സംഘടനയോട് തനിക്ക് പലതും തുറന്നു പറയാനുണ്ടെന്ന് പെണ്‍കുട്ടി തന്നെയാണ് അറിയിച്ചത്. വീടുമായി അടുപ്പമുള്ള ആളുകളാണ് ആദ്യം പീഡിപ്പിച്ചത്. അച്ഛന്റെ മൊബൈല്‍ ഫോണ്‍ വഴിയാണ് പെണ്‍കുട്ടി ആളുകളെ ബന്ധപ്പെട്ടിരുന്നത്. കായികതാരമായ പെണ്‍കുട്ടി പരിശീലകരാലും പീഡിപ്പിക്കപ്പെട്ടു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അഞ്ചുപേരുടെ അറസ്റ്റിലേക്ക് എത്തിയത്. 42 പേരുടെ ഫോണ്‍ നമ്പറുകള്‍ പെണ്‍കുട്ടി അച്ഛന്റെ ഫോണില്‍ […]

Read More
 വൈറ്റിലയില്‍ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസ്; ഹോര്‍ട്ടികോര്‍പ്പ് മുന്‍ എംഡി ശിവപ്രസാദ് കീഴടങ്ങി

വൈറ്റിലയില്‍ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസ്; ഹോര്‍ട്ടികോര്‍പ്പ് മുന്‍ എംഡി ശിവപ്രസാദ് കീഴടങ്ങി

കൊച്ചി: കൊച്ചി വൈറ്റിലയില്‍ വീട്ടുജോലിക്കാരിയായ ഒഡിഷ സ്വദേശിയെ പീഡിപ്പിച്ച കേസിലെ പ്രതി കെ. ശിവപ്രസാദ്(75) കീഴടങ്ങി. സൗത്ത് എസിപി ഓഫിസിലെത്തിയാണ് കീഴടങ്ങിയത്. ഹോര്‍ട്ടികോര്‍പ്പ് മുന്‍ എംഡിയാണ് ശിവപ്രസാദ് . ശിവപ്രസാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. 22കാരിയായ വീട്ടുജോലിക്കാരിയെ ശിവപ്രസാദ് മദ്യം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. 26 ദിവസമായി പ്രതി ഒളിവിലായിരുന്നു. അയല്‍ സംസ്ഥാനങ്ങളിലടക്കം പ്രതിക്കായി പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു.

Read More
 ലൈംഗിക പീഡനക്കേസ്; നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്.

ലൈംഗിക പീഡനക്കേസ്; നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്.

കൊച്ചി: പീഡനക്കേസില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്.താരത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി പ്രത്യേക അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. നിവിനെ ആറാം പ്രതിയാക്കിയായിരുന്നു ഊന്നുകല്‍ പൊലീസിന്റെ എഫ്‌ഐആര്‍. പരാതിയില്‍ പറയുന്ന ദിവസം നിവിന്‍ വിദേശത്തുണ്ടായിരുന്നില്ലെന്നും കണ്ടെത്തല്‍.സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബൈയില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് ഒരു യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിവിനെതിരെ എറണാകുളം ഊന്നുകല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഉടന്‍ തന്നെ മാധ്യമങ്ങളെ […]

Read More