ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

0

78-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡ്രാമ വിഭാഗത്തില്‍ മികച്ച നടനായി അന്തരിച്ച നടന്‍ ചാഡ്‌വിക് ബോസ്മാനെ തിരഞ്ഞെടുത്തു. ബ്ലാക്ക് ബോട്ടം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ചാഡ്‍വിക് ഈ നേട്ടം സ്വന്തമാക്കിയത്. ഡ്രാമാ വിഭാഗത്തിലെ മികച്ച നടിയായി ആൻഡ്ര ഡേ തിരഞ്ഞെടുക്കപ്പെട്ടു; ചിത്രം ദി യുനൈറ്റഡ് സ്റ്റേറ്റ്സ് വേഴ്സസ് ബില്ലീ ഹോളിഡേ. മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ ക്ലോ ഷാവോ സംവിധാനം ചെയ്ത നോമാഡ് ലാൻഡ് നേടി.

മികച്ച ചിത്രം (ഡ്രാമ)- നൊമാദ്‌ലാന്‍ഡ്
മികച്ച ചിത്രം (മ്യൂസിക്കല്‍/ കോമഡി)- ബൊരാത് സബ്‌സീക്വന്റ് മൂവീ ഫിലിം
മികച്ച നടി (ഡ്രാമ)- ആഡ്രാ ഡേ ( ദി യൂണൈറ്റഡ് സ്‌റ്റേറ്റസ് വേഴ്‌സസ് ബില്ലി ഹോളിഡേ
മികച്ച നടി (മ്യൂസിക്കല്‍/ കോമഡി വിഭാഗം)- റോസ്മുണ്ട് പൈക്ക് (ഐ കെയര്‍ എ ലോട്ട്)
മികച്ച സംവിധായകന്‍- ചോലെ സാവോ (നൊമാദ്‌ലാന്‍ഡ്)
മികച്ച സഹനടി- ജോടി ഫോസ്റ്റര്‍ (ദ മൗറീഷ്യന്‍)
മികച്ച സഹനടന്‍- ഡാനിയേല്‍ കലുയ്യ (ജൂഡാസ് ആന്റ ദ ബ്ലാക്ക് മിശിഹ)
മികച്ച തിരക്കഥകൃത്ത്- ആരോണ്‍ സോര്‍ക്കിന്‍ (ദ ട്രയല്‍ ഓഫ് ദി ഷിക്കാഗോ)
മികച്ച വിദേശ ചിത്രം- മിനാരി (അമേരിക്ക)
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം- സോള്‍
മികച്ച ഓറിജിനല്‍ സ്‌കോര്‍-സോള്‍
മികച്ച ഓറിജിനല്‍ സോങ്- സീന്‍ (ദ ലൈഫ് അഹെഡ്)

ടെലിവിഷന്‍ വിഭാഗം

മികച്ച ടെലിവിഷന്‍ സീരീസ് (ഡ്രാമ)- ദി ക്രൗണ്‍
മികച്ച നടി (ഡ്രാമ)- എമ്മ കോറിന്‍ (ദി ക്രൗണ്‍)
മികച്ച നടി (ഡ്രാമ)- എമ്മ കോറിന്‍ (ദി ക്രൗണ്‍)
മികച്ച നടന്‍ (ഡ്രാമ)- ജോഷ്വാ കോണര്‍ (ദി ക്രൗണ്‍)
മികച്ച ലിമിറ്റഡ് സീരീസ്- ദി ക്യൂന്‍സ് ഗാംബിറ്റ്
മികച്ച നടി (ലിമിറ്റഡ് സീരീസ്)- അന്‍യാ ടെയ്‌ലര്‍ ഡോയ് ( ക്യൂന്‍സ് ഗാംബിറ്റ്)

LEAVE A REPLY

Please enter your comment!
Please enter your name here