മാധുരി ദീക്ഷിത് വെബ്‌സീരീസിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ‘ദി ഫെയിം ഗെയിം’ ഫെബ്രുവരി 25-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ‘ദി ഫെയിം ഗെയിം’ റിലീസ് തീയതി പ്രഖ്യാപിച്ചത്.

അനാമിക എന്ന കഥാപാത്രത്തെയാണ് മാധുരി സീരീസിൽ അവതരിപ്പിക്കുന്നത്. ”ജീവിതത്തിൽ എല്ലാത്തിനും വിലയുണ്ട്. അത് പ്രശസ്തിയായാലും ഭാഗ്യമായാലും. എന്ത് വിലയാണ് അനാമിക ഇന്നത്തെ താരമാകാൻ കൊടുക്കുക? ‘ദി ഫെയിം ഗെയിം’ സീരീസ് ഫെബ്രുവരി 25ന്” എന്നാണ് നെറ്റ്ഫ്ലിക്സിന്റെ എഫ്ബി പേജിൽ കുറിച്ചത്.
നിർമ്മാതാവ് കരൺ ജോഹറും മാധുരിയുടെ ചിത്രം പങ്കുവച്ചിരുന്നു. ”പ്രശസ്തി ഇരുതല മൂർച്ചയുള്ള വാളാണ്, അത് രണ്ട് വഴികളെയും മുറിക്കുന്നു. അനാമിക ആനന്ദ് ഈ ഗെയിമിൽ വിജയിക്കുമോ അതോ അവൾ നിരാശയായി കാണപ്പെടുമോ? കണ്ടെത്താം” കരൺ ജോഹർ കുറിച്ചു.

ബിജോയ് നമ്പ്യാരും കരിഷ്മ കോഹ്‌ലിയും ചേർന്ന് ” സംവിധാനം ചെയ്യുന്ന ദി ഫെയിം ഗെയിമിൽ മാധുരിക്കൊപ്പം മാനവ് കൗൾ, സഞ്ജയ് കപൂർ, സുഹാസിനി മുലെ, ലക്ഷ്‌വീർ ശരൺ, മുസ്‌ക്കാൻ ജാഫേരി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു

Leave a Reply

Your email address will not be published. Required fields are marked *