ഇന്തോനേഷ്യയിലെ ഇസ്ലാമിക് സ്കൂളിൽ 13 വിദ്യാർത്ഥികളെ ബലാത്സം​ഗം ചെയ്ത കേസിൽ ഇന്തോനേഷ്യൻ കോടതി അധ്യാപകന് വധശിക്ഷ . ഇസ്‌ലാമിക് റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ സ്ഥാപകനും ഉടമയും അധ്യാപകനുമായ മുപ്പത്താറുകാരൻ ഹെറി വിരാവനെയാണ് വധശിക്ഷക്ക് വിധിച്ചത്.അധ്യാപകൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയുമായി ഒരു വിദ്യാർഥിനിയുടെ കുടുംബം പൊലീസിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത് ഫെബ്രുവരിയിൽ ബന്ദൂങ് നഗരത്തിലെ കോടതി അധ്യാപകനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
2016 മുതല്‍ 2021 വരെയാണ് മതപഠനത്തിന്റെ മറവില്‍ ഇയാള്‍ 13 പെണ്‍കുട്ടികളെ ക്രൂരമായി ബലാല്‍സംഗം ചെയ്തത്. ഇവരില്‍ എട്ടു പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായി. ഇവര്‍ ഒമ്പതു കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു.
താരതമ്യേനെ ദുര്‍ബലരായ കുട്ടികളെയാണ് ഇയാള്‍ പീഡനത്തിന് തെരഞ്ഞെടുത്തിരുന്നത്. ഈ വിവരങ്ങള്‍ പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ബോര്‍ഡിംഗില്‍നിന്നു വീട്ടിലേക്ക് വന്ന പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് രക്ഷിതാക്കള്‍ കണ്ടെത്തുകയും തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ഈ വിദ്യാർഥിനികളിൽ തനിക്കു പിറന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കാനും വളർത്താനും പിതാവെന്ന നിലയിൽ തന്റെ സാന്നിധ്യം ആവശ്യമാണെന്നും കടുത്ത ശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്നും ഹെറി വിരാവൻ കീഴ്ക്കോടതിയോട് അപേക്ഷിച്ചിരുന്നു. നിരവധി വ്യവസ്ഥകളോടെയാണ് ഈ സ്കൂൾ പ്രവര്‍ത്തിച്ചിരുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് കുട്ടികള്‍ക്ക് വീടുകളിലേക്ക് പോവാന്‍ അനുമതി ഉണ്ടായിരുന്നത്. രക്ഷിതാക്കള്‍ക്കും സ്‌കൂളിലേക്ക് അതിനിടയ്ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. അതോടൊപ്പം ഇവിടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *