വ്യാപാരികളുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് ദാനം നടത്തി

0

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കുന്ദമംഗലം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ കച്ചവടക്കാരുടെ കുട്ടികളിൽ നിന്നും എസ് എസ് എൽ സി, പ്ലസ് ടു, പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു നോർത്ത്.അസി: കമ്മീഷണർ ( ട്രാഫിക്) പി കെ സന്തോഷ് ഉദ്ഘാട നം ചെയ്തു.എൻ വി അഷ്‌റഫ് അധ്യക്ഷത വഹിച്ചു.മുൻ വൈഹിക്കിൾ ഇൻസ്പെക്റ്റർ
വി വി ഫ്രാൻസീസ് ട്രാഫിക്ക് ബോധവൽക്കരണ ക്ലാസെടുത്തു.കെ വി വി എസ് സംസ്ഥാന സിക്രട്ടറി പി കെ ബാപ്പു ഹാജി,യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി,മനാഫ് കാപ്പാട്, ജില്ലാ സിക്രട്ടറി സലീം രാമനാട്ടുകര,, എം ബാബുമോൻ,പി ജയശങ്കർ, എൻ വിനോദ് കുമാർ, സഹദ് മാവൂർ, ടി മുഹമ്മദ് മുസ്തഫ,
, കെ.കെ മഹിത, പി ജയപ്രകാശ്, സുനിൽ കണ്ണോറ,കെ പി ദാവൂദലി.എന്നിവർ പ്രസം ഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here