ക്ഷീരകർഷകർ ഇന്ന് അനുഭവിക്കുന്ന വലിയൊരു പ്രശ്നമാണ് ചാണക വിപണനവും പരിസര മലിനീകരണവും കർഷകരുടെ വിഷമം മനസിലാക്കി മിൽമ മലബാർ മേഖലയുടെ സഹോദര സ്ഥാപനമായ എം ആർ ഡി എഫ് (Malabar Rural Development Foundation ) ക്ഷീരകർഷകരെ സഹായിക്കുന്നതിനായി ക്ഷീരസംഘം മുഖേന ക്ഷീരകർഷകരുടെ കൈവശമുളള മുഴുവൻ ഉണങ്ങിയ ചാണക പൊടികളും കർഷകന് ന്യായമായ വില നൽകി സംഭരിക്കുവാൻ തീരുമാനിച്ചു. അതിന്റെ ഉത്ഘാടനം കോടഞ്ചേരി ക്ഷീരസംഘം പ്രസിഡന്റ് കെ കെ സേവ്യറിൽ നിന്നും MRDF CEO ജോർജ്ജ് കുട്ടി സ്വീകരിച്ച് ഉത്ഘാടനം നടത്തി. കേരളത്തിന് പുറത്ത് നിന്ന് ഒരു ഗുണ നിലവാരവും ഇല്ലാത്ത ചാണകം കുറഞ്ഞ വിലയിൽ വിപണിയിൽ കിട്ടുന്നതു കൊണ്ടാണ് നമ്മുടെ ക്ഷീരകർഷകരുടെ ചാണകത്തിന് വില ലഭിക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു. പുറം നാട്ടിൽ നിന്നും എത്തുന്ന ഗുണനിലവാരം ഇല്ലാത്ത ചാണകം വാങ്ങി വഞ്ചിതരാകരുതെന്നും ജോർജു കുട്ടി അഭിപ്രായപ്പെട്ടു ചടങ്ങിൽ കോടഞ്ചേരി ക്ഷീരസംഘം സെക്രട്ടറി ജിനു തോമസ് , ജോസ് പുളിക്കൽ നെല്ലിപൊയിൽ ക്ഷീരസംഘം സെക്രട്ടറി, മനു തോമസ്. , കണ്ണോത്ത് ക്ഷീരസംഘം പ്രസിഡന്റ് ബിബിൻ ടോം, എം ഗിരീഷ് എന്നിവർ പങ്കെടുത്തു
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
