ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ മത്സരാര്‍ത്ഥി റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കിയ സംഭവത്തില്‍ നടന്‍ മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം. സഹമത്സരാര്‍ത്ഥിയായ റിയാസ് സലീമിനെ ടാസ്‌കിനിടയില്‍ ശാരീരികമായി ഉപദ്രവിച്ചതിനെ തുടര്‍ന്നാണ് റോബിന്‍ രാധാകൃഷ്ണനെ ബിഗ് ബോസില്‍ നിന്നും പുറത്താക്കിയത്. ശാരീരികമായ ഒരു ഒരു അവഹേളനവും നമ്മള്‍ സമ്മതിച്ചുകൊടുക്കുന്നത് അല്ല. ഒരുപാട് വാണിംഗ് കിട്ടിയിട്ടും റോബിൻ അത് ലംഘിച്ചു. അദ്ദേഹം സമ്മതിക്കുകയു ചെയ്‍തു. ഒരാളെ ഞാൻ ശാരീരികമായി ഉപദ്രവിച്ചു എന്ന്. ഇത്രയും കാരണങ്ങള്‍ കൊണ്ട് റോബിന് ഈ ഷോയില്‍ ഇനി തുടരാൻ സാധിക്കില്ല എന്ന് മോഹൻലാല്‍ അറിയിക്കുകയായിരുന്നു.

ഈ വിഷയത്തിലാണ് റോബിന്‍ ആരാധകര്‍ മോഹന്‍ലാലിന്റെ സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം നടത്തുന്നത് . അധിക്ഷേപവും ഭീഷണിയും നിറഞ്ഞ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

‘നാണമില്ലാത്ത നട്ടെല്ലില്ലാത്ത അവതാരാകന്‍’, ‘സ്വന്തമായിട്ട് ഒരു അഭിപ്രയം പോലും ഇല്ലാത്ത ഒരു കംപ്ലിക്ട് ആക്ടര്‍’, ‘ഡോക്ടര്‍ റോബിനെ തിരിച്ചെടുത്തില്ലേല്‍ ഏഷ്യാനെറ്റ് ഞങ്ങള്‍ പൂട്ടിക്കും’, ‘Barroz ഉം കോപ്പും കൊണ്ട് ഇങ്ങോട്ടു വാ…ഞങ്ങള്‍ക് വില ഉണ്ടോ എന്ന് കാണിച്ചു തരാം ഇനി മുതല്‍’, ഇത്തരത്തിലുള്ള കമന്റുകള്‍ കൊണ്ടാണ് താരത്തിന്റെ കമന്റ്‌ബോക്‌സ് നിറയുന്നത്.

ബിഗ് ബോസ് സീസണ്‍ 2ലെ രജിത് കുമാര്‍ എന്ന മത്സരാര്‍ത്ഥിയെ പുറത്താക്കിയപ്പോഴും ഇതേ രീതിയിലുള്ള ആക്രമണം മോഹന്‍ലാലിനെതിരെ നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *