ഹോളിവുഡ് നടന്‍ ബ്രാഡ് പിറ്റിനെതിരേ വെളിപ്പെടുത്തലുകളുമായി മുൻ ഭാര്യ ആഞ്ജലീന ജോളി. 2016ല്‍ വിവാഹ മോചനക്കേസില്‍ ബ്രാഡ് പിറ്റ് അധിക്ഷേപിച്ചുവെന്ന് മാത്രമായിരുന്നു കോടതിയെ അറിയിച്ചിരുന്നത്. ഈ അധിക്ഷേപത്തേക്കുറിച്ചുള്ള വിശദ വിവരങ്ങളാണ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്നത്.വിമാനത്തില്‍ വച്ചു നടന്ന മോശം അനുഭവമാണ് തന്നെ വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന് ആഞ്ജലീന പറയുന്നു,ബ്രാഡ് പിറ്റിന്‍റേയും ആഞ്ജലീന ജോളിയുടേയും ഉടമസ്ഥതയിലുള്ള വൈനറിയുടെ അവകാശ തര്‍ക്കം സംബന്ധിച്ച കേസിലാണ് തനിക്കും കുട്ടികള്‍ക്കും ബ്രാഡ് പിറ്റില്‍ നിന്നുണ്ടായ അധിക്ഷേപത്തേക്കുറിച്ച് ആഞ്ജലീന ജോളി വിശദമാക്കിയത്. മാനസികമായും ശാരീരികമായും തന്നെയും മക്കളേയും ബ്രാഡ് പിറ്റ് ഉപദ്രവിച്ചു. വിമാനത്തില്‍ വച്ച് ആറ് മക്കളില്‍ ഒരാളെ ബ്രാഡ് പിറ്റ് ശ്വാസം മുട്ടിച്ചു, മറ്റൊരാളുടെ മുഖത്തിടിച്ചു, മക്കളുടെ മുന്നില്‍ വച്ച് അധിക്ഷേപിച്ചു. തന്റെ മുടിയില്‍ കയറിപ്പിടിച്ച് വലിച്ചു. തന്റെയും കുട്ടികളുടേയും മേല്‍ ബിയര്‍ ഒഴിച്ചുവെന്നും ആഞ്ജലീന ആരോപിച്ചു. വിമാനങ്ങളുടെ ചുമതലയുള്ള ഫെഡറല്‍ അധികാരികള്‍ സംഭവം അന്വേഷിച്ചെങ്കിലും നടനെതിരേ കുറ്റം ചുമത്തിയില്ലെന്നും ആഞ്ജലീന കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *